സമീപ കാലത്ത് ചില ദാരുണ സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കിലും ഇന്ത്യയിലെ ലോകപരശസ്തിയാര്‍ജ്ജിച്ച സര്‍വ്വ കലാശാലയാണ് ജെവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ എന്‍ യു).
തുടക്കം
ദേശീയോദ്ഗ്രഥനം, സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യ ജീവിത രീതി,
അന്തര്‍ദേശീയ വിശകലനം, സാമൂഹിക പ്രശനങ്ങളോടുള്ള ശസ്ത്രീയ സമീപനം തുടങ്ങിയ നെഹ്രൂവിയന്‍
ആശയങ്ങളെ മുന്‍നിര്‍ത്തി മുന്‍ പ്രധാന മന്ത്രിയും ജവര്‍ഹല്‍ ലാല്‍ നെഹ്രുവിന്‍റെ മകളായ ഇന്ധിരാഗാന്ധി 1969 ല്‍
തുടക്കം കുറിച്ച സര്‍വ്വ കലാശാലയാണ് ജെ എന്‍ യു.
പ്രത്യേകതള്‍
1000 ഏക്കറിലുള്ള വിശാലമായ കാമ്പസാണ് ജെ എന്‍ യുവിന്‍റേത്. പക്ഷി
നിരീക്ഷകരുടേയും അന്യ ജീവി സംരംക്ഷണ
പ്രവര്‍ത്തകരുടേയും എപ്പോഴത്തെയും ശ്രദ്ധാ കേന്ദ്രമാണ് ജെ. എന്‍. യു. എല്ലാ
സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠന ഗവേഷണങ്ങള്‍ നടത്തുന്നു.
രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍
നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 22.5 ശതമാനം സംവരണം ഇവടെയുണ്ട്. രാജ്യത്തിന്‍റെ
വിവിധ ഭാഗങ്ങളിലായുള്ള 37 സെന്‍ററുകളില്‍ നിന്ന് പ്രവേശന പരീക്ഷ എഴുതാനുള്ള
സംവിധാനം ജെ എന്‍ യു ഏര്‍പ്പെടുത്തി വരുന്നു. വിദ്യാര്‍ത്ഥികളില്‍ 10 ശതമാനം
വിദേശികളാണ്.
ഇതൊരു കേന്ദ്ര സര്‍വ്വ കലാശാലയായതിനാല്‍ ട്യൂഷന്‍ ഫീസ് ഏറ്റവും
കുറവാണിവിടെ. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൌകര്യവും സ്കോളര്‍ഷിപ്പുകളും ജെ. എന്‍.
യു നല്‍കി വരുന്നു.
10 സ്കൂളുകളിലായി നിരവധി സെന്‍ററുകള്‍ ഇവിടെയുണ്ട്. 1:10 എന്നതാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം.
വിശാലമായ ക്ലാസ് റൂമുകള്‍, ഒമ്പത് നിലകളിലായുള്ള അത്യാധുനിക ലൈബ്രറി, സുസജ്ജമായ
ലബോറട്ടറി എന്നിവ ജെ. എന്‍. യുവിന്‍റെ സവിശേഷതകളാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ
സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ്
സോഷ്യല്‍ സിസ്റ്റംസ്, സെന്‍റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ്, സെന്‍റര്‍ ഫോര്‍
ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങ്, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് റീജിയണല്‍
ഡെവലപ്മെന്‍റ് എന്നിവക്ക് യു ജി സിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് എന്ന പദവി
ലഭിച്ചിട്ടുണ്ട്. ഇവക്ക് പുറമേ സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ്, സ്കൂള്‍ ഓഫ് ലൈഫ്
സയന്‍സ്, സ്കൂള്‍ ഓഫ് എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ് എന്നീ സ്കൂളുകളിലെ പല സെന്‍ററുകള്‍ക്കും
യു ജി സി യുടെ ഈ പദവി ലഭിച്ചിട്ടുണ്ട്.
ദേശീയ അന്തര്‍ ദേശീയ രംഗത്ത് അറിയപ്പെടുന്ന നിരവധി പ്രമുഖര്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. ജെ. എന്‍. യുവിന്‍റെ തുടക്കം മുതല്‍ക്കേ ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം നേടുന്നുണ്ട്. എന്നാല്‍ തൊഴില്‍ സാധ്യതകള്‍ ധാരാളമുള്ള ഫോറിന്‍ ലാംഗ്വേജ് കോഴ്സുകളിലേക്ക് മലയാളികളുടെ ഒഴുക്ക് തീരെ കുറവാണ്. എന്നാല്‍ ഉപരി പഠനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലയൊരിടമാണ് ജെ. എന്‍. യു.
No comments:
Post a Comment