Monday, 3 July 2017

വ്യാവസായിക വിപ്ലവത്തിന് ബയോടെക്നോളജി



അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഒരു മേഖലയിലൊന്നാണ് ബയോടെക്നോളജി. സൂക്ഷ്മജീവികളെ ഉപയോഗിച്ച്വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ശാസ്ത്ര ശാഖയാണ് ബയോടെക്നോളജി എന്നത്. ജൈവ വസ്തുക്കളെ അനുദിന ജീവിതത്തില്‍ ഉപകാരപ്രദമായ വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്‌നോളജി. ബയോളജിയുടേയും ടെക്നോളജിയുടേയും കോമ്പിനേഷനാണിത്. ഒരു പദാര്‍ഥത്തിന്റെ വ്യാവസായിക ഉല്‍പ്പാദനം ജീവകോശങ്ങളുടെ സഹായത്തോടെ സംഭവിക്കുന്നതും ജനിതക പരിവര്‍ത്തനത്തിലൂടെ വിശിഷ്ട ഗുണങ്ങള്‍ സ്വന്തമായ കാര്‍ഷിക വിളകളേയോ ജീവവര്‍ഗ്ഗങ്ങളേയോ സൃഷ്ടിക്കുന്നതും ബയോടെക്‌നോളജി തന്നെ. പദാര്‍ഥങ്ങളിലെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ കോശഘടനകള്‍ ഉപയോഗപ്പെടുത്തുന്നതും ഈ ശാസ്ത്ര ശാഖയുടെ പരിധിയില്‍പ്പെടുത്താന്‍ സാധിക്കും. ചുരുക്കത്തില്‍ മനുഷ്യനാവശ്യമായ രീതിയില്‍ സസ്യജന്തുജാലങ്ങളുടെ സ്വഭാവസവിശേഷതകളെ മാറ്റിയെടുക്കാന്‍ ഈ സാങ്കേതിക വിദ്യസഹായിക്കും.

ബയോടെക്‌നോളജിയെ ഇന്ന് വിവിധ ശാഖകളാക്കി വിഭജിച്ചിട്ടുണ്ട്. അഗ്രികള്‍ച്ചര്‍ ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ബയോടെക്‌നോളജി, ആനിമല്‍ ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, നാനോ ബയോടെക്‌നോളജി തുടങ്ങിയവ ഇവയില്‍പ്പെടുന്നു.

എന്തൊക്കെയാണ് പഠന വിഷയങ്ങള്‍

മണ്ണു സംരംക്ഷണം, ആരോഗ്യം, സെല്‍ ബയോളജി, വിളവെടുപ്പ്, ഇക്കോളജി, വിത്തുകളുടെ സാങ്കേതികത, തുടങ്ങിയവയൊക്കെ ബയോടെക്നോളജി എന്ന പഠന മേഖലയ്ക്ക് കീഴില്‍ വരുന്നതാണ്. നൂതന ഔഷധങ്ങളും വാക്സിനുകളും നിര്‍മ്മിക്കുവാനും വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്‍സുലിന്‍ അടക്കമുള്ളവ ഉല്‍പ്പാദിപ്പിക്കുവാനും സൂക്ഷ്മ ജീവികളെ ഉപയോഗപ്പെടുന്നുണ്ട്. ജനറ്റിക്സ്, മൈക്രോബയോളജി, ഇമ്യൂണോളജി, എഞ്ചിനിയറിങ്ങ്, വൈറോളജി, ടിഷ്യു കള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍, ഫിഷറീസ് മുതലായവയും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാസ്ത്ര ശാഖകളാണ്. 

കോഴ്സുകള്‍

പ്ലസ്ടു പഠനത്തിന് ശേഷം ഈ രംഗത്തേക്ക് തിരിയാവുന്നതാണ്. എന്നാല്‍ ഒരു ഗവേഷണാത്മക പഠനമെന്ന നിലയില്‍ ചുരുങ്ങിയത് ബിരുദാനന്തര ബിരുദം വരെയെങ്കിലും പഠിക്കാന്‍ തയ്യാറാകുന്നവര്‍ ഇങ്ങോട്ട് കടക്കുന്നതാണ് ഉചിതം. ബി എസ് സി, ബി ടെക്, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. സയന്‍സ് വിഷയങ്ങളിലെ പ്ലസ് ടു കഴിഞ്ഞാല്‍ ബി എസ് സിക്കും തുടര്‍ന്ന് എം ടെകിനും പോകുവാന്‍ കഴിയും. എന്നാല്‍ മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന പ്ലസ്ടു കഴിഞ്ഞവര്‍ക്കാണ് ബി ടെക്കിന് ചേരുവാന്‍ കഴിയുക. എം ടെക് കോഴ്സുമുണ്ട്. അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് കോഴ്സും ഈ ശാഖയിലുണ്ട്. 

1.       ബി എസ് സി ബയോടെക്നോളജി
2.       ബി എസ് സി  അപ്ലൈഡ് ബയോടെക്നോളജി
3.       ബി എസ് സി മെഡിക്കല്‍ ബയോടെക്നോളജി
4.       ബി ടെക് ബയോടെക്നോളജി
5.       ബി ടെക് ബയോ പ്രോസസ് ടെക്നോളജി
6.       ബി ഇ ബയോടെക്നോളജി
7.       ഡിപ്ലോമ ഇന്‍ ബയോടെക്നോളജി
8.       സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സഡ് ബയോടെക്നോളജി
9.       അഡ്വാന്‍സഡ് ഡിപ്ലോമ കോഴ്സ് ഇന്‍ ബയോടെക്നോളജി
10.    സര്‍ട്ടിഫിക്കറ്റ് ഇന്‍ ബയോടെക്നോളജി ആന്‍ഡ് ടിഷ്യൂ കള്‍ച്ചര്‍

തുടങ്ങിയവ ഈ മേഖലയിലെ കോഴ്സുകളാണ്. ഗവേഷണത്തിനും അവസരമുണ്ട്. 

പ്രഥാന പഠന സ്ഥാപനങ്ങള്‍

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (http://nitc.ac.in) ബി ടെക് കോഴ്സുണ്ട്. സ്വകാര്യ സ്ഥാപനങ്ങളായ തൃശൂര്‍ മാളയിലെ മെറ്റ്സ് കോളേജ് (http://www.metsengg.org), തിരുവനന്തപുരം നെടുമങ്ങാട്ടെ മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് (http://mcetonline.com), കൊടകരയിലെ സഹൃദയ എഞ്ചിനിയറിങ്ങ് കോളേജ് (http://www.sahrdaya.ac.in) എന്നിവിടങ്ങളിലും ഈ കോഴ്സുണ്ട്. തിരുവനന്തപുരത്തെ ശ്രി ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലും (http://www.sctce.ac.in)  ബിടെക് കോഴ്സുണ്ട്.
കൂടാതെ രാജ്യത്തെ വിവിധ ഐ ഐ ടികളിലും എന്‍ ഐ ടികളിലും ബി ടെക് എം ടെക് കോഴ്സുകളുണ്ട്. 

ബി എസ് സി, എം എസ് സി കോഴ്സുകള്‍ കൂടുതലായും സ്വാശ്രയ സ്ഥാപനങ്ങളിലാണ് ഉണ്ടാവുക. 

കേരളത്തിലെ മറ്റ് പഠന കേന്ദ്രങ്ങള്‍


1.      Emmanual Vazhichal, Trivandrum (http://www.emmanuelcollege.ac.in/)
2.      Govt. Arts College, Trivandrum (http://gactvm.org/)
3.      Mar Evanios College, Trivandrum (http://www.marivanioscollege.com)
4.      National College of Arts and Science,  Trivandrum (https://ncas.edu.in/)
5. Marthoma College of Science & Technology, Chadayamangalam, Kollam (https://www.mtcstayur.org/)
6.      SN College Kollam (http://snckollam.ac.in)
7.      KVVS College Kaithaparampu, Adoor, Pathanamthitta (http://www.kvvs.org)
8. Manam Memorial NSS College, Konni, Pathanamthitta (https://www.mmnsscollegekonni.com)
9. St. Mary’s College for Women, Paliakkara, Pathanamthitta (http://stmaryscw.com/)
10. C.M.S. College, Kottayam (http://cmscollege.ac.in/)
11. Mar Augusthinos College, Ramapuram, Kottayam (http://www.mac.edu.in) 
12. PGRM Sree Narayana College, Kumarakom, Kottayam (http://snascollege.com/)
13. Al–Ameen College Edathala, Ernakulam (http://www.alameencollege.org)
14. Indira Gandhi College Kothamangalam, Ernakulam (http://igcas.org)
15. MES College Marampally, Aluva, Ernakulam (http://www.mesmarampally.org/)
16. Presentation College, Puthenvelikara, Ernakulam
17. Sree Sankara College,Kalady, Ernakulam (http://ssc.edu.in/)
18. St. Joseph’s College, Irinjalakuda, Thrissur (http://stjosephs.edu.in)
19. St. Marys College, Thrissur (http://www.stmaryscollegethrissur.edu.in)
20. GEMS Pananangara, Malappuram (http://www.mercycollege.edu.in/)
21. Kansa Womens College, Kasargod

എം എസ് സി ബയോടെക്നോളജി, എം വി എസ് സി ആനിമല്‍ ബയോടെക്നോളജി, എം ടെക് ബയോടെക്നോളജി തുടങ്ങിയ കോഴ്സുകളിലേക്ക് മറ്റു സര്‍വ്വകലാശാലകളുടെ സഹകരണത്തോടെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും കേഴിക്കോടു പ്രവേശന കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://admissions.jnu.ac.in/ കാണുക.

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (http://www.kau.in) അഞ്ചുവര്‍ഷ B.Sc.-M.Sc. (Integrated) Biotechnology കോഴ്സ് നടത്തുന്നുണ്ട്. സയന്‍സ് പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം.

തൊഴില്‍ സാധ്യതകള്‍

ബയോടെക്നോളജിക്ക് നിരവധി തൊഴില്‍ സാധ്യതകളുണ്ടുവെങ്കിലും കൂടുതലും ഗവേഷണ തലത്തിലാണ്. രാജ്യത്തെ പ്രധാനപ്പെട്ട ചില ഗവേഷണ സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞരായി ഇവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയും. എന്നാല്‍ പി എച്ച് ഡിയും തൊഴില്‍ പരിചയവും നിര്‍ണ്ണായകമാണ്. എന്നിരുന്നാലും വരും നാളുകളില്‍ ഈ മേഖലയിലെ സാധ്യകള്‍ കൂടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, രാസ വസ്തുക്കള്‍, ജൈവികോല്‍പ്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനികളിലാണ് കൂടുതല്‍ അവസരങ്ങള്‍. കൃഷി, പ്രകൃതി സംരംക്ഷണം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും സാധ്യതകളുണ്ട്.

No comments:

Post a Comment