Thursday, 1 June 2017

കാഴ്ചക്ക് കരുത്താവാന്‍ ഒപ്ടോമെട്രി കോഴ്സുകള്‍



കാഴ്ചയുടെ ഘടന പഠിക്കുക, കണ്ണുകളുടേയും ലെന്‍സുകളുടേയും നിര്‍മ്മാണത്തില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ഒരു ഒപ്റ്റോമെട്രിസ്റ്റിന്‍റെ ജോലി. കണ്ണിന് കാഴ്ചനല്‍കാനും കാഴ്ച നിലനിര്‍ത്താനുമുള്ള ദൗത്യമാണ് ഈ കോഴ്സ് പഠിച്ചിറങ്ങുന്ന ഓപ്ടോമെട്രിസ്റ്റിനുള്ളത്. കണ്ണിന്‍െറ കാഴ്ച പരിശോധിച്ച് ലെന്‍സിന്‍െറ സഹായത്തോടെ കാഴ്ച ക്രമീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കൈക്കൊള്ളുന്നു. ഒഫ്താല്‍മോളജിസ്റ്റ് നിര്‍ദേശിക്കുന്ന കാഴ്ച ക്രമീകരിക്കുന്നതിനാവശ്യമായ ലെന്‍സ് ഉപയോഗിച്ച് കണ്ണട തയാറാക്കി നല്‍കുന്ന മുഖ്യ ജോലി ഒപ്ടോമെട്രിസ്റ്റിന്‍േറതാണ്

പഠന വിഷയങ്ങള്‍

ഒപ്ടോമെട്രി പഠനത്തിന് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാവണം. കൃത്യമായ നിരീക്ഷണവും സൂക്ഷ്മതയും ആവശ്യമാണ്. തിയറിയും പ്രാക്ടിക്കലുമുണ്ടാവും. അനാട്ടമി, ഫിസിയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് ബയോകെമിസ്ട്രി, മൈക്രോ ബയോളജി, പത്തോളജി, ഒപ്ടോമെട്രിക് ഒപ്ടിക്സ്, വിഷ്വല്‍ ഒപ്ടിക്സ്, ഫാര്‍മാക്കോളജി, സിസ്റ്റമിക് ഡിസീസ് മെഡിസിന്‍, ഐസിഡീസ്, ഡിസ്പെന്‍സറിങ് ഒപ്ടിക്സ്, മെക്കാനിക്കല്‍  ഒപ്ടിക്സ്, കോണ്‍ടാക്ട് ലെന്‍സ് ആന്‍ഡ് ലോ വിഷന്‍ എയ്ഡ്, ബൈനോകുലര്‍ വിഷന്‍ ആന്‍ഡ് ഡിക്വന്‍റ്, കമ്യൂണിറ്റി ഒഫ്താല്‍മോളജി, ക്ളിനിക്കല്‍ എക്സാമിനേഷന്‍ ഓഫ് വിഷ്വല്‍ സിസ്റ്റംസ്, ഇന്‍സ്ട്രുമെന്‍േറഷന്‍ തുടങ്ങിയ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.

കോഴ്സുകള്‍

ഇന്‍റേണ്‍ഷിപ് ഉള്‍പ്പെടെ നാലുവര്‍ഷത്തെ പഠനമാണ് ഒപ്ടോമെട്രി ഡിഗ്രി കോഴ്സിലുള്ളത്. ബാച്ചിലേഴ്സ് കോഴ്സ് ഇന്‍ ക്ളിനിക്കല്‍ ഒപ്ടോമെട്രി (ബി. ഒപ്ടോം), ബി.എസ് ഒപ്ടോമെട്രി, ബി.എസ്സി ഒഫ്താല്‍മിക് ടെക്നിക്സ് കോഴ്സുകളും  ഈ മേഖലയിലുണ്ട്.
എന്നാല്‍, ബി.എസ്സി ഒപ്ടോമെട്രി കോഴ്സാണ് കൂടുതല്‍ സ്ഥാപനങ്ങളിലും ലഭ്യമായിട്ടുള്ളത്. ഒപ്ടോമെട്രിയില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സുമുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്ന ഗ്രേഡോടെ പ്ളസ് ടു/തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ബി.എസ്സി ഒപ്ടോമെട്രി കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.

എവിടെ പഠിക്കാം

ഒപ്ടോമെട്രി ഡിഗ്രി കോഴ്സ് പഠിക്കാന്‍ ഇന്ത്യയില്‍ ധാരാളം അവസരമുണ്ട്. എന്നാല്‍, കേരളത്തില്‍ പഠനാവസരങ്ങള്‍ കുറവാണ്. റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി (ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് കോഴിക്കോട് (http://calicutmedicalcollege.ac.in/?cat=42)  (20 സീറ്റ്) എന്നിവിടങ്ങളില്‍ ബി എസ് സി ഒപ്റ്റോമെട്രി പഠിക്കാം. 

സ്വകാര്യ മേഖലയില്‍ പെരിന്തല്‍മണ്ണയിലെ അല്‍സാല്‍മ കോളേജ് ഓഫ് ഒപ്ടോമെട്രിയില്‍ (http://alsalamaschools.in)  ബി എസ് സി, എം എസ് സി കോഴ്സുകളുണ്ട്.
എറണാകുളത്തെ ശുശ്രുത സ്കൂള്‍ ഓഫ് ഒപ്റ്റോമെട്രി ആന്‍ഡ് വിഷ്വല്‍ സയന്‍സില്‍ (http://susruta.edu.in/)  ബി എസ് സി ഒപ്റ്റോമെട്രി കോഴ്സുണ്ട്. കേരളത്തില്‍ ബി.എസ്സി ഒപ്ടോമെട്രി കോഴ്സുകളിലേക്കുള്ള മെറിറ്റ് സീറ്റുകളിലെ പ്രവേശം എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ടെക്നോളജിയാണ് (https://admission.aglasem.com/lbs-kerala-paramedical/) മറ്റ് പാരാ മെഡിക്കല്‍ കോഴ്സുകളോടൊപ്പം നടത്തിവരുന്നത്.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu) ബി എസ് സി ഒപ്റ്റോമെട്രി ടെക്നോളജി എന്ന കോഴ്സുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി (http://www.aiims.edu),  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്ടോമെട്രിക്കല്‍ സയന്‍സസ് കൊല്‍ക്കത്ത (http://www.aiios.org),  മണിപ്പാല്‍ കോളജ് ഓഫ് അലൈഡ്സ് ഹെല്‍ത്ത് സയന്‍സസ് (https://manipal.edu), അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊച്ചി (https://www.amrita.edu) എന്നിവ ഒപ്ടോമെട്രി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ചിലത് മാത്രം. ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ (http://www.uohyd.ac.in)  സ്കൂള്‍ ഓഫ് മെഡിക്കല്‍  സയന്‍സസ് അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ ഒപ്ടോമെട്രി ആന്‍ഡ് വിഷന്‍ സയന്‍സ് സമര്‍ഥരായ പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്നുണ്ട്. ഒപ്ടോമെട്രിയില്‍ എം.എസ്സി, എം.ഫില്‍, പിഎച്ച്.ഡി പഠന സൗകര്യങ്ങളുമുണ്ട്. 

തൊഴില്‍സാധ്യത

ഒപ്ടോമെട്രി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒഫ്താല്‍മിക് ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഒപ്ടോമെട്രിസ്റ്റ്സ്, റിഫ്രാക്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ തൊഴില്‍സാധ്യതയുണ്ട്. കണ്ണാശുപത്രികളിലും കണ്ണട വ്യാപാരസ്ഥാപനങ്ങളിലും മറ്റുമാണ് തൊഴിലവസരം. ഈ കോഴ്സുകളില്‍ ഉയര്‍ന്ന യോഗ്യതകള്‍ നേടുന്നവര്‍ക്ക് ടീച്ചിങ്, റിസര്‍ച് പ്രഫഷനലുകളുമാകാം.

2 comments:

  1. भारतीय उम्मीदवारों के लिए हिंदी जॉब अलर्ट पेश करने की कोशिश करना एक ब्लॉकबस्टर बॉलीवुड फिल्म चुनने की कोशिश करने जैसा है - हर किसी का भर्ती प्रक्रिया चुनने का अपना तरीका है,और आप यहां यह उम्मीद कर रहे हैं कि कोई आपके सुझावों पर आपत्ति न करे!

    ReplyDelete