Monday, 5 September 2016

ഓഹരി വിപണിയെപ്പറ്റി പഠിക്കാന്‍ നാഷണല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്ക്കറ്റ്


ഇന്ത്യന്‍ ഓഹരി വിപണി ലോകത്തിലെ ശക്തമായ വിപണികളില്‍ ഒന്നാണ്. ഓഹരി വിപണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാം ദിനം പ്രതി കേള്‍ക്കാറുള്ളതാണ്. ഇതിനെക്കുറിച്ച് വളരെ സംസാരിക്കുന്ന പലര്‍ക്കും ആധികാരികമായി ഒന്നുമറിയില്ലായെന്നതാണ് രസകരമായ ഒരു കാര്യം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഏറ്റവും അധികം റിട്ടേണ്‍ നേടിത്തരുന്ന എന്നാല്‍ റിസ്കുമുള്ള ഈ മേഖലയെപ്പറ്റി ആധികാരികമായി പഠിക്കുവാന്‍  ഇപ്പോള്‍ അവസരമുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റിനെപ്പറ്റി വിശദമായി പഠിക്കുവാന്‍ അവസരമൊരുക്കുകയാണ് മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റിസ് മാര്‍ക്കറ്റ് (NISM).  35 ലക്ഷത്തോളം പേര്‍ ഇന്ന് ഓഹരി വിപണിയുമായി ബന്ധപ്പെടുന്നുണ്ടുവെന്നാണ് കണക്ക്. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ പ്രൊഫഷണലുകളുടെ ആവശ്യമുണ്ട്. ഫുള്‍ ടൈം, പാര്‍ട്ട് ടൈം, ഷോര്‍ട്ട് ടേം എന്നിങ്ങനെയാണ് ഇവിടുത്തെ കോഴ്സുകള്‍. സെബിയുടെ (Securities and Exchange Board of India) നിയന്ത്രണത്തിലാണ് ഈ സ്ഥാപനം.

ഫുള്‍ടൈം കോഴ്സുകള്‍

1.       പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കെറ്റ്സ് (PGDSM)

ഒരു വര്‍ഷമാണ് ഇതിന്‍റെ കാലാവധി. ഇക്വറ്റി, സ്റ്റോക്ക് ബ്രോക്കിങ്ങ്, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ്ങ്, റിസ്ക് മാനേജ്മെന്‍റ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയെല്ലാം പഠന വിഷയങ്ങളാണ്. ഇവര്‍ക്ക് ഫണ്ട് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡ് വെസര്‍, അനലിസ്റ്റ്, പ്രോഡക്ട് ഡിസൈനര്‍, റിസ്ക് മാനേജ്മെന്‍റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുവാന്‍ കഴിയും.  ഡിഗ്രിയാണ് യോഗ്യത. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കുവാന്‍ കഴിയും. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. ഫെബ്രുവരിയിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കാറുള്ളത്.

1.       പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ് (PGDQF)

മുംബൈ യൂണിവേഴ്സിറ്റിയുടെ ഇക്കോണമിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹകരണത്തോടെയാണ് ഈ കോഴ്സ് നടത്തുന്നത്. 4 ടേമുകളിലായി ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. ഫണ്ട് മാനേജ്മെന്‍റിലും ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സിലുമൊക്കെ പരിചയ സമ്പന്നരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം.

പാര്‍ട്ട് ടൈം കോഴ്സുകള്‍

1.       പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ്  (PGDDS)

മുംബൈ യൂണിവേഴ്സിറ്റിയുടെ ഇക്കോണമിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹകരണത്തോടെയാണ് ഈ കോഴ്സ് നടത്തുന്നത്. ഒന്‍പത് മാസമാണ് കാലാവധി. ഡേറ്റകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

2.      സര്‍ട്ടിഫിക്കറ്റ് ഇന്‍ സെക്യൂരിറ്റീസ് ലോ (CSL)

2.5 മാസത്തെ ക്ലാസ് റൂം ബേയ്സ്ഡ് പ്രോഗ്രാമാണിത്. ധനകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടിയാണിത്.


3.      പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫിനാന്‍ഷ്യല്‍ എഞ്ചിനിയറിങ്ങ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ് (PGPFERM)

ധനകാര്യ മൂച്വല്‍ ഫണ്ട് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണി കോഴ്സ്. 300 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ക്ലാസ് റൂം കോച്ചിങ്ങുണ്ട്.

ഷോര്‍ട്ട് ടേം കോഴ്സുകള്‍

1.       പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍്ടിഫിക്കറ്റ് ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കെറ്റ്സ്  (PGCSM)

ഒരു വര്‍ഷത്തെ ഈ പ്രോഗ്രാമില്‍ 3 മാസം ICICI ബാങ്കില്‍ ഇന്‍റേണ്‍ഷിപ്പാണ്. 3 വര്‍ഷത്തിന് മുകളില്‍ പ്രവൃത്തി പരിചയം വേണം. Engineering, IT, Finance, Economics, Law, Commerce, Statistics, etc. /Chartered Accountants എന്നിവയിലേതെങ്കിലുമുള്ള ബിരുദമാവണം. ഡിഗ്രിക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കും 10, പ്ലസ് ടു ക്ലാസുകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും വേണം.

2.       പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍്ടിഫിക്കറ്റ് ഇന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (PGCCM)

ആറ് മാസമാണ് കോഴ്സ് ദൈര്‍ഖ്യം. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. 30 വയസാണ് ഉയര്‍ന്ന പ്രായ പരിധി.

3.       NISM സര്‍ട്ടിഫൈഡ് കോഴ്സ് ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് (NCCM)

110 മണിക്കൂറാണ് കോഴ്സ് ദൈര്‍ഖ്യം.  NISM ഉം VES Institute of Management Studies and Research ഉം ഒരുമിച്ചാണ് ഈ കോഴ്സ് നടത്തുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nism.ac.in/ സന്ദര്‍ശിക്കുക. 

No comments:

Post a Comment