പരവതാനികളുടെ വിശാലവും കലാപരവുമായ ലോകത്തിലേക്ക് പ്രവേശിക്കുവാന്‍, ഇതിന്‍റെ ഡിസൈനിങ്ങിലും,
നിര്‍മ്മാണത്തിലും വ്യവസായത്തിലുമെല്ലാം വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താല്‍പ്പര്യമുണ്ടോ.
എങ്കില്‍ നിങ്ങള്‍ക്ക് കാര്‍പ്പറ്റ് ടെക്നോളജി പഠിക്കുവാന്‍ ഇന്ത്യയില്‍
അവസരമുണ്ട്. പരവതാനികളുടെ കലാപരവും ചരിത്രപരവുമായ
ലോകത്തേക്കുറിച്ചറിയുവാന്‍ താല്‍പ്പര്യമുണ്ടുവെങ്കില്‍ മാത്രമാ ഇതിന് ചേരാവു. ടെക്സ്റ്റൈല്‍
ടെക്നോളജിയുടെ ഒരു വകഭേദമായി ഇതിനെ കണക്കാക്കാം.
എവിടെ പഠിക്കാം
ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് കാര്‍പ്പെറ്റ് ടെക്നോളജിയിലാണ് (http://www.iict.ac.in/) ഇത് സംബന്ധിച്ച കോഴ്സുകളുള്ളത്. കേന്ദ്ര ടെക്സ്റ്റൈല്‍
മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ സ്ഥാപനം. ഇവിടെ 4 വര്‍ഷത്തെ ബിടെക് കോഴ്സുണ്ട്. കൂടാതെ
നിരവധി ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളുമുണ്ട്. വിദൂര വിദ്യാഭ്യാസ രീതിയിലും ഇവിടെ
കോഴ്സുകളുണ്ട്. ഈ സ്ഥാപനത്തിന് ശ്രീ
നഗറില്‍ സാറ്റലെറ്റ് സെന്‍ററുമുണ്ട്.
സിയാറാം (http://www.siyaram.com/), ബിര്‍ളാ ട്രാന്‍സ് ഏഷ്യ കാര്‍പെറ്റ്സ് (http://www.btclybg.com/), വെല്‍സപണ്‍ ഇന്ത്യ (http://www.welspunindia.com/), കാര്‍പ്പറ്റ്സ് ഇന്‍റര്‍ (http://www.carpetsinter.com/), റെയ്മണ്ട്സ്
ഫാബ്രിക് (http://www.raymond.in/) തുടങ്ങിയവ ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാവുന്ന ചില
സ്ഥാപനങ്ങളാണ്.
No comments:
Post a Comment