മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്ന
നിലയില്‍ എന്നും തളരാതെ നില്‍ക്കുന്ന തൊഴില്‍ മേഖലയാണ് വസ്ത്ര നിര്‍മ്മാണവുമായി
ബന്ധപ്പെട്ടത്. ആയതിനാല്‍ വസ്ത്ര നിര്‍മ്മാണ മേഖലയിലെ കോഴ്സുകള്‍ക്ക് എന്നും
ഡിമാന്‍ഡുണ്ട്. ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ ഏറെയുണ്ടുവെങ്കിലും കേന്ദ്ര ടെക്സ്റ്റൈല്‍
മന്ത്രാലയത്തിന് കീഴില്‍ കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ വല്ലാഭായി
പട്ടേല്‍ ഇന്‍റര്‍നാഷല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്സ് ആന്ഡ് മാനേജ്മെന്‍റ് ഇതില്‍
നിന്നൊക്കെയു വേറിട്ട് നില്‍ക്കുന്നു.
ടെക്സ്റ്റൈല്‍ മാനേജ്മെന്‍റില്‍ സമഗ്രമായ
പഠനം, പരിശീലനം, കണ്‍സള്‍ട്ടന്‍സി, ഗവേഷണം എന്നിവയ്ക്കൊക്കെ സൌകര്യമൊരുക്കുന്ന
സ്ഥാപനമാണിത്.
കോഴ്സുകള്‍
പ്ലസ് ടു മാത്തമാറ്റിക്,
കെമിസ്ട്രി, ഫിസിക്സ് എന്നിവ പാസായവര്‍ക്കുള്ള 3 വര്‍ഷത്തെ B.Sc – TEXTILES ആണ് ഇവിടുത്തെ ഡിഗ്രി
കോഴ്സ്. 40 സീറ്റാണുള്ളത്.
3 എം ബി എ കോഴ്സുകളാണിവിടെയുള്ളത്.
·
MBA (
Textile Management)
·
MBA (
Apparel Management)
·
MBA ( Retail
Management)
എന്നീ പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയാണ് യോഗ്യത. 2 വര്‍ഷമാണ്
ദൈര്‍ഖ്യം. 30 സീറ്റുണ്ട്.
പ്രവേശന പരീക്ഷയിലൂടെയാണ് എല്ലാ കോഴ്സുകളിലേക്കും പ്രവേശനം.
വിലാസം
SVPISTM
1483, Avanashi Road,
Peelamedu, Coimbatore - 641 004,
Tamil Nadu, INDIA.
Peelamedu, Coimbatore - 641 004,
Tamil Nadu, INDIA.
No comments:
Post a Comment