Saturday, 12 November 2016

ഐ ഐ ടി മദ്രാസില്‍ പഠിക്കാന്‍ HSEE


ഉന്നതമായ ഗവേഷണാവസരങ്ങള്‍ തുറന്ന് തരുന്നതാണ് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍. എഞ്ചിനിയറിങ്ങില്‍ മികവിന്‍റെ കേന്ദ്രമായ മദ്രാസ് ഐ ഐ ടിയില്‍ പക്ഷേ മാനവിക വിഷയങ്ങള്‍ പഠിക്കുവാന്‍ കഴിയും. ഇവിടുത്തെ ഇന്‍റഗ്രേറ്റഡ് എം എ കോഴ്സിലേക്ക് വേണ്ടി അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ് Humanities & Social Science Entrance Examination (HSEE).

കോഴ്സുകള്‍ - ഡവലപ്മെന്‍റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിവയാണ് രണ്ട് ഇന്‍റഗ്രേറ്റഡ് എം എ പ്രോഗ്രാമുകള്‍.

യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ 10 + 2  വേണം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും ശാരിരിക വൈകല്യമുള്ളവര്‍ക്കും 55 ശതമാനം മാര്‍ക്ക് മതിയാകും.

പരീക്ഷാ രീതി – മൂന്ന് മണിക്കാറാണ് ദൈര്‍ഖ്യം. 2.5 മണിക്കൂറിന്‍റെ ഒബ്ജക്ടീവ് ചോദ്യങ്ങളും അരമണിക്കൂറിന്‍റെ വിവരണാത്മക ചോദ്യവുമാണുണ്ടാവുക. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ കമ്പ്യൂട്ടര്‍ ബേസഡ് ആയിരിക്കും. Essay,   പേപ്പറിലുള്ള എഴുത്ത് പരീക്ഷയായിരിക്കും. മാധ്യമമം ഇംഗ്ലീഷായിരിക്കും.

ഒബ്ജകടീവ് പരീക്ഷക്കുള്ള വിഷയങ്ങള്‍  

English and Comprehension Skill; (ii) Analytical and Quantitative Ability; (iii) General Studies covering the areas of Indian Economics (since Independence), Indian Society, Contemporary World Affairs (post-World War II); and (iv) Environment and Ecology

കറന്‍റ് അറയേഴ്സില്‍ നിന്നും പൊതു വിജ്ഞാനത്തില്‍ നിന്നുമായിരിക്കും Essay ചോദ്യം.

പരീക്ഷാ കേന്ദ്രങ്ങള്‍ - Bengaluru, Bhopal, Chennai, Coimbatore, Guwahati, Hyderabad, Kochi, Kolkata, Mumbai, New Delhi, Thiruvananthapuram and Varanasi.

എങ്ങനെ അപേക്ഷിക്കാം – ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഫീസും ഓണ്‍ലൈനായി അടക്കാം. സാധാരണയായി നവംബറില്‍ വിജ്ഞാപനം വരും. ഡിസംബര്‍ മുതല്‍ അപേക്ഷിക്കാം. ഏപ്രിലില്‍ പരീക്ഷ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://hsee.iitm.ac.in/ നോക്കുക.


No comments:

Post a Comment