ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. വിവിധ മേഖലകളില്‍ വൈദഗ്ദ്യമില്ലാത്തവര്‍
പിന്‍ തള്ളിപ്പോകുന്ന അവസ്ഥ. ആയതിനാല്‍ത്തന്നെ ഒരു പ്രത്യേക ജോലിക്ക് ഒരേ
യോഗ്യതയുള്ളവര്‍ അണി നിരക്കുമ്പോള്‍ വിദഗ്ദ പരിശീലനം സിദ്ധിച്ചവര്‍ക്ക് അവസരങ്ങള്‍
ലഭിക്കുന്നത് സ്വാഭാവികം. ഇത്തരത്തിലുള്ളയൊരു കോഴ്സാണ് മെട്രോ റെയില്‍ ടെക്നോളജി.
മെട്രോ റെയില്‍ പ്രൊജക്ടുകള്‍ക്ക് ഈ മേഖലയില്‍ വൈദഗ്ദ്യമുള്ള സിവില്‍ എഞ്ചിനിയര്‍മാരെ
സൃഷ്ടിക്കുവാനാണ് ഐ ഐ ടി മദ്രാസ് ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന്
പി ജി ഡിപ്ലോമ ഇന്‍ മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് എന്ന കോഴ്സ്
ആരംഭിച്ചത്.
ആര്‍ക്ക് പഠിക്കാം
70 ശതമാനം മാര്‍ക്കോടെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍,
ഇലക്ട്രോണിക്സ് എന്നിവയില്‍ ബി ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. GATE, CAT, TOEFL, IELTS തുടങ്ങിയ പരീക്ഷകളിലെ
സ്കോറും പ്രവേശനത്തിന് പരിഗണിക്കാറുണ്ട്. ഐ ഐ ടിയിലേയും മെട്രോ റെയില്‍ കോര്‍പ്പറേഷനിലേയും
വിദഗ്ദര്‍ നടത്തുന്ന അഭിമുഖവുമുണ്ടാവും.
ഒരു വര്‍ഷമാണ് കാലാവധി.
ഇ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ മെട്രോ റെയില്‍ കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്‍റ്
മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://imrtindia.edu.in/ സന്ദര്‍ശിക്കുക.
No comments:
Post a Comment