ലോകത്തിലെ വിവിധ ഭാഷയിലെ കൃതികള്‍ ഇന്ന്
മലയാളത്തില്‍ ലഭ്യമാണ്. വായന മരിക്കുന്നുവെന്ന് വിലപിക്കുമ്പോഴും അക്ഷരങ്ങളെ
സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. ഭാഷാ സ്നേഹിയാണ് നിങ്ങളെങ്കില്‍,
അറിവിന്‍റെ ലോകത്ത് വ്യാപരിക്കുവാന്‍ താല്‍പര്യമുണ്ടുവെങ്കില്‍ തിരഞ്ഞെടുക്കുവാന്‍
കഴിയുന്നയൊന്നാണ് വിവര്‍ത്തന മേഖല. ഇന്‍റര്‍നെറ്റിന്‍റെ അതി വ്യാപനത്തോട് കൂടി
വളരെ സാധ്യതയുള്ളയൊരു കരിയര്‍ മേഖലയായി ഇത് മാറിയുട്ടുണ്ടുവെങ്കിലും പലരും
ഇതിനെപ്പറ്റിയൊക്കെ അജ്ഞരാണെന്നതാണ് വസ്തുത. വ്യത്യസ്തമായ കോഴ്സുകളും വിവിധ
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാനുള്ള അവസരങ്ങളും ഇവിടെയുണ്ട്. വിവര്‍ത്തനം എന്നാല്‍
കേവലം മൊഴിമാറ്റം മാത്രമല്ല. ഒരു വിവര്‍ത്തകന് നല്ല ഭാഷാ ജ്ഞാനവും അവലോകന
ബുദ്ധിയും അത്യാവശ്യമാണ്.
യോഗ്യതയെന്ത്
കൈകാര്യം ചെയ്യുന്ന രണ്ട് ഭാഷകളും നന്നായി
വഴങ്ങുന്ന വ്യക്തിയാവണം ഒരു വിവര്‍ത്തകന്‍. ഡിഗ്രിയാണ് മിനിമം യോഗ്യത. ഇത് കൂടാതെ
വിവര്‍ത്തനത്തില്‍ കോഴ്സുകള്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നല്ല പോലെ
ഹോം വര്‍ക്കും കഠിനാധ്വാനവും നടത്തിയാല്‍ മാത്രമേ മികച്ചയൊരു ട്രാന്‍സിലേറ്റര്‍
ആകുവാന്‍ കഴിയു. എടുത്ത് ചാടി ചെയ്യേണ്ടയൊരു ജോലിയല്ലായിത്.
കോഴ്സുകള്‍
എം ഫില്‍,
പി എച്ച് ഡി, ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില് (http://www.uohyd.ac.in) P. G.
Diploma in Translation Studies in Hindi, Post
Graduate Diploma in Mass Communication and Translation Techniques in Telugue, Post Graduate Diploma in Mass
Communication and Translation Techniques in Urdu എന്നീ കോഴ്സുകളുണ്ട്. പൂനെ യൂണിവേഴ്സിറ്റിയില് (http://www.unipune.ac.in) MA in
Translation എന്ന കോഴ്സുണ്ട്. ആഗ്ര യൂണിവേഴ്സിറ്റിയില് MA (Diploma in Translation
Studies), MA (Translation Studies) എന്നീ ഒരു കോഴ്സുകളുണ്ട്. കേരളാ യൂണിവേഴ്സിറ്റി Advanced Diploma In
Russian Translation എന്നയൊരു കോഴ്സ് നടത്തുന്നുണ്ട്. കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍ P.G. Diploma Course In Translation And Secretarial Practice (Arabic) എന്ന കോഴ്സാണുള്ളത്. 10 സീറ്റുണ്ട്. അണ്ണാമലൈ
യൂണിവേഴ്സിറ്റിയില്‍ (http://www.annamalaiuniversity.ac.in) M.A. Translation Studies.
ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍
യൂണിവേഴ്സിറ്റിയില്‍ (http://www.ignou.ac.in) ഡിഗ്രിക്കാര്‍ക്കായി PG
Diploma in Translation (PGDT) എന്ന കോഴ്സുണ്ട്.
ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍
ഓണ്‍ലൈന്‍ ട്രാന്‍സലേഷനില്‍ ചില യോഗ്യതകള്‍
ആവശ്യമാണ്. ഏത് ഭാഷകളിലാണോ വിവര്‍ത്തനം നടത്തുന്നത് ആ ഭാഷകളില്‍ അഗാധമായ അറിവ്
ആവശ്യമാണ്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ ഇന്ത്യയിലെ സെന്‍ററുകളില്‍ അവരുടെ
രാജ്യത്തെ ഭാഷകള്‍ പഠിക്കുന്നതിന് ഹ്രസ്വകാല സൌകര്യമൊരുക്കിയിട്ടുണ്ട്. പാര്‍ട്
ടൈം ആയിട്ടാണ് പല കോഴ്സുകളുമുള്ളത്. അത്തരം സെന്‍ററുകളില്‍ നിന്നും പഠിച്ചാല്‍
ട്രാന്‍സലേഷന്‍ ജോലികള്‍ ലഭിക്കുവാന്‍ എളുപ്പമായിരിക്കും. വിദേശ ഭാഷ പഠിച്ചതിന്‍റെ
ഒരു സര്‍ട്ടിഫിക്കറ്റ് കൈയ്യിലുണ്ടുവെങ്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍ ജോലികള്‍
ലഭിക്കുവാന്‍ താരതമേന്യ എളുപ്പമാണ്.
അത്യാവശ്യം ട്രാന്‍സലേഷനെപ്പറ്റി അറിയുന്നതിന്
ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ (https://translate.google.com/) ചെറിയ വര്‍ക്കുകള്‍
ചെയ്ത് നോക്കുന്നത് നല്ലതാണ്. നല്ല പോലെ ഹോം വര്‍ക്കും
കഠിനാധ്വാനവും നടത്തിയാല്‍ മാത്രമേ മികച്ചയൊരു ട്രാന്‍സലേറ്ററാകുവാന്‍
സാധിക്കുകയുള്ളു. എടുത്ത് ചാടി ചെയ്യാവുന്നയൊരു ജോലിയല്ലയിത്.
www.translatorbase.com, www.gengo.com/translators, http://www.traduguide.com, www.translatorcafe.com, https://www.freelancer.in, https://www.upwork.com/ തുടങ്ങി ഒട്ടേറെ ഫ്രീലാന്‍സ്
വെബ്സൈറ്റുകളുണ്ട്.
അവയിലേതിലെങ്കിലും
അക്കൌണ്ട് തുടങ്ങാം. ട്രാന്‍സലേഷന്‍ വര്‍ക്കുകളുടെ കോപ്പികള്‍ അപ്ലോഡ്
ചെയ്യുവാനുള്ള സൌകര്യം മിക്ക വെബ്സൈറ്റുകളും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍
സ്വന്തമായൊരു വെബ്സൈറ്റോ, ബ്ലോഗോ തുടങ്ങി അതില്‍ സ്വന്തം വര്‍ക്കുകള്‍ അപ്ലോഡ്
ചെയ്തിട്ട് അതിന്‍റെ ലിങ്കുകള്‍ ഫ്രീലാന്‍സ് വെബ്സൈറ്റുകളില്‍ നല്‍കാം. മികച്ച
രചനകള്‍ മാത്രമേ ഇങ്ങനെ നല്‍കാവു.
മിക്ക ഫ്രീലാന്‍സ് വെബ്സൈറ്റുകളും ഓരോരുത്തരുടേയും പ്രൊഫൈല്‍ പരിശോധിച്ച്
റാങ്കിങ്ങ് നടത്താറുണ്ട്. അത്തരം റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്നവരുടെ
പ്രൊഫൈല്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. എന്തെല്ലാം കഴിവുകളാണ് ട്രാന്‍സലേഷന്‍
മേഖലയില്‍ മുന്‍പന്തിയിലെത്തുവാന്‍ വേണ്ടതെന്ന് മനസ്സിലാക്കുവാന്‍ ഇത്
സാഹായിക്കും. ചില വെബ്സൈറ്റുകള്‍ രജിസ്ട്രേഷന്‍ സമയത്ത് ചില പരീക്ഷകളും
നടത്താറുണ്ട്. അതില്‍ മികച്ച റാങ്ക് നേടുന്നവരെയാണ് കമ്പനികള്‍ തിരഞ്ഞെടുക്കുക.
ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള പകര്‍പ്പവകാശമില്ലാത്ത കഥകളും കവിതകളുമെല്ലാം
അറിയാവുന്ന ഭാഷകളിലേക്ക് ട്രാന്‍സലേഷന്‍ നടത്തി നോക്കി മികച്ചവ സ്വന്തം ബ്ലോഗിലോ
വെബ്സൈറ്റിലോ പോസ്റ്റ് ചെയ്യക. മിക്ക പ്രസാധകരും എഴുത്തുകാരും വിവിധ
ഭാഷകളിലേക്കുള്ള വിവര്‍ത്തനം ആഗ്രഹിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ട്രാന്‍സലേഷന്
സാധ്യതകളേറെയാണ്.
Thank you for making best blog.
ReplyDeleteWe are New York Academy
Visit Us