Friday, 7 October 2016

വാര്‍ദ്ധക്യ കാലത്തെപ്പറ്റി പഠിക്കാന്‍ ജെറന്‍റോളജി


മനുഷ്യന്‍ വാര്‍ദ്ധക്യ കാലത്ത് നേരിടുന്ന ശാരീരിക, മാനസിക, സാമൂഹ്യ പ്രശ്നങ്ങലെപ്പറ്റിയുള്ള  ശാസ്ത്രീയ പഠനമാണ് ജെറന്‍റോളജി. സ്പെഷ്യലൈസേഷനുകളുടെ ഇക്കാലത്ത് പ്രസക്തി കൂടി വരുന്നയൊരു പഠന മേഖലയാണിത്. വളരെ വികാസം പ്രാപിച്ചയൊന്നാണിത്.

ബയോ ജെറന്‍റോളജി - പ്രായമാകുമ്പോഴുള്ള ശാരീരിക മാറ്റങ്ങളെപ്പറ്റി പഠിക്കുന്നു

സോഷ്യോ ജെറന്‍റോളജി – പ്രായമായവര്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ പഠന വിധേയമാക്കുന്നു.

സൈക്കോ ജെറന്‍റോളജി – പ്രായമായവരിലെ മാനസിക പ്രശ്നങ്ങളാണിവിടുത്തെ പഠന വിഷയം.

ജെറോ സയന്‍സ് – വാര്‍ദ്ധക്യ കാല അസുഖങ്ങളെപ്പറ്റി പഠിക്കുന്നു.

എന്‍വിയോണ്‍മെന്‍റല്‍ ജെറന്‍റോളജി – പ്രായമായവരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിക്കുന്നു.

ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നും ഇവര്‍ പഠിക്കുന്നുണ്ട്. പ്രായമായവരുടെ ജന സംഖ്യ കണക്കെടുക്കുന്നത് സര്‍ക്കാരിന് പല നയ രൂപീകരണത്തിനും  സഹായകരമാവാറുണ്ട്.

തൊഴിലലവസരങ്ങള്‍ എവിടെ

ആരോഗ്യ പരിപാലന ഏജന്‍സികള്‍, എന്‍ ജി ഓ കള്‍, നിരവധി സ്വകാര്യ കമ്പനികള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയവയിലേക്കൊക്കെ സ്പെഷ്യലിസ്റ്റുകളെ ആവശ്യമുണ്ട്.

എവിടെ പഠിക്കാം

1.  ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ (http://www.tiss.edu/) – ഡിപ്ലോമാ ഇന്‍ ജെറന്‍റോളജി - പ്ലസ് ടുവാണ് ഈ കോഴ്സിന്‍റെ അടിസ്ഥാന യോഗ്യത. 25 വയസാണ് കൂടിയ പ്രായം

2.       ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ് ന്യൂഡെല്‍ഹി (http://www.ihe-du.com/) – പി ജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍റ് സോഷ്യല്‍ ജെറന്‍റോളജി – സോഷ്യല് സയന്‍സിലോ ഹോം സയന്‍സിലോ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

3.       രാം നാരായണന്‍ റൂയ കോളേജ്, മുംബൈ (http://www.ruiacollege.edu/)

4.       മെട്രോ പൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെറന്‍റോളജി കൊല്‍ക്കത്ത (http://www.cmig.in/) – ഇവിടെ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമയുണ്ട്. കൂടാതെ 6 മാസം, ഒരു മാസം ദൈര്‍ഖ്യമുള്ള വിവിധ കോഴ്സുകളുമുണ്ട്. കൂടാതെ ഒരു ദിവസം മുതല്‍ ഒരാഴ്ച വരെയുള്ള വിവിധങ്ങളായെ ട്രെയിനിങ്ങ് പ്രോഗ്രാമുകളുമുണ്ട്.


No comments:

Post a Comment