Tuesday, 24 January 2017

ഫാഷന്‍ കമ്യൂണിക്കേഷന്‍ - ഫാഷന്‍ രംഗത്തെ ഒരു നവീന കോഴ്സ്



ഫാഷന്‍ ഡിസൈന്‍ രംഗത്തെ ഒരുനവീന കരിയറാണ് ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നത്. വിവിധ തരം ഫാഷന്‍ കരിയറിലേക്കെത്തിച്ചേരാവുന്നതുമായ ഒരു ബിരുദ തല കോഴ്സാണിത്.

എന്താണ് ഈ കോഴ്സ്

ഫാഷന്‍ സങ്കല്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും നിലനില്‍ക്കുന്നത് ജന മനസ്സിലാണ്. അവര്‍ക്കതിഷ്ടപ്പെട്ടോയെന്നറിയണമെങ്കില്‍ ഉപഭോക്താക്കളുടെ മനസ്സറിയേണ്ടതുണ്ട്. അത് വിവിധ രൂപങ്ങളിലും സംഭവങ്ങളിലും ഷോകളിലൂടെയും അവതരിപ്പിക്കുന്ന പിന്നണി ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് ഫാഷന്‍ കമ്യൂണിക്കേറ്റര്‍മാര്‍. ഫാഷനിലെ ഏറ്റവും പ്രധാന രംഗമാണ് ബ്രാന്‍ഡിങ്ങ്. ബ്രാന്‍ഡ് പൊതു ജനങ്ങള്‍ ഏറ്റെടുക്കുന്നത് പരസ്യങ്ങളില്‍ കൂടിയാണ്. ഇന്ന് പരസ്യങ്ങളുടെ കണ്‍സെപ്റ്റ് തന്നെ മാറിയിരിക്കുന്നു. ഫാഷന്‍ ഷോകള്‍ മുതല്‍ സിനിമകള്‍ വരെ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യാനുപയോഗിക്കുന്ന വില്‍പ്പന തന്ത്രം ഡിസൈന്‍ ചെയ്യുന്നവരാണ് കമ്യൂണിക്കേറ്റര്‍മാര്‍. 

എന്തൊക്കെ പഠിക്കുവാനുണ്ട്

വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, എക്സിബിഷന്‍ ഡിസൈന്‍, ഡിസ്പ്ലേ ഡിസൈന്‍, ഫാഷന്‍ ജേര്‍ണലിസം, ഫാഷന്‍ സ്റ്റെലിങ്ങ്, ഫാഷന്‍ ഫോട്ടോഗ്രാഫി, അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഫാഷന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, റീട്ടയില്‍ ഷോറും ഡിസൈന്‍ എന്നിവയെല്ലാം പാഠ്യ വിഷയങ്ങളാണ്.

വ്യക്തി പരമായ കഴിവുകള്‍ എന്തൊക്കെ

പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുവാനും അവ മറ്റുള്ളവര്‍ക്ക് ആകര്‍ഷകമായി അവതരിപ്പിച്ച് കൊടുക്കുവാനുമുള്ള കഴിവാണ് പ്രധാനമായും വേണ്ടത്. ഇന്നിറങ്ങുന്ന സിനിമാ പോസ്റ്ററുകള്‍ പോലും വിദഗ്ദരായ കമ്യൂണിക്കേറ്റര്‍മാരാല്‍ ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്.  ഈ രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ പുത്തന്‍ കഴിവുകള്‍ ആര്‍ജ്ജിക്കുകയും അവ ആവിഷ്കരിക്കുവാനും സ്വയം മാര്‍ക്കറ്റ് ചെയ്യുവാനുമുള്ള കഴിവുണ്ടാവണം.  മാര്‍ക്കറ്റിന്‍റെ ആവശ്യമനുസരിച്ച് പരിശീലനം കഴിഞ്ഞിറങ്ങുന്നവരുടെ അഭാവം ഈ രംഗത്തുണ്ട്. ഇന്ത്യയിലെ നാലു വര്‍ഷ ബിരുദ കോഴ്സ് പലതും അന്താരാഷ്ട്ര നിലവാരമുള്ളതാണ്. 

ജോലി സാധ്യത എവിടെയെല്ലാം

ബെനറ്റന്‍, ലിബര്‍ട്ടി, ലീ കൂപ്പര്‍, ലോട്ടസ് ബാവ, പന്തലൂണ്‍, മാരിക്ലയര്‍, ടൈംസ് ഗ്രൂപ്പ്, എം ടി വി, ഷോപ്പേഴ്സ് സ്റ്റോപ്പ്, എം ടി വി, എന്‍ ഡി ടി വി, റിലയന്‍സ്, ഷാവലാസ്, ഗോദ്റെജ്, ക്രിസ്ത്യന്‍ ഡയോര്‍, ലൈഫ് സ്റ്റൈല്‍, ജി ആന്‍ഡ് ജി, ജോക്കി, ബിര്‍ലാ ഗ്രൂപ്പ്, മധുര കോട്സ്, ഫ്രീ ലുക്ക്, ഏഷ്യന്‍ ഏജ്, ഫെമിന തുടങ്ങി വന്‍ കിട കോര്‍പ്പറേറ്റുകള്‍ ഈ കോവ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി നല്‍കുന്നുണ്ട്. വിദേശങ്ങളിലും ജോലി നേടുവാന്‍ സാധിക്കും. പ്രതിമാസം 20000 മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുവാന്‍ കഴിയുന്നതാണി രംഗം.

പ്രൊജക്ട് മാനേജര്‍, ഫാഷന്‍ ഡിസൈനര്‍, കണ്‍സെപ്റ്റ് മേക്കര്‍, അനലിസ്റ്റ്, ഫാഷന്‍ ജേര്‍ണലിസ്റ്റ്, ഫാഷന്‍ അസിസ്റ്റന്‍റ്, ഫാഷന്‍ എഡിറ്റര്‍, ഫാഷന്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍, ആര്‍ട്ട് ഡയറക്ടര്‍, ഡെവലപ്പര്‍, സീനിയര്‍ കമ്യൂണിക്കേറ്റര്‍, ഡിസൈന്‍ അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളിലൊക്കെ ജോലി ചെയ്യുവാന്‍ കഴിയും.

ആര്‍ക്ക് പഠിക്കാം

ഏത് വിഷയത്തില്‍ പ്ലസ് ടു പഠിച്ചവര്‍ക്കും ഈ രംഗത്തെ ബിരുദ കോഴ്സിന് ചേരാം. ഏത് ഡിഗ്രിക്കാര്‍ക്കും ബിരുദാനന്തര ൂരുദത്തിനും ചേരുവാന്‍ കഴിയും.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.       നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫഷന്‍ ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിലായി മുന്നോറോളും സീറ്റുകളില്‍ എല്ലാ വര്‍ഷവും പ്രവേശനം നല്‍കുന്നുണ്ട് (NIFT) . B.Des. (Fashion Communication) എന്നതാണ് കോഴ്സ്. വിശദ വിവരങ്ങള്‍ക്ക് http://www.nift.ac.in നോക്കുക.

2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്പാരല്‍ മാനേജ്മെന്‍റ് ഗുര്‍ഗോണ്‍ ഹരിയാന (http://www.iamindia.in)

3.     എ എ എഫ് റ്റി സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈന്‍ നോയിഡ ഉത്തര്‍ പ്രദേശ് (http://aaft.com)

4.       സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ വിമന്‍ നഗര്‍ പൂനൈ (http://sid.edu.in/)

5.  ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ വിവിധ കാമ്പസുകള്‍ (www.jdinstitute.com)

6.       സ്കൂള്‍ ഓഫ് ഫാഷന്‍ ടെക്നോളജി പൂനൈ (http://soft.ac.in)


7. പേള്‍ അക്കാദമി മുംബൈ (http://pearlacademy.com)

No comments:

Post a Comment