Sunday, 13 November 2016

REACH - വനിതകള്‍ക്കായൊരു ഫിനിഷിങ്ങ് സ്കൂള്‍


അക്കാദമിക് കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്നവരെ സോഫ്റ്റ് സ്കില്ലുകള്‍ പഠിപ്പിച്ച് തൊഴിലിന് പ്രാപ്തരാക്കുന്ന സ്ഥാപനങ്ങളാണ് ഫിനിഷിങ്ങ് സ്കൂളുകള്‍. ഇത്തരത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അവ ആര്‍ജ്ജിക്കുന്നതിന് പ്രാപ്തരാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമാണ് റീച്ച് (Resource Enhancement Academy for Career Heights).  തിരുവനന്തപുരത്ത് കൈമനത്തും കണ്ണൂരിലെ പയ്യന്നൂരും റീച്ച് പ്രവര്‍ത്തിക്കുന്നു.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍റെ കീഴില്‍ 2009 ല്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പ്യൂട്ടര്‍ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവ ഏറ്റവും പുതിയ സാങ്കേതിക സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. റീച്ചിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ക്കുള്ള അംഗീകാരമായി ഐ എസ് ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 70 ശതമാനം സീറ്റുകള്‍ ദാരിദ്ര്യ രേഖക്ക് കീഴിലുള്ള അപേക്ഷകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

പ്രവേശനം ആര്‍ക്ക്

പ്ലസ് ടു പാസായ 40 വയസ്സിന് താഴ പ്രായമുള്ള വനിതകള്‍ക്ക് റീച്ചില്‍ പ്രവേശനമുണ്ട്. ഹോസ്റ്റല്‍ സൌകര്യം ലഭ്യമാണ്.

കോഴ്സുകള്‍

Reach Certification Programme: -  60 ദിവസം ദൈര്‍ഖ്യമുള്ള ഈ കോഴ്സിലൂടെ മികച്ച വ്യക്തിത്വം, ആശയ വിനിമയ ശേഷി ഇവ ആര്‍ജ്ജിക്കുവാന്‍ സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം ഈ കോഴ്സിന്‍റെ ഒരു പ്രധാന ഘടകമാണ്. ഒരു ഇന്‍റര്‍വ്യൂവില്‍ ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ - അവയ്ക്കുള്ള ഉത്തരങ്ങള്‍, സമൂഹത്തിലെ പെരുമാറ്റ രീതി തുടങ്ങി ഇന്നിന്‍റെ പല ആവശ്യങ്ങളും തിരിച്ചറിഞ്ഞ് കൊണ്ടുള്ള സിലബസാണ് ഇവിടുത്തേത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്‍റ് സംവിധാനം ലഭ്യമാണ്.

IELTS പരിശീലനം – 45 ദിവസം ദൈര്‍ഖ്യം. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡവലപ്മെന്‍റ് എന്നിവയില്‍ പരിശീലനം നല്‍കും.

വിലാസം

TC 6/1220-3
Kanjirampara P.O
Pin: 695030
Thiruvananthapuram
Kerala
Phone: 0471 2365445

വെബ് അഡ്രസ് - http://www.reach.org.in/


No comments:

Post a Comment