ജീവിതത്തിന്‍റെ സമസ്ത മേഖലകളും കയ്യടക്കിക്കൊണ്ട് മുന്നേറുന്നയൊന്നാണ്
വിവര സാങ്കേതിക വിദ്യയുടെ ലോകം. ഈ പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് വികവാര്‍ന്ന
പ്രൊഫഷണലുകളെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര മാനവ വിഭവ ശേഷി
മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന്
ടെക്നോളജികള്‍. 1999 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് രാജ്യത്തെ ആദ്യ ഐ ഐ ഐ ടി
സ്ഥാപിതമായത്.
രണ്ട് തരം ഐ ഐ ഐ ടികളാണുള്ളത്. ഒന്ന് കേന്ദ്ര മാനവ വിഭവ ശേഷി
മന്ത്രാലയത്തിന്‍റെ പൂര്‍ണ്ണ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്നവയാണ്.
ഇത്തരത്തില്‍ നാലെണ്ണമാണുള്ളത്. അലഹബാദിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി, ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ്, ഗ്വാളിയാറിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, കാഞ്ചിപുരത്തെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ് എന്നിവയാണവ. ഈ ഐ ഐ ഐ
ടികളെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മാനവ വിഭവ ശേഷി
മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവക്ക് പുറമേ ഉന, ശ്രി സിറ്റി, ഗുവാഹതി, കോട്ട, വഡോദര, ശ്രീ രംഗം,
കല്യാണ്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജിയും തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് പൊതു – സ്വകാര്യ മേഖലാ സംയുക്ത സംരംഭമായും പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയിലെ ഐ ടി വ്യവസായികളുടെ സംഘടനയായ നാസ്കോം ഉള്‍പ്പെടെയുള്ള സംഘടനകളുടേയും
സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പൊതു സ്വകാര്യ മേഖലാ ഐ ഐ ഐ ടികള്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാം ഐ ഐ ഐ ടികളിലും ഒരേ രീതിയിലല്ല കോഴ്സുകള്‍. പഠന വിഷയങ്ങളിലും
പഠന രീതികളിലും വലിയ വ്യത്യാസമുണ്ട്. ഓരോ അപേക്ഷകരം അവരുടെ താല്‍പ്പര്യമനുസരിച്ച്
വേണം കോഴ്സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുവാന്‍.
കേരളത്തിലെ കോട്ടയത്ത് പുതുതായി ഒരു ഐ ഐ ഐ ടി കൂടി
സ്ഥാപിക്കപ്പെടുവാന്‍ പോകുന്നുണ്ട്. ജില്ലയിലെ പാലായ്ക്കടുത്തുള്ള വലവൂരില്‍
ഇതിനായുള്ള 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് പണി ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി അലഹബാദ്
100 ഏക്കര്‍ വരുന്ന വിശാലമായ കാമ്പസില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍
പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അലഹബാദിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി. 1999 ല്‍ ആരംഭിച്ച സ്ഥാപനം ഐ ടി അനുബന്ധ മേഖലയിലെ മികവിന്‍റെ
കേന്ദ്രം കൂടിയാണ്. 2000 ല്‍ കല്‍പ്പിത സര്‍വ്വകലാശാല പദവി ലഭിച്ചു.
കോഴ്സുകള്‍
1.
B. Tech
(Information Technology)
2.
B. Tech
(Electronic & Communication)
3.
M. Tech
(Information Technology)
4.
M. Tech
(Electronics Engineering)
5.
Integrated
M. Tech (Robotics)
6.
Integrated
M. Tech (Stem Cell Engineering)
7.
MBA
(Information Technology)
8.
Ph.D.
(Information Technology & Management)
പ്രവേശനം – ബിടെക് കോഴ്സുകളിലെ പ്രവേശനം ഐ ഐ ടി ജെ ഇ ഇ റാങ്കിന്‍റെ
അടിസ്ഥാനത്തിലാണ്. മറ്റ് കോഴ്സുകളില്‍ പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും
അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബി ടെക് അല്ലെങ്കില്‍ എം ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക്
പി എച്ച് ഡി പ്രവേശനത്തിന്എന്‍ റോള്‍ ചെയ്യാം.
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് ഗ്വാളിയാര്‍
ഇന്‍റഗ്രേറ്റഡ് പി ജി - വിവര
സാങ്കേതിക വിദ്യക്കൊപ്പം മാനേജ്മെന്‍റ് വൈദഗ്ദ്യം കൂടി നേുടുവാന്‍ വഴിയൊരുക്കുന്ന
കോഴ്സുകളാണ് ഗ്വാളിയോര്‍ ഐ ഐ ഐ ടിയുടെ പ്രത്യേകത. ഇതിന് ലക്ഷ്യം വച്ച് കൊണ്ടുള്ള
ഇന്‍റഗ്രേറ്റഡ് പി ജി കോഴ്സുകള്‍ ഇവിടെ ലഭ്യമാണ്. ബി ടെകും തുടര്‍ന്ന് എം ടെക്കോ
എം ബി എ യോ ചെയ്യാവുന്നതാണ് ഇവിടുത്തെ ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍. അഞ്ച് വര്‍ഷമാണ്
(10 സെമസ്റ്ററുകള്‍) കാലാവധി. ആദ്യത്തെ ആറ് സെമസ്റ്ററുകള്‍ ബി ടെക് പഠനമാണ്. തുടര്‍ന്ന്
എം ടെക്കോ എം ബി എയോ തിരഞ്ഞെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കാവുന്നതാണ്. Supply
Chain Management), ERP (Eenterprise
resource planning), CRM (Customer Relationship Management), IT strategy, and
e-Commerce. എന്നിവയാണ്
മാനേജ്മെന്‍റിലെ സ്പെഷ്യലൈസേഷന്‍. പ്ലസ് ടുവിന് ശേഷം ജെ ഇ ഇ മെയിന്‍ പരീക്ഷയിലെ
റാങ്കിന്‍റെ അടിസ്ഥാനത്തിലണ് ഇന്‍റഗ്രേറ്റഡ് പി ജി കോഴ്സുകളിലെ പ്രവേശനം.
എം ടെക് - Digital
Communication, Advanced Network, VLSI – Very Large Scale Integration, Information Security എന്നി മേഖലകളിലാണ് സ്പെഷ്യലൈസേഷന്‍.
എം ബി
എ – മൂന്ന് സ്പെഷ്യലൈസേഷനില്‍ ഇവിടെ എം ബി എ കോഴ്സുകള്‍ ലഭ്യമാണ്.
I.
General MBA with specialization in Human Resources,
Marketing and Finance;
II.
MBA in ITES (Information Technology Enabled
Services);
III.
MBA in Public Service Management and e-Governance
എന്നിവയാണ്
മാനേജ്മെന്‍റിലെ സ്പെഷ്യലൈസേഷനുകള്‍.
പ്രവേശന പരീക്ഷ,
ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയിലൂടെയാണ് എം ടെക്, എം ബി എ കോഴ്സുകളിലേക്കുള്ള
പ്രവേശനം.
പി എച്ച് ഡി –
മാനേജ്മെന്‍റ്, ഐ ടി, ഇലക്ട്രോണിക്സ്, അപ്ലൈഡ് സയന്‍സ് എന്നിവയിലാണ് പി എച്ച്
ഡിയുള്ളത്. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
.
ഇന്ത്യന്‍
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍റ് മാനുഫാക്ച്വറിങ്ങ് ജബല്‍പൂര്‍
ഡിസൈനിങ്ങിന് മുന്‍തൂക്കം
നല്‍കുന്ന മികവിന്‍റെ കേന്ദ്രങ്ങളില്‍ ഒന്നാണിത്. എല്ലാ സൌകര്യങ്ങളോടും കൂടിയ
കാമ്പസാണിത്.
കോഴ്സുകള്‍
1.
ബി ടെക് കമ്പ്യൂട്ടര്‍
സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്ങ്
2.
ബി ടെക്
ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍
3. ബി ടെക്
മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് – ഓട്ടോമൊബൈല്‍, എയ്റോ സ്പേസ്, ഡിഫന്‍സ്, ഇന്‍ഡസ്ട്രിയല്‍
മെഷിനറി, എഞ്ചിനിയറിങ്ങ് സര്‍വീസ്, ഹൈടെക് ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍
തുടങ്ങിയ മേഖലക്കാണ് കോഴ്സുകള്‍ ഊന്നല്‍ നല്‍കുന്നത്.
4.
എം ടെക് കമ്പ്യൂട്ടര്‍
സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്ങ്
5. എം ടെക്
ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍ (മൈക്രോ വേവ് ആന്‍റ് കമ്യൂണിക്കേഷന്‍
എഞ്ചിനിയറിങ്ങ്, പവര്‍ കണ്ട്രോള്‍)
6.
എം ടെക്
മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് (കാഡ്/കാം, ഡിസൈന്‍, മാനുഫാക്ച്റിങ്ങ്)
7.
എം ടെക്
മെക്കാട്രോണിക്സ്
8.
മാസ്റ്റര്‍ ഓഫ്
ഡിസൈന്‍
9. പി എച്ച് ഡി
(കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്ങ്, ഇലക്ട്രോണിക്സ് ആന്‍റ്
കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്, ഡിസൈന്‍,
നാച്വറല്‍ സയന്‍സ്)
ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ബി ടെക്
കോഴ്സിലേക്കുള്ള പ്രവേശനം. എം ടെക്, പി എച്ച് ഡി എന്നിവക്ക് ഗേറ്റ് സ്കോറിന്‍റെ
അഭാവത്തില്‍ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവക്ക് ശേഷമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iiitdmj.ac.in/ നോക്കുക.
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് തിരുവനന്തപുരം
കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും
സംയുക്ത നിയന്ത്രണത്തിലാണ് ഈ സ്ഥാപനം. ഇവിടെ നടത്തുന്ന കോഴ്സുകള്‍ക്ക് കൊച്ചി
ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അംഗീകാരമുണ്ട്. എന്നാലിവിടെ ബി ടെക്, എം ടെക്
കോഴ്സുകള്‍ ലഭ്യമല്ല.
സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐ ടി
1.
Post
Graduate Diploma in Information Technology (2 Year) – B.Tech, MCA, MSc (Computer
Science / IT / Applied Electronics) with a minimum score of 60 % എന്നതാണ് വേണ്ട യോഗ്യത
2. M. Sc. in Computational Science - Bachelor's degree in
Science / Engineering / Technology with Mathematics എന്നതാണ് വേണ്ട യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും.
3. Doctoral Programmes - Artificial Intelligence
and Soft Computing, Medical Image Computing and Signal
Processing, Natural Language
Processing, Software Engineering and
Object Modelling, Information Systems
and Services: എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്യാം.
4. M.Sc. in Computer
Science with Specialization in - Cyber Security / Machine Intelligence / Data
Analytics / Geospatial Data Analytics എന്നയൊരു കോഴ്സും
കൂടി പുതുതായി തുടങ്ങുന്നുണ്ട്.
സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്
1. PG Diploma in Agri Informatics
- M. Phil – Ecological Informatics - First class M.Sc. in Natural/ Physical Sciences with CGPA 6.5 or above in 10 points scale എന്നതാണ് വേണ്ട യോഗ്യത
- MSc. in Geoinformatics - Bachelor's Degree in any Science/Engineering/Technology branch with Mathematics / Geology /Geography as one of the subjects of study in that course, with a score of 60 % marks or above or CGPA of 6.5 or above in 10 points എന്നതാണ് വേണ്ട യോഗ്യത
സ്കൂള്‍ ഓഫ് ഹ്യുമാനിറ്റിക്സ് ആന്‍ഡ് മാനേജ്മെന്‍റ്
PG Diploma in e – Governance
എം എസ് സി ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശന പരീക്ഷ അല്ലെങ്കില്‍ ഗേറ്റ് സ്കോര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അഭിരുചി പരീക്ഷ അല്ലെങ്കില്‍ ഗേറ്റ് സ്കോര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എം ഫില്‍ പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് http://www.iiitmk.ac.in സന്ദര്‍ശിക്കുക.
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശ്രീരംഗം, തിരുച്ചിറപ്പള്ളി
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റേയും സ്വകാര്യ മേഖലയുടേയും
സംയുക്താഭിമുഖ്യത്തില്‍ സ്ഥാപിച്ച ഐ ഐ ടി കളില്‍ ഒന്നാണ് ശ്രീ രംഗത്തേത്. ഇത് പൂര്‍ണ്ണ
തോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. നിലവില്‍ ഭാരതി ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജിയുടെ കാമ്പസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
കോഴ്സുകള്‍
1.
B.Tech Computer Science and Engineering
2.
B.Tech Information Technology
3.
B.Tech Electronics and Communication
Engineering
4.
M.Tech Computer Science and Engineering
5.
M.Tech Database Systems
6.
M.Tech Software Engineering
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി
ശ്രീ സിറ്റി
മാനവ വിഭവ ശേഷി മന്ത്രാലയം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍, സ്വകാര്യ
കമ്പനികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സ്ഥാപനം. ഇവിടെ 2 ബി ടെക്
കോഴ്സുകള്‍ ലഭ്യമാണ്.
1.
ബി
ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങ് (130 Seats)
2.
ബി
ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ് - (70 Seats)
ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രവേശനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iiits.ac.in/ നോക്കുക
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി
ഗുവാഹത്തി
മാനവ വിഭവ ശേഷി മന്ത്രാലയം, ആസാം സര്‍ക്കാര്‍, ടി സി എസ്, ഓയില്‍
ഇന്ത്യാ ഇന്‍ഫ്രാ സ്ടക്ചര്‍, ആംട്രോണ്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ സ്ഥാപനം. ഇവിടെ
2 ബി ടെക് കോഴ്സുകള്‍ ലഭ്യമാണ്.
1.
ബി
ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങ്
2.
ബി
ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ്
ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രവേശനം
നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.iiitg.ac.in/ നോക്കുക
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി
ഉന
മാനവ വിഭവ ശേഷി മന്ത്രാലയം ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ എന്നിവയുടെ
സംയുക്താഭിമുഖ്യത്തിലാണ് ഈ സ്ഥാപനം.
ഇവിടെ 2 ബി ടെക് കോഴ്സുകള്‍ ലഭ്യമാണ്.
1.
ബി
ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങ് – (30 Seats)
2.
ബി
ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ് – (30 Seats)
ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രവേശനം നടത്തുക. വിശദ വിവരങ്ങള്‍ക്ക് http://www.iiitu.ac.in സന്ദര്‍ശിക്കുക.
ഇന്ത്യന്‍
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍റ് മാനുഫാക്ച്വറിങ്ങ് കാഞ്ചീപുരം
നാലു വര്‍ഷ ബി ടെക്
കോഴ്സുകള്‍ക്ക് പുറമേ അഞ്ച് വര്‍ഷ ഇരട്ട ബിരുദ (ബി ടെക് + എം ടെക്) പി ജി കോഴ്സുകളും ഇവിടെ ലഭ്യമാണ്. ഉല്‍പ്പന്നങ്ങളുടേയും
ഡിസൈനിങ്ങിലാണ് ഇവിടെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബി ടെക് കോഴ്സുകള്‍
1.
Computer Engineering
2.
Electronics Engineering (Design & Manufacturing)
3.
Mechanical Engineering (Design and
Manufacturing)
ഡ്യൂവല്‍ ഡിഗ്രി കോഴ്സുകള്‍
1.
1. B. Tech -
Computer Engineering + M. Tech - Computer Engineering
2.
B. Tech -
Electronics Engineering (Design & Manufacturing) + M. Tech - VLSI &
Electronic System Design
3.
B. Tech -
Electronics Engineering (Design & Manufacturing) + M. Tech - Signal Processing
& Communication System Design
4.
B. Tech -
Mechanical Engineering (Design & Manufacturing) + M. Tech - Product
Design
5.
B. Tech -
Mechanical Engineering (Design & Manufacturing) + M. Tech - Advanced
Manufacturing
മാസ്റ്റര്‍ ഓഫ് ഡിസൈന്‍
1. M.Des Communication Systems
2. M.Des Electronic Systems
3. M.Des Mechanical Systems
പി എച്ച് ഡി
2009 ലാണ് ഇവിടെ പി എച്ച് ഡി ആരംഭിച്ചത്. Computer
Science and Engineering, Electronics
Engineering, Mathematics, Mechanical Engineering, Physics എന്നിവയില്‍
ഗവേഷണം നടത്താം.
എഴുത്ത്
പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദ
വിവരങ്ങള്‍ക്ക് http://www.iiitdm.ac.in സന്ദര്‍ശിക്കുക.
No comments:
Post a Comment