സാബ്രദായിക വഴികളില്‍ നിന്നും മാറി നടക്കുവാനധികം പേരുമൊന്നും
ശ്രമിക്കാറില്ല. കരിയറിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും. മാനദണ്ഡങ്ങള്‍ പണവും
സമൂഹത്തില്‍ ചില പ്രത്യേക ജോലികള്‍ക്ക് മാത്രമേ വിലയുള്ളുവെന്ന മിഥ്യാ
ധാരണയുമാകുമ്പോള്‍ ഇത് സ്വാഭാവികം മാത്രം. എന്നാല്‍ ചിലരുണ്ട് തങ്ങളുടേതായ
വഴികളില്‍ മാത്രം സഞ്ചരിക്കുവാനിഷ്ടപ്പെടുന്നവര്‍. കഷ്ടപ്പെട്ടല്ല മറിച്ച്
ഇഷ്ടപ്പെട്ടാണ് ജോലി ചെയ്യേണ്ടത് എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍.
അത്തരക്കാര്‍ക്കായി ചില പ്രൊഫഷനുകളിവിടെയുണ്ട്. അങ്ങനെയുള്ള ഒന്നാണ് പെറ്റ്
ഗ്രൂമിങ്ങ്
എന്താണ് ഈ ജോലി
വളര്‍ത്ത് മൃഗങ്ങളുടെ ആരോഗ്യ പരിപാലനവും അവയെ ഭംഗിയായി ഒരുക്കലുമാണ്
ഒരു പെറ്റ് ഗ്രൂമറുടെ ജോലി. മൃഗങ്ങളെ കുളിപ്പിക്കല്‍, അവയുടെ ആരോഗ്യ പ്രശ്നങ്ങള്‍
ഇവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. പാര്‍ട്ട് ടെം ആയോ മുഴുവന്‍ സമയമായോ ഈ ജോലി
തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്ന് വരുന്നയൊരു മേഖലയാണിത്. പലര്‍ക്കും
തങ്ങളുടെ തിരക്കിനിടയില്‍ ഇവയെ പരിപാലിക്കുവാന്‍ കഴിയാറില്ല. ഇത്തരക്കാര്‍ക്ക്
പെറ്റ് ഗ്രൂമേഴ്സിനെ ആശ്രയിക്കാം. പൂച്ച, നായ, കുതിര എന്നിവയെയാണ് സാധാരണയായി പരിപാലിക്കേണ്ടി
വരിക.
എവിടെ അപേക്ഷിക്കാം
2.
School
of Grooming Newsland (http://www.schoolofgrooming.co.nz/)
3.
West Coast Grooming Academy, California (http://www.westcoastgroomingacademy.com)