Wednesday, 7 December 2016

ബാങ്കില്‍ ജോലിക്ക് കയറുവാന്‍ IBPS


ചെറുപ്പത്തിന്‍റെ കരിയര്‍ സ്വപ്നങ്ങളില്‍ എന്നും പ്രാമുഖ്യമുള്ളയൊന്നാണ് ബാങ്കിങ്ങ് മേഖല. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികല്‍ പലരും ബാങ്ക് ജോലിക്കായി പരിശ്രമിക്കുന്നത് നേരനുഭവം. ഐ ടി മേഖല വിട്ടിട്ട് പലരും ബാങ്ക് ജോലിക്കായി ശ്രമിക്കുന്നതിന്‍റെ കാരണം ഐ ടിയിലെ തൊഴിലിലുള്ള വിരസതയും ബാങ്കിലെ തൊഴില്‍ സുരക്ഷയുമാണെന്ന് വിലയിരുത്തപ്പെടുന്നു.  അതിനാല്‍ത്തന്നെ പുതു തലമുറ ബാങ്കുകളേക്കാറെ പൊതു മേഖലാ ബാങ്കുകള്‍ക്ക് കുട്ടികള്‍ പ്രാമുഖ്യം നല്‍കുന്നതായി കാണാം.

എന്താണ് ഐ ബി പി എസ്

പൊതു മേഖലാ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന്‍റെ ചുമതല ഐ ബി പി എസ് എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് പേഴ്സണല്‍ സെലക്ഷന്‍ എന്ന ഏജന്‍സിക്കാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും അനുബന്ധ ബാങ്കുകളുടേയും നിയമനങ്ങള്‍ അതാത് ബാങ്കുകളുടെ ചുമതലയിലാണ്.

പരീക്ഷാ രീതി

പൊതു എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്നാണ് വിവിധ ബാങ്കുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടത്തുന്നത്. അതത് സമയത്ത് വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. ഇതിന് പ്രത്യേകിച്ച് സമയ ക്രമമില്ല.

വിവിധ തസ്തികകള്‍

സ്പെഷ്യലിസ്റ്റ് ഓഫീസര്‍, പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്‍റ് ട്രെയിനി, ബാങ്ക് ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെ നിയമനങ്ങളാണ് ഐ ബി പി എസ് നടത്തുന്നത്. ബാങ്കിങ്ങ് മേഖലയില പ്രധാന പരീക്ഷകളിലൊന്നാണ് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടേത്. ഐ ടി ഓഫീസര്‍, രാജ്യഭാഷാ അധികാരി, ലോ ഓഫീസര്‍, ടെക്നിക്കല്‍ ഓഫീസര്‍, എച്ച് ആര്‍/പേഴ്സണല്‍ ഓഫീസര്‍, മാര്‍ക്കറ്റിങ്ങ് ഓഫീസര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്, ഫിനാന്‍സ് ഓഫീസര്‍, മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ തുടങ്ങിയവയാണ് സ്പെഷ്യലിസ്റ്റ് ഓഫീസറില്‍ വരുന്നത്. ഇതിന് തസ്തിക അനുസരിച്ച് പരീക്ഷാ വിഷയങ്ങളില്‍ വ്യത്യാസം ഉണ്ടാകും.

പഠന വിഷയങ്ങള്‍

റീസണിങ്ങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറല്‍ അവയര്‍നെസ്സ് വിത്ത് സ്പെഷ്യല്‍ റഫറന്‍സ് ടു ബാങ്കിങ്ങ് ഇന്‍ഡസ്ട്രി, ക്വാണ്ടിറ്റേറ്റീസ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണല്‍ നോളഡ്ജ് എന്നിവയാണ് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ടെസ്റ്റിനായി പഠിക്കേണ്ടത്. പ്രൊഫഷല്‍ ഓഫീസര്‍, ക്ലര്‍ക്ക് പരീക്ഷകള്‍ക്ക് ടെസ്റ്റ് ഓഫ് റീസണിങ്ങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്സ്, കംപ്യൂട്ടര്‍ നോളഡ്ജ് എന്നിവയാണ് വിഷയങ്ങള്‍.

സമയ നിയന്ത്രണമാണ് ഇവിടുത്തെ പ്രധാന വെല്ലുവിളി. നിഞ്ചിത സമയത്തിനുള്ളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ആയതിനാല്‍ത്തന്നെ പരിശിലന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നത് ഉത്തമമായിരിക്കും

പരീക്ഷയുടെ ടോട്ടല്‍ വെയിറ്റേജ് സ്കോറിന്‍രെ അടിസ്ഥാനത്തില്‍ അഭിമുഖത്തിനുള്ളവരുടെ ചുരുക്കപ്പട്ടിക ആദ്യം തയ്യാറാക്കും. ഐ ബി പി എസ് തന്നെയാണ് അഭിമുഖം നടത്തി അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ബാങ്കുകളിലെ ഒഴിവുകള്‍ക്കനുസരിച്ച് ഈ പട്ടികയില്‍ നിന്നും അലോട്ട്മെന്‍റ് നടത്തും. വെബ്സൈറ്റ് http://www.ibps.in/

പങ്കെടുക്കുന്ന ബാങ്കുകള്‍

1.    Allahabad Bank           www.allahabadbank.in
2.    Andhra Bank             www.andhrabank.in
3.    Bank of Baroda           www.bankofbaroda.co.in
4.    Bank of India             www.bankofbaroda.co.in/
5.    Bank of Maharashtra        www.bankofmaharashtra.in/
6.    Canara Bank             www.canarabank.in
7.    Central Bank of India        www.centralbankofindia.co.in
8.    Corporation Bank           www.corpbank.com/
9.    Dena Bank               www.denabank.com/    
10.  IDBI Bank               www.idbi.com
11.  Indian Bank              www.indianbank.in
12.  Indian Overseas Bank        www.iob.in
13.  Oriental Bank of Commerce     www.obcindia.co.in
14.  Punjab National Bank         www.pnbindia.in
15.  Punjab and Sind Bank        www.psbindia.com
16.  Syndicate Bank            www.syndicatebank.in
17.  UCO Bank                www.ucobank.com  
18.  Union Bank of India          www.unionbankofindia.co.in
19.  United Bank of India         www.unitedbankofindia.com
20.  Vijaya Bank              www.vijayabank.com

No comments:

Post a Comment