ഇന്ത്യയിലെ
ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്.
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണത്തിന് ആശ്രയിക്കാവുന്ന
സ്ഥാപനമാണ് ഇത്. Physics, Chemistry, Plant
biology, Microbiology, Biochemistry, Biophysics, Bioinformatics , Environmental science തുടങ്ങിയവ വിഷയങ്ങളിലൊക്കെ ഗവേഷണം നടത്തുവാനുള്ള
സൌകര്യമിവിടെയുണ്ട്. Astroparticle Physics, Cosmic rays, Quantum physics എന്നിവയിലൊക്കെ രാജ്യത്തെ
ആദ്യ ഗവേഷണ കേന്ദ്രമാണിവിടം.
രസതന്ത്രം, ഭൌതികശാസ്ത്രം, സസ്യശാസ്ത്രം,ജൈവരസതന്ത്രം, മൈക്രോബയോളജി എന്നിങ്ങനെ വിവിധ ശാസ്ത്രമേഖലകളിൽ അതിരുകളില്ലാത്ത പഠന പരീക്ഷണങ്ങൾ
നടക്കുന്ന കൊൽക്കത്തയിലെ ഈ ഗവേഷണശാലക്ക് രൂപം നൽകിയത്, വൈജ്ഞാനികനായ ജഗദീഷ് ചന്ദ്ര ബോസ് ആണ്. 1917 ലാണ് ഇത് സ്ഥാപിതമായത്.
ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നു
കാംപസ്സുകളുണ്ട്. ബോസിൻറെ മുൻ വസതിയാണ് മുഖ്യ കാംപസ്സ്. Biochemistry, Biophysics, plant Biology, Physics, Environmental Science Section, Molecular Medicine, Microbiology എന്നിവയാണിവിടുത്തെ
ഡിപ്പാർട്ട്മെന്‍റുകള്‍.
കോഴ്സുകള്‍
PhD
ജീവ ശാസ്ത്രത്തില്‍ (i) Basic and applied microbiology, (ii) Computational biology, (iii) Molecular medicine, (iv) Plant functional biology of
stress responses for improvement and exploring plant genetic resources, (v) Structural studies and
biophysical problems, (vi) Systems
biology, (vii) Complex systems, and, (viii) Systems and synthetic
biology എന്നീ
വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് ഗവേഷണം നടത്തുവാന്‍ കഴിയും.
ഫിസിക്സില്‍ (i) basic and applied problems in physical and environmental
sciences, and, (ii) complex
systems എന്നീ
വിഷയങ്ങളില്‍ സ്പെഷ്യലൈസേഷന്‍ ലഭ്യമാണ്. ഗവേഷണത്തിന് വിദ്യർത്ഥികള്‍ക്ക് അതാത്
വിഷയത്തിലെ അധ്യാപകരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
അതാത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും NET-JRF (CSIR-UGC, DBT, ICMR etc.), DST-INSPIRE
തുടങ്ങിയ ഏതെങ്കിലും യോഗ്യതയുമാണ് വേണ്ടത്.
Integrated PhD
ജീവ ശാസ്ത്രത്തില്‍ 2011 ലും ഫിസിക്സില്‍ 2012 ലുമാണ് Integrated PhD തുടങ്ങിയത്. അതാത് വിഷയങ്ങളിലെ ഡിഗ്രിക്കാർക്ക് ഈ M.Sc. - Ph.D കോഴ്സിന്
ചേരാം.
പോസ്റ്റ്
ഡോക്ടറല്‍ ഫെലോഷിപ്പിനും ഇവിടെ അവസരമുണ്ട്.
വിലാസം
Bose Institute
93/1,
Acharya Prafulla Chandra Road
Kolkata - 700009
West Bengal, India
Phone: (+91)(33) 2350-2402/2403/ 6619/6702
Fax: (+91)(-33) 2350-6790
Kolkata - 700009
West Bengal, India
Phone: (+91)(33) 2350-2402/2403/ 6619/6702
Fax: (+91)(-33) 2350-6790
No comments:
Post a Comment