അപൂര്‍വ്വമായി മാത്രം പഠനാവസരമുള്ളയൊരു കോഴ്സാണ് വുഡ് സയന്‍സ് എന്നത്.
വന നശീകരണം വഴി പ്രകൃതി സന്തുലനം താം തെറ്റുന്ന ഇക്കാലത്ത് ഈ പഠനത്തിന്
പ്രസക്തിയേറെയുണ്ട്. മര ഉല്‍പ്പന്ന വ്യവസായവുമായി ബന്ധപ്പെട്ടാണ് തൊഴില്‍ സാധ്യത. തടിയുടെ
ഗുണ നിലവാര പരിശോധന, മര ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തല്‍ എന്നിവ പഠന
വിഷയങ്ങളാണ്.
കോഴ്സുകള്‍
എം എസ് സി വുഡ് സയന്സ് ആന്ഡ് ടെക്നോളജി, വുഡ് ആന്‍ഡ് പേപ്പര്‍
ടെക്നോളജി ഡിപ്ലോമ എന്നിവയാണ് ഈ രംഗത്തെ കോഴ്സുകള്‍. എന്നാല്‍ ഗവേഷണത്തിനും
അവസരമുണ്ട്.
എവിടെ പഠിക്കാം
എം എസ് സി വുഡ് സയന്സ് ആന്ഡ് ടെക്നോളജി കോഴ്സ് പഠിക്കുവാന്‍
ദക്ഷിണേന്ത്യയില്‍ കേരളത്തിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ (http://www.kannuruniversity.ac.in/) മാത്രമേ അവസരമുള്ളു. 24 സീറ്റുണ്ട്. സയന്‍സ് ബിരുദമാണ് യോഗ്യത. പ്രവേശന
പരീക്ഷയുണ്ട്.
വിവരങ്ങള്‍ക്ക്
School of Wood Science
& Technology
Kannur University
0497 2782790
ഡെറാഡൂണിലെ പ്രസിദ്ധമായ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (http://fri.icfre.gov.in/) എം എസ് സി വുഡ്
സയന്സ് ആന്ഡ് ടെക്നോളജി കോഴ്സ് ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്,
ഫോറസ്ട്രി എന്നിവയിലേതെങ്കിലും ബിരുദമാണ് യോഗ്യത. 38 സീറ്റുണ്ട്.
വിലാസം
Registrar,
FRI University
P.O.I.P.E.,
Kaulagarh Road, Dehradun
Uttaranchal – 248 195
P.O.I.P.E.,
Kaulagarh Road, Dehradun
Uttaranchal – 248 195
Phone:
0135-2751826
കണ്ണൂര്‍ ഗവണ്‍മെന്‍റ് പോളി
ടെക്നിക്കില്‍ 3 വര്‍ഷത്തെ വുഡ്
ആന്‍ഡ്
പേപ്പര്‍ ടെക്നോളജി ഡിപ്ലോമ
കോഴ്സുണ്ട്. എസ് എസ് എല്‍ സിയാണ് യോഗ്യത.
കേരളത്തിലെ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന
കേരളാ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (http://www.kfri.res.in/) ഈ
വിഷയത്തില്‍ ഗവേഷണം നടത്തുവാന്‍ കഴിയും. ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
(http://ipirti.gov.in/), ബാംഗ്ലൂരിലെ
തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്സ് ആന്ഡ് ടെക്നോളജി (http://iwst.icfre.gov.in/) തുടങ്ങിയവയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളാണ്.
ജോലി
സാധ്യത
പേപ്പര്‍
കമ്പനികള്‍, ഫര്‍ണീച്ചര്‍ യൂണിറ്റുകള്‍, യൂണിവേഴ്സിറ്റി അധ്യാപനം, ഗവേഷണം തുടങ്ങിയ
മേഖലകളിലാണ് തൊഴില്‍ സാധ്യതകള്‍. വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ട്. ഈ രംഗത്തെ
തൊഴില്‍ സാധ്യതകളെക്കുറിച്ചറിയുവാന്‍ http://www.swst.org/careers/ സന്ദര്‍ശിക്കുക.
No comments:
Post a Comment