Tuesday, 24 January 2017

ലക്ഷ്വറി മാനേജ്മെന്‍റ് - ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി മാനേജ്മെന്‍റ് പഠന മേഖല



മലയാളികള്‍ക്ക് അത്ര സുപരിചതമല്ലാത്ത മാനേജ്മെന്‍റ് പഠന മേഖലയാണ് ലക്ഷ്വറി മാനേജ്മെന്‍റ്. അനുദിനം വികസിക്കുകയും മാറ്റങ്ങള്‍ വരികയും ചെയ്യുന്ന ബിസിനസ്സ് ഫീല്‍ഡില്‍ ഈ മേഖലയുടെ പ്രസക്തി കൂടുകയേയുള്ളുവെന്ന് പറയാം. പ്രത്യേകിച്ചും ശത കോടീശ്വരന്‍മാരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍.

എന്താണ് ഈ കോഴ്സ്

ലക്ഷ്വറി എന്നത് ചിലര്‍ക്ക് ആഡംബരമാണെങ്കില്‍ ചിലര്ക്കത് ആവശ്യമണ്. പ്രത്യേകിച്ചും ബ്രാന്‍ഡ് കോണ്‍ഷ്യസായി മനുഷ്യന്‍ മാറുന്ന ഈ കാലഘട്ടത്തില്‍. ലുലു മാള്‍ പോലുള്ളവ കേരളത്തിലും എത്തിയപ്പോള്‍ വന്‍കിട ബ്രാന്‍ഡുകള്‍ ഇവിടെ സ്ഥാനം പിടിക്കുകയുണ്ടായി. ലക്ഷ്വറി ഉല്‍പ്പന്നങ്ങളില്‍ വാച്ചും പെര്‍ഫ്യൂമും വസ്ത്രങ്ങളും മാത്രമല്ല ഇലക്ട്രോണിക് ഗാഡ്ജറ്റുകളും, അപ്പാര്‍ട്ടമെന്‍റുകളും വാഹനങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം വാങ്ങുവാന്‍ വേണ്ടി പാരീസിലും ദുബായിലും പോകുന്ന ആഡംബര പ്രേമികളുമുണ്ട്. ആഡംബര ഉല്‍പ്പന്നങ്ങളോടുള്ള മനുഷ്യന്‍റെ അഭിനിവേശമാണ് ഈ രംഗത്തെ കമ്പനികളുടെ തുറുപ്പ് ചീട്ട്. അഞ്ച് ലക്ഷത്തിന്‍റെ ഷൂസും പത്ത് ലക്ഷത്തിന്‍റെ കോട്ടുമെല്ലാം നമുക്ക് മുന്നിലെ പുത്തന്‍ അറിവുകളാണ്. ഇവിടെയാണ് ഈ രംഗത്തെ പ്രൊഫഷണലുകളുടെ പ്രസക്തി. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി ഈ ബ്രാന്‍ഡുകള്‍ മാനേജ് ചെയ്യുന്നത് ഈ രംഗത്തെ പ്രൊഫഷണലുകളാണ്.

എന്താണ് പഠിക്കുവാനുള്ളത്

ലക്ഷ്വറി ലൈഫ് സ്റ്റെല്‍, ലക്ഷ്വറി ഹെറിറ്റേജ്, ഫ്യൂച്ചര്‍ ലക്ഷ്വറി, ലക്ഷ്വറി ക്രാഫ്റ്റ്മാന്‍ഷിപ്പ്, ലക്ഷ്വറി ഓപ്പറേഷന്‍സ്, ഫിനാന്‍സ് റീട്ടെയില്‍, ബ്രാന്‍ഡ് മാനേജ്മെന്‍റ്, ലക്ഷ്വറി കമ്യൂണിക്കേഷന്‍, ലക്ഷ്വറി സ്റ്റെലിങ്ങ്, ഫീല്‍ഡ് ട്രിപ്സ്, സെമിനാര്‍ ആന്‍ഡ് ഇന്‍റേണ്‍ഷിപ്പ്, ഹോസ്പിറ്റാലിറ്റി, ഈവന്‍റ് മാനേജ്മെന്‍റ് എന്നിവയൊക്കെ പാഠ്യ വിഷയങ്ങളാണ്.

എവിടെ പഠിക്കാം

ഈ രംഗത്ത് പഠന സ്ഥാപനങ്ങള്‍ കുറവാണിന്ത്യയില്‍. പേള്‍ അക്കാദമിയുടെ (http://pearlacademy.com)  ചെന്നൈ കാമ്പസില്‍ നേരത്തെ തന്നെ ഹ്രസ്വകാല കോഴ്സുണ്ടായിരുന്നു. കാമ്പസ് മുംബൈയിലേക്ക് മാറ്റിയപ്പോള്‍ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ ആദ്യമായി ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചത് ന്യൂഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ ലക്ഷ്വറി കണക്ട് ബിസിനസ് സ്കൂളിലാണ് (LCBS). ഇറ്റലിയിലെ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് മൊണാക്കയുമായി എം ഒ യു ഒപ്പിട്ട ഏക ഇന്ത്യന്‍ സ്ഥാപനവും LCBS ആണ്. വിദേശ രീതിയില്‍ 16 മാസത്തെ കോഴ്സാണിവിടെ. എക്സിക്യുട്ടീവ് ഡിപ്ലോമ, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിവിടെയുണ്ട്. ലക്ഷ്വറി ബ്രാന്‍ഡ് മാനേജ്മെന്‍റില്‍ ഓണ്‍ലൈന്‍ കോഴ്സുമിവിടെയുണ്ട്. LCBS ല്‍ ആറു മാസ പരിശീലനം ഇറ്റലിയിലോ ഫ്രാന്‍സിലോ ആയിരിക്കും. 20 ലക്ഷത്തിനടുത്താണിവിടുത്തെ ഫീസ്. ലോകത്തിലെ ഏത് കോണിലും ഇവിടുത്തെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ജോലി ലഭിക്കുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. വിവരങ്ങള്‍ക്ക് http://lcbs.edu.in നോക്കുക.

അഹമ്മദാബാദ് ഐ ഐ എം (https://www.iima.ac.in)  ഈ രംഗത്ത് കോഴ്സ് ആരംഭിച്ചിട്ടുണ്ട്. 

ചണ്ഡിഗറിലെ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് ലക്ഷ്വറി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (http://llmi.in)  Post-Graduate Diploma in Luxury & Lifestyle Management എന്ന ഒരു കോഴ്സുണ്ട്. 

ആര്‍ക്ക് പഠിക്കാം

ഏത് വിഷയത്തലും പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഈ രംഗത്തെ ഡിഗ്രി കോഴ്സിനും ഏത് ഡിഗ്രിക്കാര്‍ക്കും പി ജി, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്കും ചേരാം. 

ജോലികള്‍ എന്തൊക്കെ

ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച നേടുന്ന വിപണിയും വ്യവസായവുമാണ് ലക്ഷ്വറി മാനേജ്മെന്‍റ് മേഖല. 2020 ആകുമ്പോള്‍ ഈ രംഗത്ത് 12 ലക്ഷം അവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിസെന്‍ മാനേജര്‍, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മാനേജര്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, ഈവന്‍റ് മാനേജര്‍, ഫിനാന്‍സ് ബ്രാഞ്ച് മാനേജര്‍, സ്റ്റോര്‍ ജനറല്‍ മാനേജര്‍, ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.

No comments:

Post a Comment