Tuesday, 13 December 2016

ശ്വാസകോശത്തെക്കുറിച്ച് പഠിക്കുവാന്‍ റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി


പാരമെഡിക്കല്‍ രംഗം എപ്പോഴും സ്പെഷ്യലൈസേഷന്‍റേതാണ്. ഓരോ പ്രത്യേക വിഭാഗത്തിനും പ്രത്യേകം ടെക്നോളജിസ്റ്റുകള്‍ എന്നതാണ് സ്ഥിതി. ഇതില്‍ പ്രധാനപ്പെട്ടയൊന്നാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി എന്നത്.

ശ്വാസകോശ സംബന്ധമായ തകരാറുകളും ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസകോശ രോഗങ്ങള്‍ നിര്‍ണ്ണയിക്കുവാനുള്ള പരിശോധനകളും നടത്തുന്നവരാണ് റെസ്പിറേറ്ററി തെറാപ്പി ടെക്നോളജിസ്റ്റുകള്‍. നേഴ്സിങ്ങ് ഹോമുകളിലും റെസ്പിറേറ്ററി തെറാപ്പി ക്ലിനിക്കുകളിലും ആശുപത്രികളിലുമാണ് ഇവര്‍ക്ക് അവസരങ്ങള്‍. ഇവയ്ക്ക് പുറമേ വെന്‍റിലേറ്ററുകളുടേയും പള്‍സ് ഓക്സീ മീറ്ററുകളുടേയും മറ്റ് പള്‍മണറി ഉപകരണങ്ങളുടേയും നിര്‍മ്മാണ വിതരണ കമ്പനികളിലും ഇവര്‍ക്ക് ജോലി ലഭിക്കാറുണ്ട്.

എവിടെ പഠിക്കാം

1.     ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍

ബി എസ് സി റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി – മൂന്ന് വര്‍ഷമാണ് കാലാവധി. സയന്‍സ് വിഷയങ്ങളിലുള്ള പ്ലസ്ടുവാണ് യോഗ്യത. 20 സീറ്റാണുള്ളത്.

പി ജി ഡിപ്ലോമ ഇന്‍ അഡ്വാല്‍സ്ഡ് റെസ്പിറേറ്ററി ടെക്നോളജി – 6 സീറ്റാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, സൂവോളജി, ബോട്ടണി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി വിഷയങ്ങളിലേതിലെങ്കിലും ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്   http://www.cmch-vellore.edu/

2.     മണിപ്പാലിലെ സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സില്‍ 3 വര്‍ഷത്തെ ബി എസ് സി റെസ്പിറേറ്ററി തെറാപ്പി കോഴ്സുണ്ട്. സയന്‍സ് വിഷയങ്ങളിലുള്ള പ്ലസ്ടുവാണ് യോഗ്യത.

വിവിരങ്ങള്‍ക്ക് http://manipal.edu/ നോക്കുക

3.      BSc Respiratory Therapy

Kovai Medical Centre Research and Educational Trust
Kalapatti, Coimbatore – 641048
Phone: o422 2369300

4. BSc Respiratory Care Technology – കാലാവധി മൂന്ന് വര്‍ഷം. 6 മാസത്തെ ഇന്‍റേണ്‍ഷിപ്പുമുണ്ടാകും.

JSS Medical Institutions Campus
Sri Shivarathreeshwara Nagara,
Mysore – 570 015, Karnataka, India
Phone: +91-821-2548400;
Fax :+91-821-2548394
5.      NRI Academy of Science
           Guntur, Chinakani, Andhra Pradesh
           Website: http://nrias.net/

Diploma in Respiratory Therapy Technician – 2 വര്‍ഷത്തെ ഈ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത.. 10 സീറ്റുണ്ട്

6.      Nizam’s Institute of Medical Sciences
Punjagutta , Hyderabad

P.G. Diploma in Respiratory Therapy Technology 2 വര്‍ഷത്തെ ഈ കോഴ്സിന് ബി എസ് സി യാണ് വേണ്ടത്. 3 സീറ്റുണ്ട്.

7.      Amrita Centre for Health Sciences
Kochi


B. Sc. in Respiratory Therapy – പ്ലസ് ടുവാണ് യോഗ്യത

No comments:

Post a Comment