Friday, 2 June 2017

എയര്ഹോസ്റ്റസാവാം ഫ്ലൈറ്റില്‍ ജോലി ചെയ്യാം


ജോലി വിമാനത്തില്‍, ഇടവേളകളിലെ താമസം കമ്പനിച്ചിലവില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍. ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഇതാണ് ഒരു എയര്‍ഹോസ്റ്റസിന്‍റെ ജീവിത രീതി. ലോകത്തിലെ വിവിധ ഭാഷക്കാരുമായും ഇടപെടുവാനുള്ള അവസരം. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം തുടങ്ങിയവയെല്ലാം ഒരു എയര്‍ ഹോസ്റ്റസിന് ഉണ്ട്. 

എന്നാല്‍ പുറമേ കാണുന്നത് പോലെ അത്ര ആയാസകരമല്ല ഈ ജോലി. എല്ലാം യാത്രക്കാരേയും ശ്രദ്ധിക്കേണ്ടതും അവരോട് ക്ഷമാ പൂര്‍വ്വം ഇടപെടേണ്ടതുമുണ്ട്. കസ്റ്റമര്‍ രാജാവായ ഇവിടെ പ്രശ്നക്കാരായവരേയും ശ്രദ്ധാ പൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. സാധാരണ ഗതിയില്‍ എട്ട് മുതല്‍ പത്ത് വര്‍ഷം വരെയാണ് ഈ ജോലി ചെയ്യാവുന്നത്. തുടര്‍ന്ന് ഗ്രൌണ്ട് ജോലികള്‍ക്ക് നിയോഗിക്കപ്പെടാറുണ്ട്. 10 വര്‍ഷത്തില്‍ കുറയാത്ത ശമ്പളമുള്ളവര്‍ക്ക് ഗ്രൌണ്ട് ഹോസ്റ്റസ്, ചെക്ക് ഹോസ്റ്റസ്, ട്രെയിനര്‍ തുടങ്ങിയ പദവികളിലേക്ക് മാറാം. സീനിയര്‍ ഫ്ലൈറ്റ് അറ്റഡന്‍റ്, ഹെഡ് ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് തുടങ്ങിയ നിലകളിലും ഉദ്യോഗക്കയറ്റം ലഭിക്കുവാന്‍ സാധ്യതയുണ്ട്. 

യോഗ്യത

ഒരു എയര്‍ ഹോസ്റ്റസിന്‍റെ ജോലിക്ക് വിദ്യാഭ്യാസ യോഗ്യതയെക്കാളേറെ ആകര്‍ഷകമായ വ്യക്തിത്വത്തിനാണ് പ്രാധാന്യം. ബിരുദമോ പ്ലസ് ടുവോ ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷും ഒന്നോ അതിലധികമോ ഇന്ത്യന്‍ ഭാഷകളോ ഒഴുക്കോടെ സംസാരിക്കുവാന്‍ കഴിയണം. വിദേശ ഭാഷകളില്‍ പ്രാവിണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ്ങ് ടെക്നോളജിയില്‍ ഡിപ്ലോമയോ ഹോട്ടല്‍ മാനേജ്മെന്‍റില്‍ ഡിഗ്രിയോ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കാറുണ്ട്. പ്രായം അതാത് സ്ഥാപനങ്ങള്‍ക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കുമെങ്കിലും 17 വയസ് മുതല്‍ 26 വയസ് വരെ പരിഗണിക്കാറുണ്ട്. അവിവാഹിതരായിരിക്കണം. അഞ്ചടി രണ്ടിഞ്ച് ഉയരവും അതിനൊത്ത ഭാരവുമുണ്ടായിരിക്കണം. സാധാരണ കാഴ്ച ശക്തിയുണ്ടായിരിക്കണം. സൌന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവുമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് സാധ്യത കൂടും. പാസ്പോര്‍ട്ട് ഉണ്ടാവണം. 

ആകര്‍ഷകമായ വ്യക്തിത്വവും നന്നായി പെരുമാറുവാനുള്ള കഴിവും നല്ല സംസാര രീതിയുമുണ്ടാവണം. അടിയന്തിര ഘട്ടങ്ങളില്‍ പതറാതെ സമചിത്തയോടെ പെരുമാറുവാന്‍ കഴിയണം. നല്ല ടീം വര്‍ക്കും സമയ ബന്ധിതമല്ലാതെ ജോലി ചെയ്യുവാനുള്ള കഴിവുമുണ്ടാവണം. എല്ലാറ്റിലുമുപരി ഒരു പോസിറ്റീവായ മനോഭാവമുണ്ടാവണം. 

തിരഞ്ഞെടുപ്പ് രീതി

എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആപ്റ്റിറ്റ്യൂഡ് പരീക്ഷയായിരിക്കും. നേതൃത്വ ഗുണങ്ങളും ടീം വര്‍ക്കും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിലയിരുത്തപ്പെടും. തുടര്‍ന്നുള്ള അഭിമുഖത്തില്‍ വ്യക്തിത്വം വിലയിരുത്തപ്പെടും. തിരഞ്ഞെടുക്കപ്പെട്ടാല്‍ കമ്പനി ആറു മാസത്തെ പരിശീലനം നല്‍കും.

കോഴ്സുകള്‍

6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. പ്ലസ് ടുവാണ് യോഗ്യത. മൂന്ന വര്‍ഷത്തെ ഡിഗ്രി കോഴ്സുമുണ്ട്.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
  • Aviation Management and Hospitality
  • Air Hostess Management
  • Aviation Customer Service
  • Air Hostess Training
  • Cabin Crew/Flight Attendant
  • Airlines Hospitality etc.
ഡിപ്ലോമ കോഴ്സുകള്‍
  • Diploma in Air Hostess Training
  •  Diploma in Aviation and Hospitality Management
  •  Diploma in Hospitality and Travel Management
  •  Diploma in Cabin Crew/Flight Attendant Training
ഡിഗ്രി കോഴ്സുകള്‍
  • B.Sc. in Air Hostess Training
  • B.Sc. Aviation
  • Bachelor of Hospitality and Travel Management
  • Bachelor of Travel and Tourism Management
എവിടെ പഠിക്കാം

എയര്‍ ഹോസ്റ്റസ് ആകുന്നതിന് പരിശീലനം നിര്‍ബന്ധമില്ലായെങ്കിലും ചില സ്ഥാപനങ്ങള്‍ പരിശീലനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതലും സ്വകാര്യ മേഖലയിലാണ്. ചില പ്രമുഖ സ്ഥാപനങ്ങള്‍

1. Frankfinn Institute of Air Hostess, New Delhi and Mumbai (http://www.frankfinn.com/

2. Air Hostess Academy, Bangalore, Chandigarh, Delhi, Mumbai

3. Rajiv Gandhi Memorial College of Aeronautics, Jaipur

4. Universal Aviation Academy, Chennai (https://uniaviation.com/

5. Rai University, Ahmedabad (http://www.raiuniversity.edu/

6. Global Institute, Address: B-!/637,Janakpuri,Main Najafgarh Road, New Delhi

7. Indian Aviation Academy, Address: 7/8 Rushabh Complex, Opposite Fun Republic
  Cinema, Oshivara, Andheri (http://www.indianaviationacademy.com

8. Sristy's School of Air Hostess, 307, Swarnajayanthi Complex, Ameerpet, Hyderabad

9. Air Hostess Academy (AHA), 48, Ring Road, Lajpat Nagar III, New Delhi

10. Aptima Air Hostess Academy, J1/164, Rajouri Garden, New Delhi

11. Pacific Airways, Pocket GH-6/35,PaschimVihar,New Delhi

12. Free bird Aviation & Management Services, TC-41/2454 Mancaud, Trivandrum-9 

13. PTC Aviation Academy Chennai (http://www.worldptc.com/

14. Victoria Academy, Palarivattam, Kochi (http://www.victoriaacademy.in/

15. Vidyabharathi  Group of Institutes, Kalamassery, Kochi  (http://vidya.ac.in/

16. Aptech Aviation & Hospitality Academy, Kochi 

17. International Academy of Logistic Management, Palarivattam, Ernakulam


കമ്പനികള്‍

Air India,  Indian Airlines, Alliance Air, Go Air, Jet Airways, Indigo, Gulf Air, Singapore Airlines, Lufthansa, Jet Airways തുടങ്ങിയവയെല്ലാം ഈ രംഗത്തെ പ്രമുഖ കമ്പനികളാണ്. ആഭ്യന്തര സര്‍വീസുകളെക്കാളേറെ അന്താരാഷ്ട്ര ഫ്ലൈറ്റുകളിലാണ് ശമ്പളം കൂടുതല്‍.


No comments:

Post a Comment