ഫാര്‍മസിയിലെ ഉപരി പഠനമായ M.Pharm ന് സ്കോളര്‍ഷിപ്പോടെ
പഠിക്കുവാനുള്ള ദേശീയ തലത്തിലുള്ള മത്സര പരീക്ഷയാണ് ജി പാറ്റ് . ഗ്രാജ്വേറ്റ് ഫാര്‍മസി
ആപ്റ്റിറ്റ്യൂ് ടെസ്റ്റ് എന്നാണ് പൂര്‍ണ്ണ രൂപം. ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍
ടെക്നിക്കല്‍ എഡ്യൂക്കേഷനാണ് പരീക്ഷ നടത്തുന്നത്.
പരീക്ഷ എങ്ങനെ
4 വര്‍ഷത്തെ ബി ഫാം
ബിരുദം നേടിയവര്‍ക്കാണ് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്. അവസാന വര്‍ഷ പരീക്ഷ
എഴുതുന്നവര്‍ക്കും അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ട്. ഓണ്‍ലൈനായിട്ടാണ് പരീക്ഷ
നടക്കുക. രാജ്യത്തെ 58 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കേരളത്തില്‍
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 125
ചോദ്യങ്ങളാണുള്ളത്. 180 മിനിട്ടാണ് സമയം. നെഗറ്റീവ് മാര്‍ക്കുണ്ടാകും. പ്രായ പരിധിയുണ്ടാവില്ല.
ഇതിന്‍റെ സ്കോറിന് ഒരു വര്‍ഷമാണ് കാലാവധി. ഓരോ വര്‍ഷവും ജനുവരിയിലാണ് ടെസ്റ്റ്
നടക്കുക. ഒക്ടോബറില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. നേരത്തേ അപേക്ഷിക്കുന്നവര്‍ക്ക്
ഇഷ്ടപ്പെട്ട പരീക്ഷാ കേന്ദ്രം ലഭിക്കുവാന്‍ സാധ്യതയുണ്ട്.
No comments:
Post a Comment