Monday, 12 September 2016

റീട്ടെയില്‍ മാനേജ്മെന്‍റിനായി ഒരു എന്‍ട്രന്‍സ് CART


മാനേജ്മെന്‍റില്‍ ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. ഇതില്‍ത്തന്നെ മാറുന്ന കാലഘട്ടത്തില് ഏറ്റവും അധികം തൊഴില്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നയൊന്നാണ് റീട്ടയില്‍ മാനേജ്മെന്‍റ്.

എന്താണ് റീട്ടെയില്‍ മാനേജ്മെന്‍റ്?

ലോകത്തില്‍ തന്നെ ഏറ്റവും ചലനാത്മകവും ത്വരിതവേഗത്തില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നതുമായ വ്യവസായമാണ് ചില്ലറ വില്പന അഥവാ റീട്ടെയ്‌ലിങ്. റീട്ടെയ്‌ലര്‍ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് റീട്ടെയ്ലേഴ്സ് എന്ന വാക്കുണ്ടായത്. കഷ്ണം മുറിച്ച് നല്‍കുകഎന്നതാണ് റീട്ടെയ്‌ലര്‍ എന്ന വാക്കിന്‍റെ അര്‍ഥം. ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനെയാണ് റീട്ടെയ്‌ലിങ് എന്ന് പറയുന്നത്. നാട്ടിന്‍പുറത്തുള്ള പെട്ടിക്കടകള്‍ തൊട്ട് വായ്പയും ഡെപ്പോസിറ്റ് സൗകര്യവും തരുന്ന ബാങ്ക് ശാഖകള്‍ വരെ റീട്ടെയ്‌ലിങ് ബിസിനസാണ് ചെയ്യുന്നത്. പുരതാനകാലം തൊട്ടേ നമ്മുടെ രാജ്യത്ത് ഈ മട്ടിലുളള വ്യാപാരവും സാമ്പത്തിക ഇടപാടുകളുമൊക്കെ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും 1980കള്‍ തൊട്ടാണ് രാജ്യത്ത് ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റീടെയ്‌ലിങ് സ്ഥാപനങ്ങള്‍ ആരംഭിച്ചത്.

എന്താണ് സാധ്യതകള്‍?

ബിഗ് ബസാറും മോര്‍ ശ്രൃഘലകളും റില.യന്‍സ് സൂപ്പര്‍ മാര്‍ക്കറ്റുകളുമൊക്കെയായി ഇന്ത്യന്‍ റീട്ടയില്‍ വിപണി വളരുമ്പോള്‍ തൊഴില്‍ സാധ്യതകളും ഏറുകയാണ്. ലുലു മാള്‍ പോലുള്ളവ വന്‍ നഗരങ്ങളും കടന്ന് ചെറു പട്ടണത്തിലേക്കെത്തി നില്‍ക്കുന്നു. ഇവിടേയും സാധ്യതകള്‍ ഏറെയാണ്. വാള്‍മാര്‍ട്ട് പോലുള്ള ആഗോള സാധ്യതകള്‍ വേറെ. ഷാപ്പിങ് മാളുകളിലെയും റീട്ടയിൽ ഷോപ്പുകളുടയും മറ്റും മാനേജ്മെന്റ് രംഗത്താണ് ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക് അവസരം ലഭിക്കുക. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ 50 ഷോപ്പിങ് മാളുകളാണു കേരളത്തിൽ യാഥാർഥ്യമാകാൻ പാകുന്നത്. ഇതു റീട്ടെയിൽ മാനേജ്മെന്റ് രംഗത്തു വൻ തൊഴിലവസരങ്ങളാണു നൽകുക. റീട്ടെയിൽ രംഗത്തു വിദേശനിക്ഷേപം അനുവദിച്ചതോടെ റീട്ടെയിൽ മാനേജ്മെന്‍റ്, സപ്ലൈ ചെയിൻ മാനേജ്മെന്‍റ് എന്നിവയ്ക്കു സാധ്യതയേറി വരുന്നു

90കളിലെ ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ വിദേശത്തുള്ള വന്‍കിട റീടെയ്‌ലര്‍മാരും രാജ്യത്ത് സ്‌റ്റോറുകള്‍ ആരംഭിച്ചു. ഇന്നിപ്പോള്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ചില്ലറ വില്പന മേഖല. രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തിന്റെ പത്തുശതമാനവും റീട്ടെയ്‌ലിങ് മേഖലയില്‍ നിന്നാണ് വരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് മുപ്പതു ശതമാനത്തിലേക്ക് കുതിക്കും. രാജ്യത്തിന്റെ മൊത്തം തൊഴില്‍ശേഷിയുടെ എട്ട് ശതമാനം മാത്രമേ റീട്ടെയ്‌ലിങ് രംഗത്തേക്ക് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നുളളൂ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിലും കാര്യമായ മാറ്റം വരും. വരുന്ന തലമുറയ്ക്ക് ഏറ്റവുമധികം തൊഴില്‍സാധ്യതയൊരുക്കുന്ന മേഖലയായി റീട്ടെയ്‌ലിങ് മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോകമൊട്ടുക്കുമായി ഇരുപതുലക്ഷം പേര്‍ റീട്ടെയ്‌ലിങ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

റീട്ടെയിൽ സെക്ടറിൽ ലഭിക്കുന്ന പരിശീലനം ബിസിനസിന്‍റെ വളർച്ചയ്ക്കും സംതൃപ്തമായ സേവനങ്ങൾക്കും വഴി തെളിക്കുമെന്നതിനാൽ  സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ റീട്ടെയിൽ മാനേജ്മെന്റ് കാഴ്സുകൾ പഠിക്കുന്നത് നല്ലതായിരിക്കും.

വ്യക്തിപരമായ സവിശേഷതകള്‍ എന്തെല്ലാം?

റീട്ടെയ്‌ലിങ് രംഗത്ത് ശോഭിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ കൈയില്‍ വേണ്ടത് ആത്മവിശ്വാസവും ആശയവിനിമയശേഷിയുമാണ്. ഉപഭോക്താവിന്‍റെ കണ്ണില്‍ നോക്കി സംസാരിച്ച് അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നയാളാണ് റീട്ടെയ്‌ലര്‍. ആകര്‍ഷകമായി സംസാരിക്കാനും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും ഉപയോക്താവിന്റെ ആവശ്യങ്ങളും പരാതികളുമൊക്കെ ക്ഷമയോടെ കേള്‍ക്കാനും ഇയാള്‍ക്ക് സാധിക്കണം. ആളുകളോട് ഇടപഴകുന്നതില്‍ മടിയുള്ള നാണം കുണുങ്ങികള്‍ക്ക് പറ്റിയ പണിയല്ല റീട്ടെയ്‌ലിങ്. അല്പം നേതൃപാടവശേഷിയും ഉത്സാഹവും പുതിയ കാര്യങ്ങള്‍ പഠിക്കാനുളള താത്പര്യവുമൊക്കെയുണ്ടെങ്കിലേ ഈ രംഗത്ത് തിളങ്ങാനാവൂ. ലോകത്ത് മാറിമറിയുന്ന ട്രെന്‍ഡുകളെക്കുറിച്ചും ഷോപ്പിങ് ശീലങ്ങളെക്കുറിച്ചുമെല്ലാം റീട്ടെയ്‌ലിങ് രംഗത്തുള്ളവര്‍ അറിഞ്ഞുവെക്കണം.

എന്താണ് കാര്‍ട്ട്?

ഇന്നിപ്പോള്‍ റീട്ടെയാല്‍ മാനേജ്മെന്‍റ് പഠിക്കുവാനായി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേക്കായി ഒരൊറ്റ പ്രവേശന പരീക്ഷ വഴി അവസരമുണ്ട്. റീട്ടയില്‍ മേഖലയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെ കൂട്ടായ്മയാണ് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. റീട്ടെയില്‍ മാനേജ്മെന്‍റില്‍ പി ജി കോഴ്സ് (PGPRM) നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി അസോസിയേഷന്‍ നടത്തുന്ന എന്‍ട്രന്‍സ് ആണ് കോമണ്‍ അഡ്മിഷന്‍ റീട്ടെയില്‍ ടെസ്റ്റ് (CART). രാജ്യത്തെ ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തില്‍ കൊച്ചി ഒരു കേന്ദ്രമാണ്. സാധാരണയായി എല്ലാ ജനുവരിയിലുമാണ്മ് പരീക്ഷ നടക്കുക. ആര്‍.ഐ.എ. നടത്തുന്ന രണ്ടു വര്‍ഷ റീട്ടെയിലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഈ സ്ഥാപനങ്ങള്‍ വഴിയാണ് നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാം. 

50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് പ്രവേശന യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയില്‍ Management education, Quantitative Aptitude, Logical Reasoning and Consumer Comprehension എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.

കാര്‍ട്ടില്‍ പങ്കെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍

 Northern Region

NSHM Center of Management & Development Studies [Gurgaon] (http://www.nshm.com/)
C.T.Group of Institutes Jalandhar, Punjab  (http://www.ctgroup.in/)
Design and Innovation Academy Noida, UP (http://www.diaindia.co.in/)
Chennai Business School, Mumbai  (http://www.cbs.org.in/)
MERC School of Business and Retail Management, Pune
Southern Region

International School of Business & Media Bangalore (http://www.isbm.ac.in/)
KLE Society College of Business & Administration Belgaum (http://www.klesociety.org/)
Asian School of Business Management Hyderabad (http://www.asbm.ac.in/)
Bangalore Management Academy Bangalore (http://www.bmaindia.com/)
IFIM Business School Bangalore (http://www.ifimbschool.com/)
Vasavi Institute of Managment & Advanced Studies Bangalore
Indus Business Academy Bangalore (http://iba.ac.in/)
Jain School of Retail Bangalore
Chennai Business School, Chennai  (http://www.cbs.org.in/)
Eastern Region

NSHM Center of Management & Development Studies [Kolkata] (http://www.nshm.com/)
Institute of Management and Information Science Bhubaneswar (http://www.imis.ac.in/)
NSHM Center of Management & Development Studies [Durgapur] (http://www.nshm.com/)
Western Region

St. Kabir Institute of Professional Studies Ahmedbad (http://www.skips.in/)
Rustomjee Business School Mumbai (http://rbs.rustomjee.com/)
CH Institute of Management and Commerce Indore
അവസരങ്ങള്‍ അനവധി
റിലയന്‍സ് ഗ്രൂപ്പ്, ഐ.ടി.സി., ടാറ്റ, ആദിത്യ ബിര്‍ല ഗ്രൂപ്പ്റീട്ടെയ്‌ലിങ് രംഗത്തേക്ക് വന്‍കിട കമ്പനികള്‍ കടന്നുവരുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് കണ്ടുവരുന്നത്. ഇവരൊക്കെ എല്ലാ വര്‍ഷവും നിരവധി പേരെ ഈ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. ബിഗ്ബസാര്‍, ഷോപ്പേഴ്‌സ് സ്‌റ്റോപ്പ്, സുഭിക്ഷ, സ്‌പെന്‍സേഴ്‌സ്, യൂണിവേഴ്‌സല്‍ തുടങ്ങി ഈ മേഖലയില്‍ വിജയക്കൊടി കാട്ടിയ കമ്പനികളും ഇഷ്ടം പോലെ റിക്രൂട്ട്‌മെന്റ് നടത്തുന്നു. റീട്ടെയ്‌ങ്ങില്‍ പരിചയസമ്പന്നരായവരെ ഗള്‍ഫ് പോലുള്ള വിദേശ വിപണികളിലും മികച്ച തൊഴില്‍ സാധ്യതകള്‍ കാത്തിരിക്കുന്നു.
അസോസിയേഷന്‍റെ വെബ് വിലാസം http://www.rai.net.in/ ആണ് 

No comments:

Post a Comment