Monday, 7 November 2016

മുബൈ ഐ ഐ ടിയിലെ എം ഫിലിനായൊരു പരീക്ഷ - മെറ്റ്


എഞ്ചിനിയറിങ്ങിന്‍റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന ഐ ഐ ടികളില്‍ പക്ഷേ മാനവിക വിഷയങ്ങളില്‍ എം എ, എം ഫില്‍, പി എച്ച് ഡി പ്രോഗ്രാമുകളുണ്ട്. ഇതില്‍ മുംബൈ ഐ ഐ ടിയിലെ പ്ലാനിങ്ങ് ആന്‍റ് ഡവലപ്മെന്‍റിലെ എം ഫില്‍ പ്രോഗ്രാമിനായി എല്ലാ വര്‍ഷവും ജൂലൈയില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് M.Phil Entrance Test (MET). ഇതിനെ തുടര്‍ന്ന് ഇന്‍റര്‍വ്യൂവും ഉണ്ടാകും.

യോഗ്യത

ആര്‍ട്സ് – കോമേഴ്സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. എസ് സി എസ് ടിക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. സോഷ്യല്‍ സയന്‍സ് പശ്ചാത്തലമുള്ള ബി ടെക് എം എസ് സിക്കാര്‍ക്കും പ്രവേശനം ലഭിക്കും.

പരീക്ഷാ രീതി

3 മണിക്കൂറാണ് ദൈര്‍ഖ്യം. ഒബ്ജക്ടീവ് രീതിയിലും വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുണ്ടാകും. 


വിജ്ഞാപനം സാധാരണയായി മെയ് മാസത്തിലാണ് വരിക.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.hss.iitb.ac.in/ സന്ദര്‍ശിക്കുക. 

No comments:

Post a Comment