Friday, 6 January 2017

ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍




ഒരു ഉല്‍പ്പന്നത്തിന്‍റെ വിപണി നിര്‍ണ്ണയിക്കുന്നത് ബ്രാന്‍ഡുകളാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇത് ഒരു കലയാണെന്ന് പറയാം. ഈ കലയാണ് കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്ന കരിയര്‍. ഒരു സാധാരണ കമ്പനികള്‍ പോലും പരസ്യം, ബ്രാന്‍ഡിങ്ങ്, മാര്‍ക്കറ്റിങ്ങ് എന്നിവക്ക് മാത്രമായി മൊത്തം ചെലവിന്‍റെ 30 – 40 ശതമാനം അടുത്ത് ചെലവഴിക്കുന്നുണ്ട് എന്നത് ഈ മേഖലയുടെ പ്രസക്തി വ്യക്തമാക്കുന്നു.

എന്താണ് ഈ കരിയര്‍

ആശയങ്ങള്‍, ചിന്താഗതികള്‍ എന്നിവ അവയുടെ ആഴം ചോരാതെ ജന മനസ്സുകളിലേക്ക് പകരുക. ബ്രാന്‍ഡുകള്‍ സമൂഹ  മനസ്സുകളില്‍ സ്ഥാപിച്ചെടുക്കുക, സാധന സാമഗ്രികളേയും സര്‍വീസുകളേയും പരസ്യം ചെയ്യുക എന്നതൊക്കെയാണ് ഒരു കമ്യൂണിക്കേഷന്‍ ഡിസൈനറുടെ ജോലി. വരയ്ക്കുവാനും രൂപ കല്‍പ്പന നടത്തുവാനുമുള്ള കഴിവുകള്‍ക്കപ്പുറം പുതുമയുള്ള ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുവാനും അത് സമൂഹ മനസ്സില്‍ സ്ഥാപിച്ചെടുക്കുവാനും കഴിവുള്ളവന്‍ ആയിരിക്കണം ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍. ഒരു ലോഗോ സൃഷ്ടിച്ചെടുക്കുമ്പോള്‍ അതിലെ സൌന്ദര്യത്തിനൊപ്പം അതി പകരുന്ന ആശയം, അതിന്‍റെ വ്യാപനം എന്നിവയ്ക്ക് കൂടി പ്രാധാന്യം നല്‍കണം ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍. 

എങ്ങനെ പഠിക്കാം

ഡിഗ്രി തലത്തില്‍ത്തന്നെയുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഈ മേഖലയിലേക്ക് കടക്കാം. പ്ലസ്ടു തലത്തില്‍ ഏത് സ്ട്രീമിലുള്ള വിദ്യാര്‍ത്ഥിക്കും വരയ്കുവാനും ഡിസെന്‍ ചെയ്യുവാനുമുള്ള നൈസര്‍ഗ്ഗിക വാസനയുണ്ടുവെങ്കില്‍ ഈ മേഖലയിലേക്ക് കടക്കാവുന്നതാണ്. ഡിഗ്രി കഴിഞ്ഞവര്‍ ഈ വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും ലഭ്യമാണ്. മാസ്റ്റര്‍ ഡിഗ്രി കോഴ്സുകളിലേക്ക് ചില സ്ഥാപനത്തില്‍ ബിരുദാനന്തര ബിരുദമോ നാലു വര്‍ഷത്തെ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്കായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്. ഏത് തലത്തിലും പ്രവേശന പരീക്ഷ, ക്രിയേറ്റിവിറ്റി ടെസ്റ്റ് എന്നിവയുണ്ടാകും.
കോഴ്സിന്‍റെ ഭാഗമായി ഐഡന്‍റിറ്റി ഡിസൈന്‍, ടൈപോഗ്രാഫി, ഇലസ്ട്രേഷന്‍, വെബ് ആന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസൈന്‍, നരേഷന്‍ ആന്‍ഡ് സ്റ്റോറി ടെല്ലിങ്ങ്, ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍ എന്നിവയിലൊക്കെ പരിശീലനം നല്‍കുന്നു.

ജോലി സാധ്യത

പരസ്യ കമ്പനികള്‍ സിനിമ നിര്‍മ്മാണ കമ്പനികള്‍, ബ്രാന്‍ഡിങ്ങ് സ്ഥാപനങ്ങള്‍, ഇമേജ് ബില്‍ഡിങ്ങ് കമ്പനികള്‍, ഈവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍, സ്റ്റുഡിയോകള്‍, പ്രസാധന കമ്പനികള്‍, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍, മീഡിയ കമ്പനികള്‍, ഐ ടി കമ്പനികള്‍ എന്നിവയിലൊക്കെയാണ് ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍ക്കുള്ള തൊഴിലിടങ്ങള്‍.   അഡ്വര്‍ടൈസ്മെന്‍റ് ഡിസൈനര്‍, ബ്രാന്‍ഡ് ഡിസൈനര്‍, ലോഗോ ഡിസൈനര്‍, ഇമേജിങ്ങ് ബില്‍ഡിങ്ങ് കണ്‍സള്‍ട്ടന്‍റ്, കോപ്പി റൈറ്റര്‍, കണ്‍സെപ്റ്റ് ഡിസൈനര്‍ എന്നി തസ്തികളിലെല്ലാം ഒരു കമ്യൂണിക്കേഷന്‍ ഡിസൈനര്‍ക്ക് ജോലി ചെയ്യാം. 

പ്രമുഖ പഠന സ്ഥാപനങ്ങള്‍

1.       നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദ് (http://www.nid.edu/)  (ബി ഡിസ് ബാച്ച്ലര്‍ ഓഫ് ഡിസൈന്‍)

2. സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട്ട് ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ബാംഗ്ലൂര്‍ (http://srishti.ac.in)  - ബി ഡിസ് കമ്യൂണിക്കേഷന്‍ ഡിസൈന്‍

3.       പേള്‍ അക്കാദമി ഡല്‍ഹി, മുംബൈ (http://pearlacademy.com)  (ബി എ ഹോണേഴ്സ് കമ്യൂണിക്കേഷന്‍ ഡിസൈന്‍)

4.       സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പൂനൈ (http://sid.edu.in) – ബി ഡിസ് കമ്യൂണിക്കേഷന്‍ ഡിസൈന്‍

5.       ജി ഡി ഗോയങ്ക യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫാഷന്‍ ആന്‍ഡ് ഡിസൈന്‍ സോഹന, ഹരിയാന (http://www.gdgoenkauniversity.com) - ബി ഡിസ് കമ്യൂണിക്കേഷന്‍ ഡിസൈന്‍

No comments:

Post a Comment