ഊര്‍ജ്ജ സ്വലരും അന്വേഷണ ബുദ്ധിയുമുള്ള ചെറുപ്പക്കാര്‍ക്ക് ഏറെ ഇണങ്ങുന്നയൊരു കര്‍മ്മമേഖലയാണ് പത്ര പ്രവര്‍ത്തനത്തിന്‍റേത്.
എണ്ണിയാലൊടുങ്ങാത്ത ചാനലുകളുള്ള ഈ കാലത്ത് അവസരങ്ങള്‍ സുലഭമായിട്ടുണ്ട്. ഈ വിഷയം
പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ഇതില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നതാണ്
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ ടെലിവിഷന്‍/പ്രിന്‍റ്/അഡ്വര്‍ടൈസിങ്ങ് &
പബ്ലിക് റിലേഷന്‍സ് എന്നിവയിലാണ് കോഴ്സുകള്‍.
ന്യൂഡല്‍ഹിയാണ് ആസ്ഥാനം. ഒഡീഷയിലെ ധന്‍കാല്‍, മിസോറാമിലെ ഐസ്വാള്‍,
മഹാരാഷ്ട്രയിലെ അമരാവതി, ജമ്മു, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളില്‍ റീജിയണല്‍
സെന്‍ററുകളുണ്ട്.
ഡെല്‍ഹിയിലുള്ള കോഴ്സുകള്‍
1.
പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ (1 വര്‍ഷം)
1.
Radio &
TV Journalism
2.
Advertising & Public Relations
3.
Journalism (Hindi)
4.
Journalism (Odia)
5.
Journalism (English)
6.
Journalism (Urdu)
2. Diploma Course in Development Journalism
അന്താരാഷ്ട്ര നിലവാരമുള്ള ഈ കോഴ്സ് പത്ര പ്രവര്‍ത്തകര്‍ക്കായി നടത്തുന്നതാണ്.
ഇത് കൂടാതെ Indian Information Service സിന് വേണ്ടിയുള്ള കോഴ്സുകളും ചില് ഹ്രസ്വ കാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഡെല്‍ഹിയിലുള്ള എല്ലാ പ്രോഗ്രാമുകളും എല്ലാ സെന്‍ററുകളിലുമില്ല.
Dhenkanal (Odisha)
1. PG Diploma in English Journalism
2. PG Diploma in Odisha Journalism
Jammu (J & K)
PG Diploma in English Journalism
Amaravati (Maharashtra)
PG Diploma in English Journalism
Aizawl (Mizoram)
PG Diploma in English Journalism
Kottayam (Kerala)
PG Diploma in English Journalism
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന വര്‍ഷക്കാര്‍ക്കും അവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമ പ്രവര്‍ത്തന
പരിചയം എന്നിവ അഭികാമ്യമായ യോഗ്യതകളാണ്. 25 വയസ്സാണ് പ്രായ പരിധി. സംവരണ
വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. പ്രവേശന വര്‍ഷത്തെ ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ്
പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം മാര്‍ച്ച് മാസത്തില്‍
പ്രതീക്ഷിക്കാം. മെയ് മാസത്തിലാണ് പ്രവേശന പരീക്ഷ. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യു
എന്നിവയുമുണ്ടാകും. കോഴ്സുകള്‍ ജൂലൈ മധ്യത്തോട് തുടങ്ങി ഏപ്രിലില്‍ പൂര്‍ത്തിയാകും.
ഒരു മാസം ഇന്‍റേണ്‍ഷിപ്പുണ്ടാകും. ചുരുങ്ങിയത് 40 ശതമാനം മാര്‍ക്കോടെ രണ്ട്
സെമസ്റ്ററുകളും പാസായവര്‍ക്കേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കു. പി ജി ഡിപ്ലോമ ഇന്‍
ജേര്‍ണലിസം (റേഡിയോ & ടി വി) കോഴ്സിന് രണ്ടാം സെമസ്റ്ററില്‍ പൂര്‍ണ്ണമായും
പ്രായോഗിക പരിശീലനമാണ് ഉണ്ടാവുക.
വിലാസം
Indian Institute of Mass Communication
JNU New Campus,
Aruna Asaf Ali Marg,
New Delhi - 110067, India.
JNU New Campus,
Aruna Asaf Ali Marg,
New Delhi - 110067, India.
Contact: 011-26741352, 26742920, 26741073 Ext. 240
mail to: iimc1965@gmail.com
Savaliya Industries is Cashew Processing Machine Manufactures in Surat. Buy Dryer, Boiler, Separator, Hand Cutter, Packing, Peeling and Shelling Cashew Machines.
ReplyDeleteThank you Savaliya Industries