Saturday, 7 January 2017

പരിസ്ഥിതി സൌഹാര്ദ്ദമായി റിന്യൂവബ്ള്‍ എനര്ജി കോഴ്സുകള്‍


വികസനമെന്നത് സുസ്ഥിരമായിരിക്കണമെന്നാണ് ആധുനിക ലോകത്തിന്‍റെ കാഴ്ചപ്പാട്. അതായത് പ്രകൃതിയോടിണങ്ങി വരും തലമുറകളെക്കൂടി കണക്കിലെടുത്ത് കൊണ്ടുള്ള വികസനം. നാളെയുടെ ഊര്‍ജ്ജ ക്ഷാമം കണക്കിലെടുത്ത് പരിസ്ഥിതി സൌഹൃദമായ ഊര്‍ജ്ജ സ്രോതസുകളെ കണ്ടെത്തുവാനും ഉപയോഗപ്പടുത്തുവാനുമാണ് ഇന്ന് ആഗോള തലത്തില്‍ ശ്രമങ്ങളുണ്ടാവുന്നത്. ഇവിടെയാണ് റിന്യൂവബ്ള്‍ എനര്‍ജി മേഖലയിലെ കോഴ്സുകളുടെ പ്രസക്തി.

എന്താണ് പഠിക്കുവാനുള്ളത്

എനര്‍ജി സിസ്റ്റംസ് ആന്‍ഡ് റിസോഴ്സസ്, എനര്‍ജി അരിത്തമെറ്റിക്, റെമഡീസ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ്സ് ഓഫ് ഫോസില്‍ ഫ്യൂവല്‍, എനര്‍ജി എഫിഷ്യന്‍സി ആന്‍ഡ് കണ്‍സര്‍വേഷന്‍, സോളാര്‍ എനര്‍ജി, തെര്‍മല്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി, ന്യൂക്ലിയര്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി തുടങ്ങി ഒട്ടേറെ മേഖലകള്‍ പാഠ്യ വിഷയമായി വരുന്നുണ്ടിവിടെ. 

കോഴ്സുകളും സ്ഥാപനങ്ങളും


B.Tech, M.Tech, Diploma, PG Diploma, Certificate തലങ്ങളില്‍ ഈ കോഴ്സ് ലഭ്യമാണ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍ അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി എടുത്തവര്‍ക്ക്  M.Tech ന് ചേരാവുന്നതാണ്. ഗവേഷണത്തിനും അവസരങ്ങളുണ്ട്. 

പ്രമുഖ സ്ഥാപനങ്ങള്‍

1.      TERI University (http://www.teriuniversity.ac.in) – M.Tech Renewable Energy Engineering & Management

2.      IIT Delhi (http://ces.iitd.ac.in)  – M.Tech Energy Studies (Full Time) M.Tech Energy and Environment Management (Part Time for Employees) 

3.      IIT Mumbai (http://www.ese.iitb.ac.in/) – M.Tech Energy Science & Engineering

4.      NIT Thiruchirappaly (http://www.nitt.edu/)  – M.Tech Energy Engineering

5.      MA NIT Bhopal (http://www.web.manit.ac.in/) – M.Tech Renewable Energy 

6.      Amity institute of renewable and alternative energy (http://www.amity.edu) - B.Tech - Solar and Alternate Energy, M.Tech. - Solar and Alternative Energy, Ph. D. Renewable and Alternate Energy 

7.      Chandra Deep Solar Research Institute (http://www.csrinstitute.co.in) West Bengal –
Post Graduate Diploma in Renewable Energy Science & Technology,  Diploma in
Renewable Energy Science & Technology

കൂടാതെ പല സ്ഥാപനങ്ങളും ട്രെയിനിങ്ങ് പ്രോഗ്രാമുകളുമായി രംഗത്തുണ്ട്. സ്ഥാപനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഫ് വിന്‍ഡ് എനര്‍ജിയുട (http://niwe.res.in/information_reti.php) വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ജോലി സാധ്യതകള്‍

പഠന ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും തൊഴില്‍ നേടാവുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നയൊരു പഠന മേഖലയാണിത്. ഈ ഒരു മേഖലയില്‍ മാത്രം അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നൂറിലധികം കമ്പനികളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ടാറ്റാ പവര്‍ സോളാര്‍, മോസര്‍ ബെയര്‍ സോളാര്‍, കൊടാക് ഊര്‍ജ്ജ, ടൈറ്റന്‍, എം വി സോളാര്‍ സിസ്റ്റം, റിലയന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവയില്‍ ചിലതാണ്.

No comments:

Post a Comment