ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ ഏറെ
നാട്ടില്‍ വന്നിട്ടുണ്ട്. മാത്രവുമല്ല മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ട് പോലുള്ളവ
തുറന്നിടുന്ന സംരംഭകത്വ സാധ്യതകളും ഏറെയാണ്. ആയതിനാല്‍ തന്നെ ബിസിനസ്സ്
സ്ഥാപനങ്ങളും കമ്പനികളും ഉടലെടുക്കുന്നത് കൂടിയ നിരക്കിലാണ്. മാറിയ വ്യവസായ നയവും കേന്ദ്ര
സംസ്ഥാന ഗവണ്‍മെന്‍റുകളുടെ വ്യവസായ സ്ഥാപനങ്ങളോടുള്ള സമീപനവും ആശാവഹമായ
വസ്തുതയാണ്. അതിനാല്‍ത്തന്നെ പ്രൊഫഷണല്‍ അക്കൌണ്ടുകളുടെ ആവശ്യകതയും ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ്
ഇന്ത്യ (ഐ സി എ ഐ) 2008 ഡിസംബറില്‍ ആരംഭിച്ച കോഴ്സാണ് അക്കൌണ്ടിങ്ങ് ടെക്നീഷ്യന്‍
കോഴ്സ്. വ്യവസായ മേഖലയിലോ ബിസിനസ്സ് സ്ഥാപനങ്ങളിലോ അക്കൌണ്ടന്‍റ്മാരായി നിയമനം
ലഭിക്കുവാന്‍ പര്യാപ്തമായ കോഴ്സാണിത്.
യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ് ടുവും കോമണ്‍ പ്രൊഫിഷ്യന്‍സി
ടെസ്റ്റും (സി പി റ്റി) പാസായവര്‍ക്കാണ് പ്രവേശനം.
പ്രത്യേകതകള്‍
ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി കോഴ്സിന്‍റെ ഭാഗമായിട്ടാണ് എ ടി സിയും
സംവിധാനം ചെയ്തിട്ടുള്ളത്. സി എ പരിശീലനത്തിലെ ഇന്‍റഗ്രേറ്റഡ് പ്രൊഫഷണല്‍
കോംപിറ്റന്‍സി കോഴ്സിന്‍റെ (ഐ പി സി സി) ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഐ
പി സി സിയുടെ ഒന്നാം ഗ്രൂപ്പിന് തുല്യമാണ് ഇതിന്‍റെ പാഠ്യ പദ്ധതി. പേപ്പറുകളും
പരീഷയും ഒന്ന് തന്നെ. 35 മണിക്കൂര്‍ ഓറിയന്‍റേഷന്‍ കോഴ്സ്, 100 മണിക്കൂര്‍ ഐ ടി
പരിശീലനം എന്നിവ ഇതിന്‍റെ ഭാഗമാണ്.
രജിസ്റ്റര്‍ ചെയ്ത് ഒന്‍പത് മാസത്തിന് ശേഷം പരീക്ഷയെഴുതാം. പരീക്ഷ
പാസായ ശേഷം പ്രാക്ടീസ് ചെയ്യുന്നതോ വ്യവസായ രംഗത്ത് ജോലി ചെയ്യുന്നതോ ആയ ഒരു ചാര്‍ട്ടേഡ്
അക്കൌണ്ടിനൊപ്പം 12 മാസത്തെ ജോലി പരിചയം കൂടി നേടേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കിയവര്‍ക്ക്
എ ടി സി സര്‍ട്ടിഫിക്കറ്റും അക്കൌണ്ടിങ്ങ് ടെക്നീഷ്യന്‍ പദവിയും ലഭിക്കും. എ ടി സി
പാസാകുന്നവര്‍ക്ക് ഐ പി സി സിയുടെ രണ്ടാമത്തെ ഗ്രൂപ്പില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നാല്‍
ചാര്‍ട്ടേഡ് അക്കൌണ്ടുമാരാകുവാനും കഴിയും.
ജോലി സാധ്യത
ബിസിനസ്സ് സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ഇവര്‍ക്ക് ജോലി
സാധ്യതയുണ്ട്. സ്വന്തമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനം ആരംഭിക്കുവാനും കഴിയും.
No comments:
Post a Comment