എഞ്ചിനിയറിങ്ങ് കോളേജുകള്‍ അനവധിയുള്ളതിനാല്‍ കോഴ്സ് പാസായി വരുന്ന
കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ആയതിനാല്‍ത്തന്നെ ബി.ടെക് കൂടാതെ ഏതെങ്കിലും
വിഷയത്തില്‍ സ്പഷ്യലൈസ് ചെയ്യുന്നത് ജോലി സാധ്യത കൂട്ടും. അങ്ങനെ സ്പെഷ്യലൈസ്
ചെയ്യാവുന്ന ഏറെ ജോലി സാധ്യതയുള്ള ഒരു വിഷയമാണ് തെര്‍മല്‍ പവര്‍ പ്ലാന്‍റ്
എഞ്ചിനിയറിങ്ങ് കോഴ്സുകള്‍. . നാഷണല്‍ തെര്‍മല്‍ പവര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്
ഇതുമായി ബന്ധപ്പെട്ട കോഴ്സുകളുള്ളത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ കീഴിലാണ്
ഈ സ്ഥാപനം. 5 റീജിയണല്‍ സെന്‍ററുകളും 4 ഇന്‍സ്റ്റിറ്റ്യൂട്ടുകളുമാണിതിനുള്ളത്.
എന്നിവയാണ് റീജിയണല്‍ സെന്‍ററുകള്‍.
·
Centre for Advanced Management and
Power Studies (CAMPS) Faridabad
എന്നിവയാണ് മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍.
പ്രധാന കോഴ്സുകള്‍
1.
പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റ് എഞ്ചിനിയറിങ്ങ്
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍റേഷന്‍ & കണ്‍ട്രോള്‍ എന്നീ വിഷയങ്ങളില്‍ ബി.ടെകോ തത്തുല്യ യോഗ്യതയോ ആണ് മതിയായ
യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. നെയ് വേലി, ദുര്‍ഗാപൂര്‍, ബദരാപൂര്‍, ഗുവാഹത്തി, നാഗ്പൂര്‍, നംഗല്‍,
എന്നിവിടങ്ങളിലാണ് ഈ കോഴ്സുള്ളത്.
2.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
എഞ്ചിനിയേഴ്സ് കോഴ്സ് (ഹൈഡ്രോ)
ബദരാപൂര്‍, നംഗല്‍, എന്നിവിടങ്ങളിലാണ്
ഈ കോഴ്സുള്ളത്. എഞ്ചിനിയേഴ്സിന് വേണ്ടിയുള്ള ഈ കോഴ്സ് 9 മാസത്തേക്കാണ്.
3.
പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ്
ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ & പവര്‍ എന്നീ വിഷയങ്ങളില്‍ ബി.ടെകോ തത്തുല്യ യോഗ്യതയോ ആണ് മതിയായ യോഗ്യത. 26
ആഴ്ചയാണ് കാലാവധി. നാഗ്പൂര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഈ കോഴ്സുള്ളത്
4.
പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സബ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍
സിസ്റ്റംസ്
26 ആഴ്ചയാണ് കാലാവധി.
ഗുവാഹത്തി സെന്‍ററിലാണുള്ളത്.
5.
പോസ്റ്റ്
ഡിപ്ലോമ ഇന്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റ് എഞ്ചിനിയറിങ്ങ്
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍റേഷന്‍ & കണ്‍ട്രോള്‍ എന്നീ വിഷയങ്ങളില്‍ ത്രിവല്‍സര ഡിപ്ലോമയാണ് മതിയായ യോഗ്യത. ഒരു
വര്‍ഷമാണ് കാലാവധി. 27 വയസാണ് പ്രായ പരിധി. എന്നാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്
പോലുള്ള സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത് വരുന്നവര്‍ക്ക് പ്രായപരിധിയില്ല. നെയ്
വേലി ദുര്‍ഗാപൂര്‍, നാഗപൂര്‍, ഗുവാഹത്തി, ബദരാപൂര്‍, എന്നിവിടങ്ങളിലാണ് ഈ
കോഴ്സുള്ളത്.
6. പോസ്റ്റ് ഡിപ്ലോമ കോഴ്സ് (ഹൈഡ്രോ)
26 ആഴ്ചത്തെ ഈ കോഴ്സില്‍
മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ത്രിവല്‍സര ഡിപ്ലോമക്കാര്‍ക്കാണ് പ്രവേശനം. നംഗല്‍
സെന്‍ററിലാണുള്ളത്.
7.
പോസ്റ്റ്
ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റ് എഞ്ചിനിയറിങ്ങ്
12 ആഴ്ചയാണ് കാലാവധി.
ഗുവാഹത്തി സെന്‍ററിലാണുള്ളത്.
8. ഗ്രാജ്വേറ്റ് എഞ്ചിനിയേഴ്സ് കോഴ്സ് (തെര്‍മല്‍)
എഞ്ചിനിയറിങ്ങ് ബിരുദമാണ് ഇതിന്‍റേയും
യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. നെയ് വേലിയിലാണ് ഇതുള്ളത്.
9. ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് ഓഫ് ട്രാന്‍സിമിഷന്‍
ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍
6 മാസത്തെ ഈ പ്രോഗ്രാം
എഞ്ചിനയേഴ്സിന് വേണ്ടിയുള്ളതാണ്. ബദരാപൂര്‍ സെന്‍ററിലാണുള്ളത്.
10. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍
26 ആഴ്ചത്തെ ഈ പ്രോഗ്രാം നാഗ്പൂര്‍
സെന്‍ററിലാണുള്ളത്
11. എം ബി എ (പവര്‍ മാനേജ്മെന്‍റ്).
എഞ്ചിനിയറിങ്ങ്
ബിരുദമാണ് ഇതിന്‍റേയും യോഗ്യത. മതിയായ ക്യാറ്റ് സ്കോറും
ആവശ്യമാണ്.
120 സീറ്റുണ്ട്.
12. 1. ബി ഇ/ബി ടെക് (പവര്‍ എഞ്ചിനിയറിങ്ങ് – ഇലക്ട്രിക്കല്‍)
2. ബി ഇ/ബി ടെക് (പവര്‍ എഞ്ചിനിയറിങ്ങ് – മെക്കാനിക്കല്‍)
മാത്തമാറ്റിക്സും കെമിസ്ട്രിയും
ഫിസിക്സും പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും. നാഗ്പൂര്‍, ദുര്‍ഗാപൂര്‍,
ബദരാപൂര്‍ സെന്‍ററുകളിലാണുള്ളത്. ഡിപ്ലോമാക്കാര്‍ക്ക് രണ്ടാം
വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയുണ്ട്. 60 സീറ്റാണുള്ളത്.
കൂടാതെ പവര്‍ അനുബന്ധ വിഷയങ്ങളില്‍
നിരവധി ഹൃസ്വ കാല ട്രെയിനിങ്ങുകളും ഇവിടെ നടക്കാറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://npti.in/ നോക്കുക.
No comments:
Post a Comment