ആഗോളീകരണത്തിന്‍റെ ഈ കാലത്ത് മനുഷ്യന്‍ ജോലി ചെയ്യുന്നതിന് അതിര്‍
വരമ്പുകളില്ല. പ്രൊഫഷണലുകള്‍ പലരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്
ഇന്ന്. എന്നാല്‍ ഇതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയില്‍
നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡോക്ടറായി
പ്രാക്ടീസ് ചെയ്യണമെന്നുണ്ടുവെങ്കിലും നിരവധി കടമ്പകളുണ്ട്. ഇത്
രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
അമേരിക്ക
അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുവാന്‍ United States Medical Licensing Examination (USMLE) വിജയകരമായി പൂര്‍ത്തിയാകേകോണ്ടതുണ്ട്.
അറിവ്, രോഗ നിര്‍ണ്ണയ ശേഷി, പ്രവര്‍ത്തന മികവ്, ചികിത്സാ രീതി എന്നിവ ഇതിലൂടെ
പ്രത്യേകം വിലയിരുത്തപ്പെടും. ECFMG –
Educational Commission for Foreign
Medical Graduates, NMBE –
National Board of Medical
Examiners, FSMB –
Federation of States Medical Board മായി ചേര്‍ന്നാണ് USMLE നടത്തുന്നത്.
USMLE പരീക്ഷക്ക് മൂന്ന് കടമ്പകളുണ്ട്. Step 1, Step 2 – CK, Step
3 – CS എന്നിങ്ങനെ മൂന്ന്
തട്ടുകളായാണ് പരീക്ഷ നടത്തുന്നത്. Step 1 ഒബ്ജക്ടീവ്
മാതൃകയിലുള്ള പരീക്ഷയാണ്. Anatomy,
Bio Chemistry, Behavioral Science, Micro Biology, Immunology, Pathology,
Pharmacology and Psychology, Nutrition. Genetics and Aging എന്നീ വിഷയങ്ങളിലേയും
പ്രാവീണ്യം വിലയിരുത്തും. Step 2 ല്‍ ക്ലിനിക്കല്‍
പ്രാവീണ്യം വിലയിരുത്തുവാനുള്ള രണ്ട് പരീക്ഷകളുണ്ട്. Step 3 യിലും രണ്ട് പരീക്ഷകളുണ്ട്. ഒരു വര്‍ഷത്തെ റസിഡന്‍സി
പരീശീലനത്തിന് ശേഷം ഈ പരീക്ഷയെഴുതാം. പരീക്ഷക്ക് മുന്‍പായി ഒരു സൂപ്പര്‍വൈസറുടെ
കീഴില്‍ പ്രാക്ടീസ് ചെയ്യണം. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയായ ശേഷം Special Purpose Examination (SPEX) ലൂടെ Current Medical
Knowledge ഉം കൂടാതെ ക്ലിനിക്കല്‍ പ്രാവീണ്യം എന്നിവ പ്രത്യേകം വിലയിരുത്തും.
യു കെ
യു കെയില്‍ മെഡിക്കല്‍ ബിരുദ ലൈസന്‍സിങ്ങിന് PLAB –
Professional Linguistic Assessment Board Examination വിജയകരമായി പൂര്‍ത്തിയാക്കണം.
ഇതിന്‍റെ ആദ്യ പടിയെന്നോണം IELTS എഴില്‍ കുറയാത്ത
സ്കോറോട് കൂടി പൂര്‍ത്തിയാക്കണം. PLAB ല്‍ Part I, Part II എന്ന രണ്ട്
പരീക്ഷകളുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരീക്ഷയില്‍ 200 Multiple
Choice Questions ഉണ്ടാകും. ഇവ Extended Matching Questions (EMQ) എന്നും അറിയപ്പെടുന്നു.
Part II ഒബ്ജക്ടീവ്
മാതൃകയിലുള്ള ക്ലിനിക്കല്‍ പ്രാവിണ്യ പരീക്ഷയാണ്. OSCE –
Objective Structured Clinical Examination നാണിത്. വിശദ വിവരങ്ങള്‍ക്ക്
http://www.gmc-uk.org/doctors/plab.asp സന്ദര്‍ശിക്കുക.
കാനഡ
കാനഡയില്‍ മെഡിക്കല്‍ MCCEE –
Medical Council of Canada Evaluating Examination പരീക്ഷകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://mcc.ca/examinations/mccee/ കാണുക.
അയര്‍ലന്‍ഡ്
PRES – Pre Registration Examination System എന്ന പരീക്ഷയാണ് അയര്‍ലന്‍ഡില്‍
നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇതില്‍ PRES ന് 1,2,3 എന്നിങ്ങനെ മൂന്ന് തലങ്ങളുണ്ട്. വിശദ വിവവരങ്ങള്‍ക്ക്
http://pres-ie.com/, https://www.clearexam.ie/ എന്നിവ നോക്കുക.
No comments:
Post a Comment