Tuesday, 28 February 2017

വസ്ത്രങ്ങളെപ്പറ്റി പഠിക്കുവാന്‍ ഇന്റര്നാഷണല് സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്സ് ആന്ഡ് മാനേജ്മെന്റ്




മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്ന നിലയില്‍ എന്നും തളരാതെ നില്‍ക്കുന്ന തൊഴില്‍ മേഖലയാണ് വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടത്. ആയതിനാല്‍ വസ്ത്ര നിര്‍മ്മാണ മേഖലയിലെ കോഴ്സുകള്‍ക്ക് എന്നും ഡിമാന്‍ഡുണ്ട്. ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ ഏറെയുണ്ടുവെങ്കിലും കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ ഇന്‍റര്‍നാഷല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍സ് ആന്‍ഡ് മാനേജ്മെന്‍റ് ഇതില്‍ നിന്നൊക്കെയു വേറിട്ട് നില്‍ക്കുന്നു. 

ടെക്സ്റ്റൈല്‍ മാനേജ്മെന്‍റില്‍ സമഗ്രമായ പഠനം, പരിശീലനം, കണ്‍സള്‍ട്ടന്‍സി, ഗവേഷണം എന്നിവയ്ക്കൊക്കെ സൌകര്യമൊരുക്കുന്ന സ്ഥാപനമാണിത്. 

കോഴ്സുകള്‍
പ്ലസ് ടു മാത്തമാറ്റിക്, കെമിസ്ട്രി, ഫിസിക്സ് എന്നിവ പാസായവര്‍ക്കുള്ള 3 വര്‍ഷത്തെ B.Sc – TEXTILES ആണ് ഇവിടുത്തെ ഡിഗ്രി കോഴ്സ്. 40 സീറ്റാണുള്ളത്. 

3 എം ബി എ കോഴ്സുകളാണിവിടെയുള്ളത്.
·        MBA ( Textile Management)
·         MBA ( Apparel Management)
·         MBA ( Retail Management)

എന്നീ പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയാണ് യോഗ്യത. 2 വര്‍ഷമാണ് ദൈര്‍ഖ്യം. 30 സീറ്റുണ്ട്. 

പ്രവേശന പരീക്ഷയിലൂടെയാണ് എല്ലാ കോഴ്സുകളിലേക്കും പ്രവേശനം. 

വിലാസം

SVPISTM
1483, Avanashi Road,
Peelamedu, Coimbatore - 641 004,
Tamil Nadu, INDIA.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://svpistm.ac.in സന്ദര്‍ശിക്കുക

Sunday, 26 February 2017

അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി – ഇന്ത്യയുടെ ഒരു പരിശ്ചേദം



ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്നതാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി. സാംസ്കാരിക ഭാഷാ വൈവിധ്യത്തിന്‍റെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അലിഗഡ് പുതു തലമുറക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ താമസിച്ച് പഠിക്കുവാന്‍ കഴിയുന്ന ഒരു സ്ഥാപനമാണ്. 

പിന്നാക്കം നിന്നിരുന്ന മുസ്ളീം വിഭാഗത്തെ ആധുനിക വിദ്യാഭ്യാസത്തിലൂടെ നവീകരിച്ച് രാജ്യത്തിന്‍റെ വികാസത്തിന് സംഭാവനകള്‍ നല്‍കുവാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. സയ്യിദ് അഹമ്മദ് ഖാന്‍ 1875 ല്‍ സ്ഥാപിച്ച ആഗ്ലോ ഓറിയന്‍റല്‍ കോളേജ് ആണ് പിന്നീട് അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി ആയി മാറിയത്. ഇന്ത്യയിലെ ആദ്യ കാല റെസിഡന്‍ഷ്യല്‍ കോളേജായ ഈ സ്ഥാപനം 1920 ല്‍ യൂണിവേഴ്സിറ്റിയായി പരിണമിക്കുകയും 1956 ല്‍ സ്വതന്ത്രമാവുകയും ചെയ്തു. 

1115 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കെട്ടിട സമുച്ചയങ്ങളില്‍ 219 കോഴ്സുകളും 55 എന്‍ റിച്ച്മെന്‍റ് കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൌകര്യങ്ങളോടെ നിര്‍വഹിച്ച് വരുന്നു. നഴ്സറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുന്ന അനേകം സ്കൂളുകള്‍ ഈ യൂണിവേഴ്സിറ്റിയുടെ സവിശേഷതയാണ്. മെഡിസിന്‍ ക്ലാസുകള്‍, എഞ്ചിനിയറിങ്ങ് ക്ലാസുകള്‍, യുനാനി മെഡിസിന്‍ കോഴ്സുകള്‍, നിയമ ബിരുദ കോഴ്സുകള്‍, ലൈഫ് സയന്‍സ് കോഴ്സുകള്‍ (ബയോ ഡൈവേഴ്സിറ്റി, വൈല്‍ഡ് ലൈഫ്, മ്യൂസിയോളജി), സോഷ്യല്‍ സയന്‍സ് – ആര്‍ട്സ് കോഴ്സുകള്‍ തുടങ്ങി സാബ്രദായികവും അപൂര്‍വ്വവുമായ കോഴ്സുകള്‍ ഇവിടെ നടന്ന് വരുന്നു. മോഡേണ്‍ ഇന്ത്യന്‍ ലാഗ്വേജ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഇന്ത്യയിലെ വിവിധ ഭാഷകളുടെ (മലയാളമുള്‍പ്പെടെ) കോഴ്സുകള്‍‌ നടന്ന് വരുന്നു. മലയാളത്തില്‍ ഗവേഷണ സൌകര്യവുമുണ്ട്. ഡിഗ്രി, പി ജി, ഗവേഷണം തുടങ്ങി വിവിധ തല കോഴ്സുകള്‍ക്ക് കൃത്യമായ കലണ്ടറിന്‍ പ്രകാരം പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നടത്തുന്നു. ആകെയുള്ളതില്‍ 50 ശതമാനം സീറ്റ് ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്ന ഇന്‍റേണല്‍ സ്റ്റുഡന്‍സിനായി സംവരണം ചെയ്തിരിക്കുന്നു. റിസല്‍ട്ടുകള്‍ കൃത്യമായി പ്രതി വര്‍ഷം പ്രസിദ്ധീകരിക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്.

ആയിരത്തഞ്ഞൂറ് പേര്‍ക്ക് ഒരേ സമയം റഫറന്‍സിനുള്ള സൌകര്യമുള്ള മൌലാനാ ആസാദ് ലൈബ്രറി ഏഷ്യയിലെ ഏറ്റവും വലിയതിലൊന്നാണ്. കാമ്പസില്‍ എല്ലാ കാലത്തും മലയാളികള്‍ ഒരു സാന്നിധ്യമാണ്. മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'അമ്മൂമ്മ' എന്ന ഒരു മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1951 മുതല്‍ത്തന്നെ മലയാളത്തില്‍ ഡിഗ്രി, പി ജി, ഗവേഷണ കോഴ്സുകളിവിടെയുണ്ട്. ഇന്ത്യയുടെ ഒരു പരിശ്ചേദത്തെ നേരിട്ടറിഞ്ഞ് കൊണ്ട്. വിദ്യാഭ്യാസ കാലത്തെ സാര്‍ഥകമാക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി എന്നും ആകര്‍ഷണ കേന്ദ്രമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും http://www.amu.ac.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.

Wednesday, 22 February 2017

ഉന്നത പഠനത്തിനൊരു അത്യന്നത സ്ഥാപനം – ജെവഹര്‍ ലാല്‍ നെഹൃ യൂണിവേഴ്സിറ്റി



സമീപ കാലത്ത് ചില ദാരുണ സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കിലും ഇന്ത്യയിലെ ലോകപരശസ്തിയാര്‍ജ്ജിച്ച സര്‍വ്വ കലാശാലയാണ് ജെവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ എന്‍ യു). 

തുടക്കം

ദേശീയോദ്ഗ്രഥനം, സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യ ജീവിത രീതി, അന്തര്‍ദേശീയ വിശകലനം, സാമൂഹിക പ്രശനങ്ങളോടുള്ള ശസ്ത്രീയ സമീപനം തുടങ്ങിയ നെഹ്രൂവിയന്‍ ആശയങ്ങളെ മുന്‍നിര്‍ത്തി മുന്‍ പ്രധാന മന്ത്രിയും ജവര്‍ഹല്‍ ലാല്‍ നെഹ്രുവിന്‍റെ മകളായ ഇന്ധിരാഗാന്ധി 1969 ല്‍ തുടക്കം കുറിച്ച സര്‍വ്വ കലാശാലയാണ് ജെ എന്‍ യു.

പ്രത്യേകതള്‍

1000 ഏക്കറിലുള്ള വിശാലമായ കാമ്പസാണ് ജെ എന്‍ യുവിന്‍റേത്. പക്ഷി നിരീക്ഷകരുടേയും അന്യ ജീവി  സംരംക്ഷണ പ്രവര്‍ത്തകരുടേയും എപ്പോഴത്തെയും ശ്രദ്ധാ കേന്ദ്രമാണ് ജെ. എന്‍. യു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠന ഗവേഷണങ്ങള്‍ നടത്തുന്നു. രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 22.5 ശതമാനം സംവരണം ഇവടെയുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള 37 സെന്‍ററുകളില്‍ നിന്ന് പ്രവേശന പരീക്ഷ എഴുതാനുള്ള സംവിധാനം ജെ എന്‍ യു ഏര്‍പ്പെടുത്തി വരുന്നു. വിദ്യാര്‍ത്ഥികളില്‍ 10 ശതമാനം വിദേശികളാണ്. 

ഇതൊരു കേന്ദ്ര സര്‍വ്വ കലാശാലയായതിനാല്‍ ട്യൂഷന്‍ ഫീസ് ഏറ്റവും കുറവാണിവിടെ. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൌകര്യവും സ്കോളര്‍ഷിപ്പുകളും ജെ. എന്‍. യു നല്‍കി വരുന്നു. 

10 സ്കൂളുകളിലായി നിരവധി സെന്‍ററുകള്‍ ഇവിടെയുണ്ട്. 1:10 എന്നതാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം. വിശാലമായ ക്ലാസ് റൂമുകള്‍, ഒമ്പത് നിലകളിലായുള്ള അത്യാധുനിക ലൈബ്രറി, സുസജ്ജമായ ലബോറട്ടറി എന്നിവ ജെ. എന്‍. യുവിന്‍റെ സവിശേഷതകളാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസ്, സെന്‍റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ്, സെന്‍റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങ്, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് റീജിയണല്‍ ഡെവലപ്മെന്‍റ് എന്നിവക്ക് യു ജി സിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് എന്ന പദവി ലഭിച്ചിട്ടുണ്ട്. ഇവക്ക് പുറമേ സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ്, സ്കൂള്‍ ഓഫ് ലൈഫ് സയന്‍സ്, സ്കൂള്‍ ഓഫ് എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് എന്നീ സ്കൂളുകളിലെ പല സെന്‍ററുകള്‍ക്കും യു ജി സി യുടെ ഈ പദവി ലഭിച്ചിട്ടുണ്ട്.

ദേശീയ അന്തര്‍ ദേശീയ രംഗത്ത് അറിയപ്പെടുന്ന നിരവധി പ്രമുഖര്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. ജെ. എന്‍. യുവിന്‍റെ തുടക്കം മുതല്‍ക്കേ ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം നേടുന്നുണ്ട്. എന്നാല്‍ തൊഴില്‍ സാധ്യതകള്‍ ധാരാളമുള്ള ഫോറിന്‍ ലാംഗ്വേജ്  കോഴ്സുകളിലേക്ക് മലയാളികളുടെ ഒഴുക്ക് തീരെ കുറവാണ്. എന്നാല്‍ ഉപരി പഠനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലയൊരിടമാണ് ജെ. എന്‍. യു.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.jnu.ac.in/ സന്ദര്‍ശിക്കുക.

Wednesday, 15 February 2017

ബാങ്കിങ്ങ് മാനേജ്മെന്റ് പഠിക്കാം, ബാങ്കില്‍ ജോലി നേടാം




1991 നു ശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളിലൊന്നാണു ബാങ്കിങ്ങിലേത്.  ദേശ സാൽകൃത ബാങ്കുകൾ മാത്രം അരങ്ങ് വാണിരുന്ന കാലഘട്ടത്തിൽ നിന്നും പുതു തലമുറ ബാങ്കുകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി, ഒപ്പം വിദേശ ബാങ്കുകളും. കേവലം വായപ നൽകുകയെന്നതിലുപരി ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് തുടങ്ങിയവയിലേക്കെല്ലാം ബാങ്കുകൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. പല ബാങ്കുകൾക്കും അതിനായി തന്നെ പ്രത്യേകം വിഭാഗങ്ങളുമുണ്ട്. അതിനാൽ തന്നെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വർദ്ധിച്ചു. ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്കുകളിൽ വിവിധ ജോലികളിൽ പ്രവേശിക്കാമെങ്കിലും ഈ മേഖലയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള കോഴ്സുകൾ തന്നെയിന്നുണ്ട്.  ബാങ്കുകളിൽ മാത്രമല്ല വിവിധ ബഹു രാഷ്ട്ര കമ്പനികളിൽ വരെ ഇത്തരം കോഴ്സുകൾ പഠിച്ചിറങ്ങുന്നവർ ജോലി ചെയ്യുന്നുണ്ട്. 
 
പുതിയ തലമുറ അതും എഞ്ചിനിയറിങ്ങ് കഴിഞ്ഞവര്‍ പോലും ഇന്ന് ഉന്നം വക്കുന്ന മേഖലയാണ് ബാങ്കിങ്ങിന്‍റേത്. ഉയര്‍ന്ന ശമ്പളത്തിന് പുറമേ താരതമേന്യ മെച്ചപ്പെട്ട തൊഴില്‍ സുരക്ഷയും ഇതിന് കാരണമാണ്. മറ്റേതൊരു വിഷയം പോലെ തന്നെ ബാങ്കിങ്ങ് എന്നതിപ്പോഴൊരു അക്കാദമിക് പഠന വിഷയമാണ്. ഈ മേഖലയില്‍ വിദഗ്ദരെ വാര്‍ത്തെടുക്കുവാന്‍ നിരവധി ബാങ്കുകള്‍ തന്നെ കോഴ്സുകള്‍ നടത്തുന്നുണ്ട്. പ്ലസ്ടു, ഡി ഗ്രി കഴിഞ്ഞവര്‍ക്ക് ചേരാവുന്ന നിരവധി ബാങ്കിങ്ങ് കോഴ്സുകള്‍ നിലവിലുണ്ട്. ഓഫീസര്‍ തസ്തികയില്‍ ജോലി ഉറപ്പോടെ പഠിക്കാമെന്നതാണ് പലതിന്‍റേയും ഗുണം. പുതു തലമുറ സ്വകാര്യ ബാങ്കുകള്‍ക്കൊപ്പം പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളും ഇത്തരം കോഴ്സുകള്‍ നടത്തുന്നുണ്ട്. ചില പൊതു മേഖലാ ബാങ്കുകളും വ്യത്യസ്തമായ കോഴ്സുകള്‍ നടത്തുന്നുണ്ട്.

മിക്ക ബാങ്കുകളും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ബാംഗ്ലൂരിലാണ് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നത്. ഐ സി ഐ സി ഐ ബാങ്ക്, എന്‍ ഐ ടി, ഡല്‍ഹി സര്‍വ്വകലാശാല എന്നിവയുമായി ചേര്‍ന്നും ബാങ്കിങ്ങ് രംഗത്തെ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. 

പ്ലസ് ടു കഴിഞ്ഞ് ചേരാവുന്ന കോഴ്സുകള്‍

1.  BA Banking (3 Year)  - Manipur University, Imphal, Manipur – 795003 (http://en.manipuruniv.ac.in/)
2.      B.Com Bank Management – Bharathidasan University Tamilnadu (http://www.bdu.ac.in)
3.      B.Com Bank Management – Madras University Tamilnadu (http://www.unom.ac.in/)
4. B.Com Banking & Finance  - SNDT Women’s University, Mumbai (https://cde.sndt.ac.in

ഡിഗ്രി കഴിഞ്ഞ് ചേരാവുന്ന കോഴ്സുകള്‍

1.      M.Com Bank Management – Madras University (http://www.unom.ac.in)
2.      PG Diploma in Banking and Insurance Management (1 Year) -  Utkal University, Orissa (http://ddceutkal.ac.in/)
3.      PG Diploma in Banking and Finance (1 Year) -  Shivaji University Mumbai (http://www.unishivaji.ac.in)
4.      PG Diploma in Banking and Finance (1 Year) -  Pune University (http://unipune.ac.in)
5.      PG Diploma in Banking (1 Year) – ICICI Manipal Academy, Bangalore (http://ima.manipal.edu)
6.      PG Diploma in Banking and Finance (1 Year) – University of Rajasthan (http://www.uniraj.ac.in/)
7.      PG Diploma in Banking, Risk & Insurance Management (1 Year) – Aligarh Muslim University, Uttar Pradesh (http://www.amucontrollerexams.com)
8.      Certificate Course in Banking Management – Gujarat University (http://www.gujaratuniversity.org.in)
9.      PG Diploma in Banking & Insurance (Distance Program) – Annamalai University Tamilnadu  (https://www.annamalaiuniversity.ac.in)
10. M.Com banking (2 Year) – Madurai Kamaraj University (https://mkudde.org)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് മുംബൈ

ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഈ സ്ഥാപനങ്ങലിലെ ജീവനക്കാര്‍ എന്നിവരുടേതായ പ്രൊഫഷണല്‍ സ്ഥാപനമാണ് മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് (IIBF). വിദൂര പഠനം, ഓണ്‍ലൈന്‍ പഠനം എന്നീ സംവിധാനങ്ങളിലൂടെ ബാങ്കിങ്ങുമായി ബന്ധപ്പെട്ടുള്ള ഏതാനും കോഴ്സുകള്‍ ഇവിടെ ലഭ്യമാണ്. 

1.    അഡ്വാന്‍സ്ഡ് മാനേജ്മെന്‍റ് പ്രോഗ്രാം – വര്‍ക്കിങ്ങ് പ്രൊഫഷണലുകള്‍ക്കായി നടത്തുന്ന കോഴ്സാണിത്. 

2.       എം ബി എ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് – ഇഗ്നോയുമായി ചേര്‍ന്ന് ഐ ഐ ബി എഫ് നടത്തുന്ന കോഴ്സാണിത്. അപേക്ഷിക്കാന്‍ പ്രായ പരിധിയില്ല. ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുമില്ല. 2 വര്‍ഷമാണ് കോഴ്സ് ദൈര്‍ഖ്യം.
3.       ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് – ഐ ഐ എഫില്‍ നടത്തപ്പെടുന്ന പ്രധാന കോഴ്സാണിത്. ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നേരിട്ട് നിയമിക്കാറുണ്ട്. ബിരുദമാണ് യോഗ്യത.

സ്ഥാപനം നടത്തുന്ന മറ്റ് ഡിപ്ലോമ കോഴ്സുകള്‍.

1.       ഡിപ്ലോമ ഇന്‍ ട്രഷറി, ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ്
2.       ഡിപ്ലോമ ഇന്‍ ഇന്‍റര്‍നാഷണല്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ്
3.       ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ടെക്നോളജി
4.       ഡിപ്ലോമ ഇന്‍ കമ്മോഡറ്റി ഡെറിവേറ്റീവ്സ് ആന്‍ഡ് ബാങ്കിങ്ങ്
5.       ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്മെന്‍റ്
6.       ഡിപ്ലോമ ഇന്‍ ഹോം ലോണ്‍ അഡ്വൈസിങ്ങ്
7.       ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിങ്ങ്

സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ക്രെഡിറ്റ് കാര്‍ഡ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ് ഫോര്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ്, ഐ ടി സെക്യൂരിറ്റി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഇവിടെ ലഭ്യമാണ്.

വിലാസം

Indian Institute of Banking & Finance
Kohinoor City, Commercial-II, Tower-I, 3rd Floor,
Kirol Road, Off L.B.S.Marg, Kurla West, Mumbai 400 070.
Tel : 022 25039746 / 9604 / 9907
Email :
training@iibf.org.in

സൌത്ത് സോണല്‍ ഏഫീസ്

Indian Institute of Banking & Finance
No.94, Jawaharlal Nehru Road,
(100 Feet Road),
Opp.Hotel Ambica Empire, Vadapalani,
Chennai – 600 026.
Tel:044 24722990/24727961
Email:
  iibfsz@iibf.org.in 

വെബ്സൈറ്റ്  http://iibf.org.in

 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്‍റ് പൂനൈ

പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്‍റ് നടത്തുന്ന ബാങ്കിങ്ങിലെ രണ്ട് വര്‍ഷത്തെ കോഴ്സാണ് Post-Graduate Diploma in Management (Banking & Financial Services) (PGPBF).  ബാങ്കിങ്ങ് മേഖലയില്‍ രാജ്യത്ത് നടത്തപ്പെടുന്ന ഏറ്റവും മികച്ച കോഴ്സുകളില്‍ ഒന്നാണിത്. ഫുള്‍ടൈം റസിഡ്യന്‍ഷ്യല്‍ കോഴ്സാണിത്. 

യോഗ്യത – 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. CAT പരീക്ഷയുടെ സ്കോര്‍ മുന്‍നിര്‍ത്തിയാണ് പ്രവേശനം. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, ഇന്‍റര്‍വ്യൂ എന്നിവയും നടത്തും.
ആഗസ്റ്റിലാണ് പ്രവേശന വിജ്ഞാപനമുണ്ടാവുക. 

വിലാസം

National Institute of Bank Management
Kondhwe Khurd
Pune 411 048
Telephone: 0091-20-26716000

ഫെഡറല്‍ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങ്

കേരളത്തിലെ പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കും മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസും ചേര്‍ന്ന് സ്ഥാപിച്ച സ്ഥാപനമാണ് ഫെഡറല്‍ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങ്. 12 മാസത്തെ പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍റ് ഫിനാന്‍സ് ആണ് ഇവിടുത്തെ കോഴ്സ്. (PGDBFS). കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഫെഡറല്‍ ബാങ്കില്‍ പ്രൊബോഷണറി ഓഫീസര്‍മാരായി നിയമിക്കും. 

ഫെഡറല്‍ ബാങ്ക് നടത്തുന്ന എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യ 9 മാസം മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ്ങിലാണ് പരിശീലനം. തുടര്‍ന്ന് 3 മാസം ഫെഡറല്‍ ബാങ്കിന്‍റെ ഏതെങ്കിലും ശാഖയില്‍ ഇന്‍റേണ്‍ഷിപ്പ് നല്‍കും. ഫീസ് നല്‍കുന്നതിനായി കുറഞ്ഞ വായ്പാ നിരക്കില്‍ ഫെഡറല്‍ ബാങ്ക് ലോണ്‍ അനുവദിക്കും.

യോഗ്യതകള്‍

1.       അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.
2.       അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
3.       പ്രായം 21 – 26 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
4.       ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കാറുള്ളത്. ഓണ്‍ലൈനായിട്ട് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയു.

http://www.federalbank.co.in/federal-manipal-home എന്ന സൈറ്റില്‍ നിന്നും കൂടതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

ഐ സി ഐ സി ഐ ബാങ്ക്

മണിപ്പാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഐ സി ഐ സി ഐ ബാങ്കും പരിശീലന ക്ലാസ് നടത്തുന്നുണ്ട്. ബാംഗ്ലൂരിലെ ഐ സി ഐ സി ഐ മണിപ്പാല്‍ അക്കാദമിയിലാണ് കോഴ്സുള്ളത്. ഒരു വര്‍ഷമാണ് കോഴ്സ്. പ്രൊബോഷണരി ഓഫീസര്‍ ട്രെയിനിങ്ങ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സില്‍ എം ബി എ നേടുവാനും ഇതോടൊപ്പം അവസരം ലഭിക്കും.

രണ്ട് ഘട്ടമായാണ് പരിശീലനം. 12 മാസം നീളുന്ന ഒന്നാം ഘട്ടവും 18 (3 സെമസ്റ്റര്‍) മാസത്തെ രണ്ടാം ഘട്ടവും. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ലഭിക്കും. ഒപ്പം ഐ സി ഐ സി ഐ ബാങ്കില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിക്കും. ജോലിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. മണിപ്പാല്‍ സര്‍വകലാശാലയുടെ എം ബി എ ബിരുദമാണ് ലഭിക്കുക. 

ഈ കോഴ്സിന് ചേരുവാനുള്ള അടിസ്ഥാന യോഗ്യത 65 ശതമാന മാര്‍ക്കോടെയുള്ള ബിരുദമാണ്. ഉയര്‍ന്ന പ്രായ പരിധി 25 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഐ സി ഐ സി ഐ ബാങ്ക് വിദ്യാഭ്യാസ വായ്പയും അനുവദിക്കുന്നുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം തിരിച്ചടച്ചാല്‍ മതിയാകും. 

വിശദ വിവരങ്ങള്‍ക്ക് http://ima.manipal.edu/ima.html നോക്കുക. 

എം ബി എ (ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ്ങ്)

എന്‍ ഐ ഐ ടി യൂണിവേഴ്സിറ്റിയും ഐ സി ഐ സി ഐ ബാങ്കും ചേര്‍ന്നാണ് രണ്ട് വര്‍ഷത്തെ എം ബി എ കോഴ്സ് നടത്തുന്നുണ്ട്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും ഐ സി ഐ സി ഐ ബാങ്ക് മാനേജേരിയല് തസ്തികയില്‍ ജോലി ഉറപ്പ് നല്‍കുന്നുണ്ട്. 

ബാങ്ക് ഓഫ് ബറോഡ

മണിപ്പാല്‍ ഗ്രൂപ്പും പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ചേര്‍ന്നും പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സ് നടത്തുന്നുണ്ട്. ബാങ്ക് ഓപ് ബറോഡ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ബാങ്കില്‍ നിയമനം നല്‍കും. കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പയും ബാങ്ക് നല്‍കുന്നുണ്ട്. ബാംഗ്ലൂരില്‍ 9 മാസത്തെ ക്ലാസുകളും 3 മാസത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങിയതാണ് കോഴ്സ്. ജൂണ്‍ - ജൂലെ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. 60 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത ഡിഗ്രിയാണ് യോഗ്യത. പ്രായം 20 – 28 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തിരഞ്ഞടുപ്പ്. http://www.bmsb.manipal.edu/, http://www.bankofbaroda.co.in/Careers/Manipal.asp എന്നീ സൈറ്റുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങളറിയാം.

കോട്ടക് പി ജി കോഴ്സ് 

സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കും മണിപ്പാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നുണ്ട്. 12 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് Post Graduate Diploma in Banking and Relationship Management ലഭിക്കും. 9 മാസത്തെ ക്ലാസും 3 മാസത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങിയതാണ് കോഴ്സ്. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. 21 – 25 വയസ്സാണ് പ്രായ പരിധി. ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക. കോഴ്സ് വിയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിയമനം ലഭിക്കും. ബാങ്ക് നടത്തുന്ന എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. http://www.kotakpo.manipal.edu എന്ന സൈറ്റില്‍ നിന്നും വിവരങ്ങളറിയാം. http://www.kotak.com/bank/careers/ സൈറ്റിലൂടെ അപേക്ഷിക്കാം.  

ആക്സിസ് ബാങ്ക് യങ്ങ് ബാങ്കേഴ്സ് പ്രോഗ്രാം

നവ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ബാങ്കിങ്ങ് മേഖലയില്‍ താല്‍പ്പര്യമുള്ള യുവ തലമുറക്കായി നടത്തുന്ന പ്രോഗ്രാമാണ് ആക്സിസ് ബാങ്ക് യങ്ങ് ബാങ്കേഴ്സ് പ്രോഗ്രാം. സാധാരണ ഡിസംബര്‍‌ - ജനുവരി മാസങ്ങളിലാണ് ഇതിന് അപേക്ഷ ക്ഷണിക്കുക. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. 25 വയസ്സാണ് പ്രായ പരിധി. Post Graduate Diploma in Banking Services (PGDBS) എന്നതാണ് പ്രോഗ്രാം. 9 മാസത്തെ ക്ലാസും 3 മാസത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങിയതാണ് കോഴ്സ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്ക് ജോലി നല്‍കുന്നുണ്ട്. പഠന കാലത്ത് സ്റ്റെപന്‍ഡ് നല്‍കുന്നുണ്ടുവെങ്കിലും കോഴ്സിന് ഫീസുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക് https://www.axisbank.com/careers/ നോക്കുക. 

പി ജി ഡിപ്ലോമ ഇന്‍ റീട്ടയില്‍ ബാങ്കിങ്ങ്

ആക്സിസ് ബാങ്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ്, ബാങ്കിങ്ങ് ആന്‍ഡ് ഇന്‍ഷുറന്‍സും (ഐ എഫ് ബി ഐ) ചേര്‍ന്ന് നടത്തുന്ന പ്രോഗ്രാമാണിത്. നാലു മാസത്തെ ക്ലാസും ഒരാഴ്ച ആക്സിസ് ബാങ്കിന്‍റെ ഏതെങ്കിലും ശാഖയില്‍ പരിശീലനവുമാണ് കോഴ്സിന്‍റെ ഭാഗമായി നല്‍കുക. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്ക് ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. എഞ്ചിനിയറിങ്ങ്, എം ബി എ ബിരുദധാരികളല്ലാത്തവര്‍ക്കാണ് മുന്‍ഗണന. ഐ എഫ് ബി ഐ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് http://www.ifbi.com/pgdrb.aspx കാണുക. 

പി എന്‍ ബി അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ടെക്നോളജി

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വളരെ മാറ്റങ്ങള്‍ വരുത്തിയൊരു മേഖലയാണ് ബാങ്കിങ്ങ് എന്നത്. പുതിയ സാങ്കേതിക വിദ്യകളും അതു വഴി സംജാതമാകുന്ന സുരക്ഷാ പ്രശ്നങ്ങളും സാങ്കേതിക വിദഗ്ദരെ ബാങ്കുകള്‍ക്ക് ഒഴിച്ച് കൂടാനാവത്തതാക്കി മാറ്റി.
ബാങ്കുകളിലെ സാങ്കേതിക മേഖലയിലെ വിദഗ്ദരെ വാര്‍ത്തെടുക്കുവാന്‍ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലക്നൌവിലെ പി എന്‍ ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. ഇവര്‍ നല്‍കുന്ന അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ടെക്നോളജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കുളില്‍ മാത്രമല്ല  ധന കാര്യ മേഖലക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന കമ്പനികളില്‍ വരെ സാധ്യത ഏറെയാണ്. Minimum 60% Marks in Class X , XII and in the Qualifying Examination i.e. MCA, B.E. / B. Tech (Computer Science, Information Technology, Electronics and Telecommunications) എന്നതാണ് ആവശ്യമായ യോഗ്യത. ഉയര്‍ന്ന പ്രായ പരിധി 25 വയസ്സാണ്. ആറു മാസമാണ് കോഴ്സ്. വിശദ വിവരങ്ങള്‍ക്ക് http://www.pnbiit.ac.in/adbt.php കാണുക.