Wednesday, 11 January 2017

കൈത്തറി വസ്ത്ര നിര്മ്മാണത്തിന് പുതിയ മുഖം നല്കാന്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ് ലൂം ടെക്നോളജി




പരമ്പരാഗത കൈത്തറി വസ്ത്ര നിര്‍മ്മാണം കേരളത്തിലെ പ്രധാനപ്പെട്ട ഒരു തൊഴില്‍ മേഖലയാണ്. ആധുനിക സാങ്കേതി വിദ്യയുടെ പിന്‍ ബലവും കൂടിയുണ്ടുവെങ്കില്‍ നമുക്ക് ഈ രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. ഇത് തിരിച്ചറിഞ്ഞാണ് കേരള സര്‍ക്കാരിന് കീഴില്‍ ഒട്ടേറെ തൊഴിലധിഷ്ടിത കോഴ്സുകളുമായി കണ്ണൂരിലെ കിഴുന്നയില്‍ ഐ ഐ എച്ച് ടി സ്ഥാപിച്ചത്. വസ്ത്ര നിര്‍മ്മാണത്തിലെ വൈവിധ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കോഴ്സുകളിവിടെയുണ്ട്.

1.       മ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്ങ് (സി എ എഫ് ഡി)
മൂന്ന് മാസത്തെ ഈ കോഴ്സിന് എസ് എസ് എല്‍സിയും തയ്യല്‍ രംഗത്തെ പരിചയവുമാണാവശ്യം. 10 സീറ്റുണ്ട്.

2.       ക്ലോത്തിങ്ങ് ആന്‍ഡ് ഫാഷന്‍ ടെക്നോളജി (സി എഫ് ടി)
കാലാവധി ഒരു വര്‍ഷം. പ്ലസ് ടുവാണ് യോഗ്യത. 20 സീറ്റാണുള്ളത്. പ്രവേശന പരിക്ഷയും അഭിമുഖവുമുണ്ടാകും.

3.       കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ് (സി എ ടി ഡി)
മൂന്ന് മാസത്തെ ഈ കോഴ്സിന് ടെക്സറ്റൈല്‍ രംഗത്തെ സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ അതുമല്ലെങ്ങിങ്കില്‍ എസ് എസ് എല്‍ സിയും പ്രവര്‍ത്തി പരിചയവുമാണാവശ്യം. 10 സീറ്റുണ്ട്. അഭിമുഖത്തിലൂടെയാണ് പ്രവേശനം

4.       ഡിപ്ലോമ ഇന്‍ ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി (ഡി എച്ച് ടി ടി)

മൂന്ന് വര്‍ഷത്തെ ഈ കോഴ്സിന് എസ് എസ് എല്‍ സിയാണ് യോഗ്യത.

5.       പാറ്റേണ്‍ കട്ടിങ്ങ് മാസ്റ്റര്‍ കോഴ്സ് (പി സി എം സി)
6 മാസമാണ് കാലാവധി. യോഗ്യത എസ് എസ് എല്‍ സി. 10 സീറ്റാണുള്ളത്.

6.       പോസ്റ്റ് ഡിപ്ലോമ ഇന്‍ ഹോം ടെക്സ്റ്റൈല്‍ മാനേജ്മെന്‍റ്. (പി ഡി എച്ച് ടി എം)
ടെക്സ്റ്റൈല്‍ കോഴ്സ്കളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് ഈ ഒരു വര്‍ഷത്തെ കോഴ്സിന്‍റെ യോഗ്യത. 20 സീറ്റാണുള്ളത്.

ഇത് കൂടാതെ വിവിധ ട്രെയിനിങ്ങ് പ്രോഗ്രാമുകളും ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത് നടത്തുന്നുണ്ട്. വളരെ നല്ല ഒരു റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി പ്ലേസ്മെന്‍റ് സെല്ലും ഉണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് http://iihtkannur.ac.in സന്ദര്‍ശിക്കുക.

വിലാസം

Indian Institute Of Handloom Technology
Kizhunna P.O.,Kannur-7,Kerala
Phone/Tele Fax:0497-2835390
Phone: 0497-2739322
Email: info@iihtkannur.ac.in

No comments:

Post a Comment