Tuesday, 20 December 2016

വന സംരംക്ഷണം പഠിക്കുവാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ്

ആധുനിക പഠന വിഭാഗമായ മാനേജ്മെന്‍റിലെ സ്പെഷ്യലെസഡ് ശാഖയാണ് ഫോറസ്റ്റ് മാനേജ്മെന്‍റ്. വന സംരംക്ഷണം, വികസനം, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനേജ്മെന്‍റിലും ബന്ധപ്പെട്ട വിഷയങ്ങളിലും പരിശീലനം നല്‍കുവാനുദ്ദേശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴില്‍ 1982 ല്‍ സ്ഥാപിതമായതാണ് ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ്. ഫോറസ്റ്റ് മാനേജ്മെന്‍റില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്.

പ്രോഗ്രാമുകള്‍

1.       പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫോറസ്റ്റ് മാനേജ്മെന്‍റ് (PGDFM) :

കാലാവധി രണ്ട് വര്‍ഷം. ഏതെങ്കിലും വിഷയത്തില്‍ ത്രിവല്‍സര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
Common Admission Test (CAT), Xavier Aptitude Test (XAT) എന്നിവയിലേതെങ്കിലുമൊന്നാണ് അഡ്മിഷനാവശ്യമായി വരുന്നത്. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ എന്നിവയുമുണ്ടാകും. പ്രവേശന പരീക്ഷകള്‍ക്ക് പുറമേ IIFM ലേക്ക് പ്രത്യേകം അപേക്ഷിക്കണം. ഡിസംബര്‍ മാസത്തിലാണ് സാധാരണ അപേക്ഷ ക്ഷണിക്കുക.

2.        എം ഫില്‍

55 ശതമാനം മാര്‍ക്കോടെ പി ജി ബിരുദം നേടിയവര്‍ക്കാണ് ഈ പ്രോഗ്രാമിന് അപേക്ഷിക്കുവാന്‍ കഴിയുക. പ്രവേശന പരീക്ഷയുണ്ടാകും. UGC/CSIR/ICAR- NET യോഗ്യതയുള്ളവരോ, PGDFM കഴിഞ്ഞവരോ ആണെങ്കില്‍ പ്രവേശന പരീക്ഷ പ്രത്യേകിച്ച് എഴുതേണ്ടതില്ല. 20 സീറ്റാണുള്ളത്. 12 മാസമാണ് കാലാവധി.

3.        ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്‍റ്

55 ശതമാനം മാര്‍ക്കോടെ പി ജി ഡിഗ്രിയോ, 50 ശതമാനം മാര്‍ക്കോടെ CA, ICWA, CS  പോലെയുള്ള പ്രൊഫഷല്‍ പ്രോഗ്രാമോ അല്ലായെങ്കില്‍ PGDFM പ്രോഗ്രാമോ കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. 45 വയസ് കവിയുവാന്‍ പാടില്ല.

4.      PhD Program

ഡെറാഡൂണിലെ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിസേര്‍ച്ച് സെന്‍ററാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. ജൂലെ ആദ്യ വാരത്തിലാണ് പ്രവേശന പരീക്ഷയുണ്ടാവുക. Forest ManagementForest Ecology & Environment എന്നിവയാണ് പ്രധാന ഗവേഷണ വിഷയങ്ങള്‍.

വളരെ നല്ല പ്ലേസ്മെന്‍റ് സൌകര്യമിവിടെയുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://iifm.ac.in/ സന്ദര്‍ശിക്കുക.

വിലാസം

Indian Institute of Forest Management
P O Box – 357
Nehru Nagar
Bhopal - 462003
Phone: 0755 2775716, 2773799, 2766603

No comments:

Post a Comment