ഇന്ത്യന്‍ സാമ്പത്തിക രംഗം അതിന്‍റെ വളര്‍ച്ചയുടെ പാതയിലാണ്.
അന്താരാഷ്ട്ര വ്യാപാരങ്ങള്‍ കൂടി വരുന്നു. കോളേജ് കുട്ടികള് പോലും സ്റ്റാര്‍ട്ടപ്പുകള്‍
രജിസ്റ്റര്‍ ചെയ്ത് ബിസിനസ്സിലേക്കിറങ്ങുന്നു. വ്യാപാര വ്യവസായ രംഗത്തെ ഈ വളര്‍ച്ച
ഏറെ ഗുണം ചെയ്യുന്നയൊരു പ്രൊഫഷനാണ് ചാര്‍ട്ടേഡ് അക്കൌണ്ടിന്‍റേത്. അക്കൌണ്ടിങ്ങ്,
ഓഡിറ്റിങ്ങ്, ടാക്സേഷന്‍ എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്യുന്നവരാണിവര്‍.
യോഗ്യത:
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ്
അക്കൌണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ICAI) യില്‍ അംഗത്വമാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റാവാനുള്ള
യോഗ്യത. ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട്
നടത്തുന്ന പഠന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അംഗത്വം
നല്‍കുന്നത്. ഐ സി എ ഐ ബ്രാഞ്ചുകളില്‍ ഓറല്‍ പരിശീലനമുണ്ട്. കൂടാതെ തപാല്‍ വഴിയും.
കോഴ്സ് എങ്ങനെ?
കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് (CPT), ഇന്‍റഗ്രേറ്റഡ് പ്രൊഫഷണല്‍ കോംപിറ്റന്‍സ്
കോഴ്സ് (IPCC), ഫൈനല്‍ എന്നിങ്ങനെയാണ് ഘട്ടങ്ങള്‍. ഇതിനിടക്ക്
പ്രാക്ടീസ് ചെയ്യുന്ന ഒരു സി എ ക്കാരന്‍റെയടുത്ത് പരിശീലനത്തിനായി (Articleship) ചേരണം.
സി പി റ്റി രജിസ്ട്രേഷന്‍
പത്താം ക്ലാസ് പാസായവര്‍ക്ക് സി പി റ്റിക്ക്
രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ സി പി റ്റി എഴുതണമെങ്കില്‍ പ്ലസ് ടു പാസാവണം. ഇത്
വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടക്കുന്നയൊന്നാണ്. ജൂണിലും ഡിസംബറിലും. ഏപ്രില്‍
ഒന്നിന് മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണിലും ഒക്ടോബര്‍ ഒന്നിന് മുന്‍പ്
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡിസംബറിലും പരീക്ഷയെഴുതാം.
ഐ പി സി സി രജിസ്ട്രേഷന്‍
പ്ലസ് ടുവും സി പി റ്റിയും പാസായവര്‍ക്കാണ്
ഇതിന് രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയുക. എന്നാല്‍ 55 ശതമാനം മാര്‍ക്കോടെ കൊമേഴ്സ്
ബിരുദം/പി ജി ബിരുദം നേടിയവര്‍ക്കും 60 ശതമാനം മാര്‍ക്കോടെ
മറ്റ് വിഷയങ്ങളില്‍ ബിരുദം/പി ജി ബിരുദം നേടിയവര്‍ക്കും സി പി ടി ഒഴിവാക്കി നേരിട്ട് ഐ പി സി സിക്ക്
രജിസ്റ്റര്‍ ചെയ്യാം. ഐ പി സി സി രണ്ട് ഗ്രൂപ്പാണ്. ആര്‍ട്ടിക്കിള്‍ഷിപ്പിന്
ചേരണമെങ്കില്‍ ഐ പി സി സിയുടെ ഒന്നാം
ഗ്രൂപ്പ് പാസായിരിക്കണം.
ഐ ടി ട്രെയിനിങ്ങ്
ഒരാഴ്ചത്തെ ഒരു ഓറിയന്‍റേഷന്‍ പ്രോഗ്രാമു 35
മണിക്കൂറതത്തെ ഒരു ഐ ടി, കമ്യൂണിക്കേഷന്‍ ട്രെയിനിങ്ങും പൂര്‍ത്തിയാക്കേണം.
ആര്‍ട്ടിക്കിള്‍ഷിപ്പ്
ഐ പി സി സി പാസായതിന് ശേഷം 3 വര്ഷത്തെ
പരിശീലനമായ ആര്‍ട്ടിക്കിള്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യണം. പ്രാക്ടീസ് ചെയ്യുന്ന
ഒരു സി എ ക്കാരന്‍റെ അടുത്താണ് പരിശീലനം. ഐ പി സി സിയുടെ രണ്ടാമത്തെ ഗ്രൂപ്പ്
പാസാകാത്തവര്‍ക്ക് ആര്‍ട്ടിക്കിള്‍ഷിപ്പിന്‍റെ സമയത്ത ഇത് എഴുതിയെടുക്കാവുന്നതാണ്.
ഫൈനല്‍
ഐ പി സി സിയുടെ രണ്ട് ഗ്രൂപ്പും പാസായവര്‍ക്ക്
ഫൈനലിന് രജിസ്റ്റര്‍ ചെയ്യാം. 3 വര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പിന്‍റെ അവസാന ആറു
മാസക്കാലത്ത് ഫൈനല്‍ പരീക്ഷക്ക്
രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
General Management and
Communication Skills (15 ദിവസം), Advance Information Technology Training എന്നിവ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഒരു ചാര്‍ട്ടേര്‍ഡ് അക്കൌണ്ടിന് സ്വന്തമായി പ്രാക്ടീസ് ചെയ്യുകയോ
ധനകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതോ ആണ്.
ഹെഡ് ഓഫീസിന്‍റെ വിലാസം
1.
ICAI Bhawan
Indraprastha Marg
Post Box No. 7100
NEW DELHI - 110 002
Indraprastha Marg
Post Box No. 7100
NEW DELHI - 110 002
റീജിയണല്‍ സെന്‍ററുകള്‍
1.
The Institute of Chartered Accountants of
India,
ICAI Bhawan,
122, Mahatma Gandhi Road
Post Box No. 3314, Numgambakkam
Chennai-600 034
ICAI Bhawan,
122, Mahatma Gandhi Road
Post Box No. 3314, Numgambakkam
Chennai-600 034
|
|||
|
No comments:
Post a Comment