Friday, 2 June 2017

അഗ്നിയെ കൈപ്പിടിയിലൊതുക്കാന്‍ ഫയര്‍ ആന്ഡ് സേഫ്റ്റി എഞ്ചിനിയറിങ്ങ്


പഞ്ചഭൂതങ്ങളില്‍ അഗ്നിക്കെന്നും സവിശേഷ സ്ഥാനമാണ് കല്‍പ്പിക്കപ്പെടുന്നത്. ഈ അഗ്നി ഇന്നൊരു തൊഴില്‍ മേഖലയായി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതാണ് ഫയര്‍ എഞ്ചിനിയറിങ്ങ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും ഉപയോഗിക്കുന്ന അഗ്നിശമന സംവിധാനങ്ങളെക്കുറിച്ചും അതിനാവശ്യമായ സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും പഠിക്കുന്ന മേഖലയാണിത്. അഗ്നി ബാധ തടയുവാനുള്ള സുരക്ഷിത മാര്‍ഗ്ഗങങളെക്കുറിച്ചും അഗ്നിശമന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ചും ഇവിടെ പരിശീലനം നല്‍കുന്നു.

ഇന്ന് ഈ മേഖല വളരെയേറെ വികാസം പ്രാപിച്ചയൊന്നാണ്. Industrial Safety, Oil & Gas Safety, Petroleum Safety, Aviation Safety, Foods Safety  തുടങ്ങി നിരവധി മേഖലകളില്‍ സേഫ്റ്റി ടെക്നീഷ്യന്‍റെ ആവശ്യമുള്ളതിനാല്‍ അടിസ്ഥാന യോഗ്യതയോടൊപ്പം സ്പെഷ്യലൈസഡ് സേഫ്റ്റി കോഴ്സുകള്‍ ചെയ്യുന്നത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നയൊന്നാണ്. 

കോഴ്സുകള്‍

ഈ രംഗത്ത് ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലകളിലായി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പി ജി ഡിപ്ലോമ, ബി എസ് സി, ബി ടെക് പ്രോഗ്രാമുകള്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് എസ് എസ് എല്‍ സിയും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് പ്ലസ്ടുവുമാണ് ഡിപ്ലോമ, ബി എസ് സി, ബിടെക് പ്രോഗ്രാമുകള്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. പി ജി ഡിപ്ലോമ പ്രോഗ്രാമിന് ഡിപ്ലോമയോ ഡിഗ്രിയോ ആവശ്യമാണ്. റിസേര്‍ച്ച് പഠനവും ലഭ്യമാണ്. എം ബി എ പ്രോഗ്രാമും ഈ രംഗത്തുണ്ട്. 

എവിടെ പഠിക്കാം

നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജാണ് ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനം. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്‍റെ കീഴിലാണ് ഈ സ്ഥാപനം. ഇവിടെ Bachelor of Fire Engineering എന്ന കോഴ്സുണ്ട്. ഐ ഐ ടി ജെ ഇ ഇ വഴിയാണ് പ്രവേശനം. ഫയര്‍ സര്‍വീസില്‍ സബ് ഓഫീസര്‍ പദവിയില്‍ ജോലി നേടുവാനുതകുന്ന സബ് ഓഫീസേഴ്സ് കോഴ്സ് ഇവിടെയുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് http://nfscnagpur.nic.in  നോക്കുക

അഹമ്മദാബാദിലെ കോളേജ് ഓഫ് ഫയര്‍ ടെക്നോളജിയില്‍ (http://www.collegeoffiretechnology.com)  ബി എസ് സി (ഫയര്‍ ആന്‍ഡ് സേഫ്റ്റി) കോഴ്സും രണ്ട് ഐ ടി ഐ കോഴ്സുകളും നടത്തുന്നുണ്ട്. ബി എസ് സിക്ക് സയന്‍സ് പ്ലസ്ടുവാണ് വേണ്ടത്. Fireman Course (ITI), Safety and Security Course (ITI) എന്നീ ഒരു വര്‍ഷത്തെ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സിയാണ് യോഗ്യത.  ഇത് കൂടാതെ ഇവിടെ നിരവധി ക്രാഷ് കോഴ്സുകളും നടത്തുന്നുണ്ട്. 

കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ തൃക്കാക്കരയിലുള്ള സ്കൂള്‍ ഓഫ് എഞ്ചിനിയറിങ്ങില്‍ (http://soe.cusat.ac.in) ഈ വിഷയത്തില്‍, ബി ടെക്, എം ടെക്, പി എച്ച് ഡി പ്രോഗ്രാമുകള്‍ ലഭ്യമാണ്. 

നാഗ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയിറിങ്ങില്‍ ഈ വിഷയത്തില്‍ നിരവധി പ്രോഗ്രാമുകളുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.ifse.org സന്ദര്‍ശിക്കുക. 

Indian Institute of Fire Engineering ഈ വിഷയത്തില്‍ ചില ഡിപ്ലോമ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് www.firecollegenagpur.in നോക്കുക.
 
നാഗ്പൂരിലെ തന്നെ നാഷണല്‍ അക്കാദമി ഓഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ്ങില്‍ നിരവധി കോഴ്സുകള്‍ ലഭ്യമാണ്. പ്രവേശന യോഗ്യതകള്‍ക്ക് http://www.nafsindia.com/ കാണുക.
 
ഔറംഗബാദിലെ കോളേജ് ഓഫ് ഫയര്‍ എഞ്ചിനിയറിങ്ങ് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റില്‍ ഈ വിഷയത്തിലെ വിവിധ കോഴ്സുകളുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.fireengg.in നോക്കുക.
 
കേരളത്തിലെ സാങ്കേതി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍വൈസറി ഡെവലപ്മെന്‍റ് സെന്‍ററില്‍ പാര്‍ട് ടൈം ആയി അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍  ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ്ങ് എന്ന കോഴ്സ് നടത്തുന്നുണ്ട്. എഞ്ചിനിയറിങ്ങ് ഡിഗ്രി, ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി കെമിസ്ട്രി എന്നിവയാണ്  ഈ ഒരു വര്‍ഷത്തെ പ്രോഗ്രാമിന്‍റെ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sdcentre.org/ കാണുക.

NEBOSH (The National Examination Board in Occupational Safety and Health), The Institution of Occupational Safety and Health (IOSH), Chartered Institute of Environmental Health (CIEH), Highfield Awarding Body for Compliance (HABC), Medic First Aid (MFA)  എന്നിവയെല്ലാം ഈ രംഗത്തെ ആഗോള സര്‍ട്ടിഫിക്കറ്റിങ്ങ് ഏജന്‍സികളാണ്.

സ്വകാര്യ മേഖലയിലും ഈ രംഗത്തെ വിവിധ കോഴ്സുകളുണ്ടുവെങ്കിലും ചേരുന്നതിന് മുന്‍പ് അംഗീകാരം ഉറപ്പ് വരുത്തേണ്ടതുണ്ട്.  Arbrit Safety & Engineering Solution Pvt Ltd എന്ന സ്ഥാപനം ഈ രംഗത്ത് വിവിധ കോഴ്സുകള്‍ നല്‍കുന്നുണ്ട്. സ്ഥാപനത്തിന് ഇന്ത്യയിലും വിദേശത്തുമായി നിരവധി സെന്‍ററുകളുണ്ട്. കേരളത്തില്‍ കൊച്ചിയിലാണ് സെന്‍ററുള്ളത്. വിശദ വിവരങ്ങള്‍ക്ക് http://www.arbritonline.com നോക്കുക.

മാവേലിക്കരയിലെ International Institute of Fundamental Studies (http://www.iifsglobal.in)  ഈ മേഖലയില്‍ നിരവധി കോഴ്സുകള്‍ നല്‍കുന്നുണ്ട്. NIST Institute Private Limited (http://www.nistinstitute.com)  മറ്റൊരു സ്ഥാപനമാണ്. ചെന്നൈയിലെ നാഷണല്‍ സേഫ്റ്റി അക്കാദമിയും (http://www.safetyacademy.in) നിരവധി വ്യത്യസ്ത കോഴ്സുകള്‍ നല്‍കുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ്ങ് (http://www.nifeindia.com)  മറ്റൊരു സ്ഥാപനമാണ്. Health & Safety Institute (http://www.hseinstitute.com) എന്നതും മറ്റൊരു സ്ഥാപനമാണ്. തൃപ്പൂണിത്തുറയിലെ Institute of of fire and safety technology (http://ifastindia.com), പന്തളത്തെ National Center for Professional Training എന്നിവയും ഈ രംഗത്തെ വിവിധ കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണ്.

തൊഴില്‍ സാധ്യതകള്‍

പെട്രോളിയം, ഗ്യാസ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍. ആയതിനാല്‍ത്തന്നെ വിദേശ രാജ്യങ്ങളിലാണ് കൂടുതലും തൊഴിലവസരങ്ങളുള്ളത്. എന്നാല്‍ ഇന്ത്യക്കുള്ളിലും നിരവധി തൊഴിലവസരങ്ങളുണ്ട്.


3 comments:

  1. Expected to form you a next to no word to thank you once more with respect to the decent recommendations you've contributed here.safety course in chennai

    ReplyDelete
  2. Thank you so much for sharing this worth able content with us. The concept taken here will be useful for my future programs and I will surely implement them in my study. Keep blogging article like this.
    nebosh course in chennai

    ReplyDelete
  3. Informative article you share here and got to know that fire and safety is one of the good stream to make career in the field.
    fire and safety course in nagpur

    ReplyDelete