നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടു മിക്ക സാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിന്‍റെ
പിറകില്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. ആയതിനാല്‍ത്തന്നെ വ്യവസായ മേഖലയുമായി
ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികം മാത്രം. നാം
നിത്യേന ഉപയോഗിക്കുന്ന പഞ്ചസാര നമുക്ക് തൊഴിലവസരങ്ങള്‍ തുറന്നിടുന്നയൊന്നാണ്.
അതായത് ഷുഗര്‍ ടെക്നോളജി എന്നയൊരു കോഴ്സ് തന്നെയുണ്ട്. പഞ്ചസാര
വ്യവസായമേഖലക്കാവശ്യമായ എഞ്ചിനിയറിങ്ങ് വൈദഗ്ദ്യമുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിന്‍റെ
ലക്ഷ്യം.
പഠന വിഷയങ്ങളെന്തെല്ലാം
പഞ്ചസാര വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, ഗുണനിലവാര നിയന്ത്രണം, ഈ
മേഖലയിലെ യന്ത്രങ്ങളുടെ നിര്‍മ്മാണം, പരിപാലനം എന്നിക്കാണ് ഈ കോഴ്സില്‍ ഊന്നല്‍
നല്‍കുന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് പാഠങ്ങള്‍ക്ക് പുറമേ പഞ്ചസാര
വ്യവസായത്തിലെ വിവിധ മേഖലകള്‍ വിശദമായി മനസ്സിലാക്കുവാനാവശ്യമായ പാഠങ്ങളിതിലുള്‍പ്പെടുത്തിയിരിക്കുന്നു.
കോഴ്സുകളും സ്ഥാപനങ്ങളും
ഈ മേഖലയില്‍ ഡിപ്ലോമ, പി ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്
കോഴ്സുകളുണ്ട്. കെമിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദമോ, കെമിസ്ട്രി, ഫിസിക്സ്,
മാത്തമാറ്റിക്സ് ഇവയിലേതെലെങ്കിലും ബിരുദമോ ഉള്ളവര്‍ക്ക് പി ജി ഡിപ്ലോമക്ക് ചേരാം.
മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ ബിരുദമോ തത്തുല്യ
യോഗ്യതയോ ഉള്ളവര്‍ക്കും ബി എസ് സി അഗ്രിക്കള്‍ച്ചര്‍ ഉള്ളവര്‍ക്കും ചേരാവുന്ന
കോഴ്സുകളും ഉണ്ട്. പ്രധാന ഡിഗ്രിക്ക് ശേഷം അധിക യോഗ്യതയ്ക്കായി ഇത്തരം കോഴ്സുകള്‍
ചെയ്യുന്നതാണ് അഭികാമ്യം. പ്രധാനമായും കാണ്‍പൂരിലെ നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്
ഇത്തരം കോഴ്സുകളുള്ളത്. വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമിവിടെയുണ്ട്.
വിലാസം
National
sugar Institute Campus, Kalyanpur
Kanpur , 208017
Kanpur , 208017
Uttar
Pradesh, India
ബി എസ് സി, എം എസ്
സി കോഴ്സുകളും പരിമിതമാണെങ്കിലും ഈ മേഖലയില്‍ ലഭ്യമാണ്. സയന്‍സ് വിഷയങ്ങളില്‍
പ്ലസ് ടു പാസായവര്‍ക്ക് ബി എസ് സിക്കും ഷുഗര്‍ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി,
മാത്തമാറ്റിക്സ് എന്നിവയിലേതിലെങ്കിലും ബി എസ് സിയോ, കെമിക്കല്‍ എഞ്ചിനിയറിങ്ങിലോ
ഫുഡ്ടെക്നോളജിയിലോ ബി ടെകോ കഴിഞ്ഞവര്‍ക്ക് എം എസ് സിക്ക് ചേരാം. മഹാരാഷ്ട്രയിലെ Rajarambapu
College of Sugar Technology യില് ഈ
കോഴ്സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sugartechnology.in/ സന്ദര്‍ശിക്കുക.
കര്‍ണാടകത്തിലെ
ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റിയില്‍ ഈ വിഷയത്തില്‍ എം എസ് സി, എം ഫില്‍, പി എച്ച് ഡി
കോഴ്സുകളുമുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.gulbargauniversity.kar.nic.in നോക്കുക.
മഹാരാഷ്ട്രയിലെ VASANTDADA
SUGAR INSTITUTE ഈ മേഖലയില്‍ വ്യത്യസ്തമായ നിരവധി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
കോഴ്സുകള്‍ക്കും യോഗ്യതകള്‍ക്കുമായി http://www.vsisugar.com സന്ദര്‍ശിക്കുക.
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ (ICAR) കീഴില്‍ കോയമ്പത്തൂരില്‍ സ്ഥാതി ചെയ്യുന്ന നാഷണല്‍ ഷുഗര്‍ ബ്രീഡിങ്ങ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ സൌകര്യവുമുണ്ട്. കൂടുതല്‍ അറിയുവാന്‍ http://sugarcane.icar.gov.in/ നോക്കുക.
മഹാരാഷ്ട്രയിലെ കോലാപൂരിലെ ഗവണ്‍മെന്‍റ് പോളിടെക്നിക്കില്‍ ഡിപ്ലോമ
കോഴ്സുകള്‍ ലഭ്യമാണ്. വിശദ വിരങ്ങള്‍ക്ക് http://gpkolhapur.org.in കാണുക.
No comments:
Post a Comment