മുന്‍ കാലങ്ങളില്‍ വക്കീലാണെന്ന് പറഞ്ഞാല്‍ നേരിടുന്നയൊരു ചോദ്യമാണ്
സിവിലോ ക്രിമിനലോ എന്നത്. എന്നാലിത് സ്പെഷ്യലൈസേഷനുകളുടെ കാലം. ഇത്തരത്തിലുള്ള
നിയമ സ്പെഷ്യലൈസേഷനുകളില്‍ പ്രമുഖമായയൊന്നാണ് ഇന്‍റലക്ച്വല്‍ പ്രോപ്പര്ട്ടി
റൈറ്റ്സ് അഥവാ ബൌദ്ധിക സ്വത്തവകാശ നിയമം.
എന്താണ് ഇന്‍റലക്ച്വല്‍ പ്രോപ്പര്ട്ടി റൈറ്റ്സ്
ഒരു കമ്പനി ഒരു പ്രത്യേക ഉല്‍പ്പന്നം വിപണിയിലിറക്കുന്നുവെന്ന്
കരുതുക. മറ്റൊരു കമ്പനി അതേ ഉല്‍പ്പന്നം അതേ പേരിലിറക്കിയാല്‍ അത് ആദ്യ കമ്പനിയുടെ
കച്ചവടത്തെ ബാധിക്കും. ഇത്തരം ബൌദ്ധീകാനുകരണങ്ങളെ വ്യവസ്ഥാപിതമായും നിയമ പരമായും
നേരിടുകയെന്നത് വ്യവസായ സ്ഥാപനങ്ങളുടേയും രാഷ്ട്രത്തിന്‍റേയും ഉത്തരവാദിത്വമാണ്. ഇവിടെയാണ്
ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രസക്തി.
ഉല്‍പ്പന്നങ്ങള്‍, കണ്ട് പിടുത്തങ്ങള്‍, രൂപകല്‍പ്പനകള്‍, രചനകള്‍, സൃഷ്ടികള്‍
എന്നിവ അനുവാദമില്ലാതെയോ ആധികാരികമല്ലാതെയോ ഉപയോഗിക്കുന്നത് തടയുക എന്നതാണ്
ചെയ്യുവാനുള്ളത്. പേറ്റന്‍റുകള്‍, ട്രേഡ് മാര്‍ക്കുകള്‍, കോപ്പിറൈറ്റ്സ്,
ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് എന്നിവയെല്ലാം ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി
റൈറ്റ്സില്‍ പെടുത്തി ഇന്ത്യ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.
സ്വതന്ത്രമായ ഒരു കോഴ്സായി ഇത് ഇന്ത്യയില്‍ നിലവിലുണ്ട്. ഡിഗ്രി
പഠനത്തിന് ശേഷം ഉപരി പഠന മേഖലയായി ഇതിനെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എല്‍
എല്‍ ബിക്ക് ശേഷം സ്പെഷ്യലൈസേഷനായി തിരഞ്ഞെടുക്കുന്നതാണുത്തമം.
പ്രധാന പഠന സ്ഥാപനങ്ങള്‍
LL.B. (Hons) Degree in
Intellectual Property Rights ആണ് ഇവിടുത്തെ കോഴ്സ്.
First Class Bachelors Degree
in Engineering / Technology / Medicine or equivalent or First Class Masters Degree in
Science or Pharmacy
or equivalentt or First Class MBA Degree with
any of the above എന്നതാണ് പ്രവേശന
യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും.
2.
Indian
Law Institute New Delhi (http://www.ili.ac.in)
Intellectual Property Rights ല്‍ പി ജി ഡിപ്ലോമയാണിവിടെയുള്ളത്. ഏത്
ഡിഗ്രി കഴിഞ്ഞവര്‍ക്കും ചേരാം. ഇവിടെ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ്
കോഴ്സുമുണ്ട്.
Post-Graduate Diploma In Intellectual Property Rights Law (PGDIPRL) എന്നയൊരു കോഴ്സിവിടെയുണ്ട്.
വിദൂര വിദ്യാഭ്യാസ രീതിയിലാണിത്. http://ded.nls.ac.in/ എന്ന സൈറ്റില്‍ നിന്നും വിവരങ്ങളറിയാം.
Post Graduate Diploma in Intellectual Property Rights – എത് ഡിഗ്രിക്കാര്‍ക്കും ഈ കോഴ്സിന് ചേരാം. ഒരു വര്‍ഷത്തെ ഈ കോഴ്സിന് 50 സീറ്റുണ്ട്.
Post Graduate Diploma in
Intellectual Property Rights – ഒരു വര്‍ഷത്തെ ഈ പ്രോഗ്രാം പാര്‍ട്ട് ടൈം കോഴ്സാണ്.
6. Inter University Centre for Intellectual Property
Rights Studies – CUSAT
P.G. Diploma in Intellectual
Property Rights. - Bachelor's Degree in Law, Economics, Political Science,
History, Management and Science & Technology / Engineering. എന്നതാണ്
പ്രവേശന യോഗ്യത. 15 സീറ്റുണ്ട്. ഗവേഷണത്തിനും അവസരമുണ്ട്.
7. Indira Gandhi
National Open University (http://www.ignou.ac.in)
Post Graduate Diploma in
Intellectual Property Rights – ഒരു വര്‍ഷത്തെ ഈ പ്രോഗ്രാമിന് ഡിഗ്രിയാണ് യോഗ്യത.
8. Federation of Indian Chamber of Commerce and
Industry (http://www.ficciipcourse.in/)
(a) Online
Certificate Course on Intellectual Property(IP)
(b) Online
Certificate Course on Intellectual Property Rights & Competition Law
(IPComp) (c) Online Certificate Course on IPR and Pharmaceutical R&D (CCIPR)
(d) Online
Certificate Course On US Patent Law & Practice
9. Institute of Intellectual
Property Rights – Narsee Monjee Institute of Management Studies Mumbai (http://iips.nmims.edu)
No comments:
Post a Comment