Thursday, 13 October 2016

കോശങ്ങളെക്കുറിച്ച് പഠിക്കുവാന്‍ സൈറ്റോ ടെക്നോളജി


കോശങ്ങളെക്കുറിച്ചും അവയെ ബാധിക്കുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെക്കുറിച്ചുമുള്ള പഠനമാണ് സൈറ്റോ ടെക്നോളജി. ഇതൊരു ഗവേഷണാത്മക പഠന മേഖലയാണ്. ആയതിനാല്‍ വിദേശ രാജ്യങ്ങലിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍. എന്നാലിപ്പോള്‍ RCC പോലുള്ള ആശുപത്രികളില്‍ സൈറ്റോ ടെക്നോളജിസ്റ്റുകളെ ടെക്നീഷ്യന്‍മാരായി നിയമിക്കാറുണ്ട്.

എവിടെ പഠിക്കാം

തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ സൈറ്റോ ടെക്നീഷ്യന്‍ ട്രെയിനിങ്ങ കോഴ്സുണ്ട്. 6 മാസമാണ് കാലാവുധി. ബി എസ് സി എം എല്‍ ടിയോ, ബി എസ് സിയും ലാബ് ടെക്നീഷ്യനില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 6 സീറ്റുണ്ട്.

എം എസ് സി എം എല്‍ ടിയോ, ബി എസ് സി എം എല്‍ ടിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് സൈറ്റോ ടെക്നോളജിസ്റ്റ് എന്ന ഒരു വര്‍ഷത്തെ കോഴ്സിനും ചേരാം. എസ് സിയും ലാബ് ടെക്നീഷ്യനില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുണ്ടുവെങ്കിലും ഈ കോഴ്സിനു ചേരാം. 4 സീറ്റാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rcctvm.org/ സന്ദര്‍ശിക്കുക.


മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൈറ്റോ ടെക്നീഷ്യന്‍ ട്രെയിനിങ്ങ് കോഴ്സ് നടത്തുന്നുണ്ട്. ആറു മാസമാണ് കാലാവധി. 6 സീറ്റുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.actrec.gov.in/, https://tmc.gov.in എന്നിവ നോക്കുക. 

No comments:

Post a Comment