Friday, 23 December 2016

കണക്ക് പഠിക്കുവാന്‍ സ്കോളര്‍ഷിപ്പുമായി നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ്


രാജ്യത്ത് മാത്തമാറ്റിക്സിന്‍റെ ഉന്നമനത്തിനായി കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന്‍റെ കീഴില്‍ 1983 മുതല്‍ ആരംഭിച്ചതാണ് നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ്. മാത്തമാറ്റിക്സ് പഠനം പ്രോത്സാഹിപ്പിക്കുവാനായി ബോര്‍ഡ് വ്യത്യസ്തമായ 4 സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.

1. അണ്ടര്‍ ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പ് – തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ ബി എച്ച് എം സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു.

2.  മാസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ് – മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. പ്രതിമാസം 6000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. സാധാരണയായി ജൂലൈയിലാണ് അപേക്ഷ ക്ഷണിക്കുക.

3.       പി എച്ച് ഡി സ്കോളര്‍ഷിപ്പ് – മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ധാരികളായവര്‍ക്ക് ഗണിതശാസ്ത്ര അനുബന്ധ വിഷയങ്ങളില്‍ ഗവേഷണത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. ടെസ്റ്റോ അഭിമുഖമോ നടത്തിയാണി തിരഞ്ഞെടുപ്പ്. എല്ലാ വര്‍ഷവും നവംബറിലാണ് അപേക്ഷ ക്ഷണിക്കുക. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. അഞ്ച് വര്‍ഷം വരെ വരെ നിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിക്കാം. ആദ്യ രണ്ട് വര്‍ഷവും മാസത്തില്‍ 25000 രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും 28000 രൂപയും ലഭിക്കും. വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്‍റായി 32000 രൂപയും ലഭിക്കും.

4.   പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് -  മാത്തമാറ്റികസില്‍ പി എച്ച് ഡി കഴിഞ്ഞവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കുക.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nbhm.dae.gov.in/ സന്ദര്‍ശിക്കുക. 

No comments:

Post a Comment