ജൂനിയര്‍ തലത്തിലുള്ള കോസ്റ്റ് അക്കൌണ്ടന്‍റുമാരായി
ജോലി ലഭിക്കുവാന്‍ പര്യാപ്തമാക്കുവാനായി ഇന്‍സ്റ്ററ്റ്യൂട്ട് ഓഫ് കോസ്റ്റ്
അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യ ആരംഭിച്ച കോഴ്സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍
അക്കൌണ്ടിങ്ങ് ടെക്നീഷ്യന്‍സ് (CAT) കോഴ്സ്. കോസ്റ്റ് അക്കൌണ്ടന്‍സി
കോഴ്സിനോടൊപ്പമാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.
യോഗ്യതയും മറ്റ്
വിവരങ്ങളും
പ്ലസ് ടുവാണ് ഈ കോഴ്സിന്‍റെ യോഗ്യത. ഒരു വര്‍ഷമാണ്
കാലാവധി. ഫൌണ്ടേഷന്‍ കോഴ്സ് (എന്‍ട്രി ലെവല്‍), കോംപിറ്റന്‍സി ലെവല്‍ എന്നിങ്ങനെ
രണ്ട് ഘട്ടമുണ്ട് കോഴ്സിന്. ഫൌണ്ടേഷന്‍ പാസായതിന് ശേഷമേ രണ്ടാം ഘട്ടം എഴുതുവാന്‍
അനുവദിക്കു.
3 മാസത്തെ ഇന്‍റേണ്‍ഷിപ്പുണ്ട്. പോസ്റ്റല്‍
കോച്ചിങ്ങ് ഇല്ല. ഓറല്‍ കോച്ചിങ്ങാണുള്ളത്.
പേപ്പറുകള്‍
A) Foundation Course (Entry Level) Part-I
Paper 1: Fundamentals of Financial Accounting.
Paper 2: Applied Business and Industrial Laws
Paper 3: Financial Accounting-2
Paper 4: Statutory Compliance
B) Competency
Level – Part-II
(A) Fundamentals of Computers
(B) Filling of Statutory Returns
(C) Introduction to Costing Principles and Preparation of Cost Statements
(D) 5-days Orientation Programme
ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.
ഇന്‍സ്റ്റിറ്റ്യൂട്ടിന് രാജ്യത്തെല്ലായിടത്തും കോച്ചിങ്ങ് സെന്‍ററുകളുണ്ട്. ഓണ്‍ലെനായിട്ടാണ്
പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും. ജനുവരി 31 നകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതേ വര്‍ഷം ജൂണിലും,
ജൂലൈ 31 നകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡിസംബറിലും പരീക്ഷയെഴുതാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
The Institute of Cost
Accountants of India
Directorate
of Certificate in Accounting Technicians
CMA Bhawan, 3, Institutional Area, Lodhi Road, New Delhi-110003
E-mail: catdelhi@icmai.in Website: www.icmai.in
Telephone No: +91 11 24666134/135
CMA Bhawan, 3, Institutional Area, Lodhi Road, New Delhi-110003
E-mail: catdelhi@icmai.in Website: www.icmai.in
Telephone No: +91 11 24666134/135
No comments:
Post a Comment