അടുത്ത കാലത്തായി ഉയര്‍ന്ന് വന്നയൊരു പഠന ശാഖയാണ് ഫോട്ടോണിക്സ്. ഇത്
ഒരു ഗവേഷണാത്മകമായ പഠന മേഖലയാണ്
എന്താണ് പഠിക്കുവാനുള്ളത്
പ്രകാശത്തിന്‍റെ അടിസ്ഥാന ഘടമായ ഫോട്ടോണിനെ ഈര്‍ജ്ജമാക്കി പരിവര്‍ത്തിപ്പിച്ച്
വാര്‍ത്താ വിനിമയ രംഗത്തും അതി സങ്കീര്‍ണ്ണമായ സര്‍ജറികളിലും മറ്റു സാങ്കേതിക
മേഖലകളിലും ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര പഠന ശാഖയാണ് ഫോട്ടോണിക്സ്.
ഒപ്ടിക്കല്‍ ടെക്നോഥജിയും ഇലക്ട്രോണിക്സും സംയോജിപ്പിച്ചുള്ള പാഠ്യ
പദ്ധതിയാണിത്. എമിഷന്‍, ട്രാന്‍സ്മിഷന്‍, ആംപ്ലിഫിക്കേഷന്‍, ഡയറക്ഷന്‍, മോഡുലേഷന്‍,
സ്വിച്ചിങ്ങ് എന്നിവയെല്ലാമിതില്‍പ്പെടുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍
കഴിയാത്ത അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ്, ക്വാണ്ടം, കാസ്കേഡ്, ലേസര്‍
തുങ്ങിയവയെക്കുറിച്ചും ഫോട്ടോണിക്സ് പഠിപ്പിക്കുന്നു. നാനോ ഫോട്ടോണിക്സ്, നാനോ ബയോ
ഫോട്ടോണിക്സ് എന്നിങ്ങനെ ഉപ വിഭാഗങ്ങളുമുണ്ട്.
ബാര്‍കോഡുകളെ വായിക്കുക, ബ്ലൂറേ ഡിസ്കുകള്‍, ടെലി കമ്മയൂണിക്കേഷന്‍,
റഡാര്‍, മെഡിസിന്‍, മാനുഫാക്ചറിങ്ങ് ടെക്നോളജി, കണ്‍സ്ട്രക്ഷന്‍, ഏവിയേഷന്‍,
മെട്രോളജി തുടങ്ങിയവയിലെല്ലാം ഇന്ന് ഫോട്ടോണിക്സ് ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട്
തന്നെ അതി നൂതനങ്ങളായ ഇലക്ട്രോണിക്സ്, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന
മള്‍ട്ടി നാഷണല്‍ കമ്പനികളിലാണ് കൂടുതലും തൊഴിലവസരമുള്ളത്.
എവിടെ പഠിക്കാം
കേരളത്തിലെ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്
ടെക്നോളജിയില്‍ (http://photonics.cusat.edu/). അഞ്ച് വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം എസ് സി
കോഴ്സുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി
എന്നിവ പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത. 20 സീറ്റുണ്ട്. കുസാറ്റില്‍ത്തന്നെ ഒപ്റ്റോ
ഇലക്ട്രോണിക്സ് ആന്‍ഡ് ലേസര്‍ ടെക്നോളജിയില്‍ എം ടെകും ഫോട്ടോണിക്സില്‍ എം
ഫിലുമുണ്ട്. ഗവേഷണത്തിനും അവസരമുണ്ട്.
കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിലെ (http://www.keralauniversity.ac.in/) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഒപ്റ്റോ ഇലക്ട്രോണിക്സില്‍ എം ടെക് ഒപ്റ്റോ
ഇലക്ട്രോണിക്സ് ആന്‍റ് ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍, എം ഫില്‍ ഫോട്ടോ
ഇലക്ട്രോണിക്സ് എന്നിവയുണ്ട്. എം എസ് സി/ബിടെക് ആണ് എം
ടെക്കിന്‍റെ പ്രവേശന യോഗ്യത.
മഹാരാഷ്ട്ര ലാത്തൂരിലെ രാജര്‍ഷി ഷാഹു മഹാവിദ്യാലയയില്‍ (http://www.shahucollegelatur.org.in) എം എസ് ഫോട്ടോണിക്സ് ഉണ്ട്.
കല്‍ക്കട്ടയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ (http://www.jaduniv.edu.in/) ഇല്യൂമിനേഷന്‍ ടെക്നോളജി ആന്‍ഡ് ഡിസെനില്‍
എം ടെക് ഉണ്ട്.
No comments:
Post a Comment