Wednesday, 29 March 2017

നിര്മ്മാണ രംഗത്ത് മാറ്റുരക്കാന്‍ കണ്സ്ട്രക്ഷന്‍ ടെക്നോളജി



ഏത് പ്രൊഫഷണലിലായാലും ഇന്ന് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. മാറുന്ന കാലഘട്ടത്തിനനുസൃതമായി നിരവധി പുതിയ തൊഴിലവസരങ്ങളും കോഴ്സുകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. ഒപ്പം പരമ്പരാഗത കോഴ്സുകള്‍ക്ക് പുത്തന്‍ മാനങ്ങളും കൈവരുന്നു. സിവില്‍ എഞ്ചിനിയറിങ്ങില്‍ നിന്നും ആര്‍ക്കിടെക്ച്വറിലേക്കുള്ള മാറ്റം ഈ തരത്തിലൊന്നാണ്. 

സിവില്‍ എഞ്ചിനിയിറിങ്ങിന്‍റെ പ്രായോഗിക വശമായ കോഴ്സുകളിലൊന്നാണ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി. നിര്‍മ്മാണ രംഗത്തെ സാങ്കേതികവും മാനേജ്മെന്‍റ് രീതികളും വിശദമായി  പ്രതിപാദിക്കുന്ന കോഴ്സാണിത്. കണ്‍സ്ട്രക്ഷന്‍ സേഫ്റ്റിയും കണ്‍സ്ട്രക്ഷന്‍ നിയമങ്ങളും ഇവിടെ പാഠ്യ വിഷയമാണ്. 

മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എഞ്ചിനിയറിങ്ങ് കോഴ്സായും സിവില്‍ എഞ്ചിനിയറിങ്ങ് പാസായവര്‍ക്ക് എം ടെകിനും ഈ വിഷയം പഠിക്കുവാന്‍ കഴിയും.

എവിടെ പഠിക്കാം

1.       ഐ ഐ ടി മദ്രാസ്  (http://www.civil.iitm.ac.in/btcm)
 
2.       എന്‍ ഐ ടി വാറംഗല്‍ (http://www.nitw.ac.in)
 
3.  ബി എം എസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ബാംഗ്ലൂര്‍ (http://www.bmsce.in) - M.Tech in Construction Technology
 
4.     മുംബൈ യൂണിവേഴ്സിറ്റി (http://archive.mu.ac.in) - M.E in Construction Engineering & Management

5.     ഭാരത് യൂണിവേഴ്സിറ്റി ചെന്നൈ (https://www.bharathuniv.ac.in/) - M.Tech in Construction Engineering & Management

6.       സി ഇ പി റ്റി യൂണിവേഴ്സിറ്റി അഹമ്മദാബാദ് (http://cept.ac.in) - Bachelor of Construction Technology, M.Tech in Construction Engineering & Management

7.      ഭഗവന്ദ് യൂണിവേഴ്സിറ്റി, അജ്മീര്‍ (http://bhagwantuniversity.ac.in) - M.Tech in Construction
8.      മൌലാനാ അബ്ദുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, കൊല്‍ക്കത്ത (http://www.wbut.ac.in)  B. Tech in structural engineering and construction management

9.    വിജയ വിട്ടാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെല്‍ഗാം (http://www.svvit.org/) - M.Tech in Construction Technology

10.കാരാവാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാംഗ്ലൂര്‍ (http://karavaliinstituteoftechnology.com) - M.Tech in Construction Technology

No comments:

Post a Comment