Tuesday, 28 June 2016

മ്യൂസിയോളജിയും മ്യൂസിയം സ്റ്റഡീസും.


കോഴ്സുകളും ജോലിയും തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം താല്‍പ്പര്യവും അഭിരുചിയുമനുസരിച്ചുള്ളതുമാവാമെങ്കില്‍ അതാസ്വദിക്കുവാനും കൂടുതല്‍ നന്നായി ജോലി ചെയ്യുവാനും കഴിയും. അങ്ങനെ താല്‍പ്പര്യമുള്ളവര്‍ മാത്രം പോകേണ്ടതായ ഒന്നാണ് മ്യൂസിയോളജി പഠനത്തിന്‍റേത്. നമ്മുടെ ചരിത്രവും അതിന്‍റെ പിന്നാമ്പുറത്തുള്ള രഹസ്യവുമെല്ലാം തേടിപ്പോകുന്നതില്‍ ആനന്ദം കൊള്ളുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഈ കോഴ്സില്‍ വിജയം വരിക്കുവാനും ജോലി നേടുവാനും സാധ്യതകള്‍ ഏറെയാണ്. സമൂഹത്തില്‍ മ്യൂസിയത്തിനുള്ള പങ്കിനെക്കുറിച്ച് ഈ കോഴ്സില്‍ പഠിക്കാം. മ്യസിയത്തിന്‍റെ ചരിത്രം, കളക്ഷന്‍ മാനേജ്മെന്‍റ്, ഡോക്യുമെന്‍റേഷന്‍, മ്യൂസിയം ആര്‍ക്കിടെക്ച്ചര്‍, ഇന്‍ഡ്യയുടെ സാംസ്കാരിക കലാ ചരിത്രം, എങ്ങനെ മ്യൂസിയം പരിപാലിക്കണം, എങ്ങനെ പുരാവസ്തുക്കള്‍ ശേഖരിക്കണം തുടങ്ങിയവയെല്ലാം പഠിക്കാം. ധാരാളം യാത്ര ചെയ്യേണ്ടി വരാം.

കോഴ്സുകള്‍

B.A. Museology
M.A. Museology
M.Sc. Museology
M.Phil Museology
Ph.D. Museology 

Post Graduate Diploma in Museology

എന്നിവയാണ് പ്രധാന കോഴ്സുകള്‍. ഏത് പ്ലസ്ടുക്കാര്‍ക്കും ബി എക്ക് ചേരാം. ബിദുദമുള്ളവര്‍ക്ക് M.A. Museology, M.Sc. Museology കോഴ്സുകള്‍ക്ക് ചേരാം. Anthropology, Art, Botany, Geology, History, and Zoology ഇവയിലേതെങ്കിലുമാണ് ഡിഗ്രിയെങ്കില്‍ കൂടുതല്‍ നല്ലതാണ്.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.   National  Museum  Institute of History Of Art, Conservation And Museology , New Delhi (http://nmi.gov.in/)  - MA and PhD

2.   Maharaja Sayajirao University of Baroda (http://www.msubaroda.ac.in/)

3.   Banaras Hindu University Varanasy (http://www.bhu.ac.in/)

4.   Rabindra Bharathi University, Kolkata (http://rbu.ac.in/)

5.   University of Kolkata (http://www.caluniv.ac.in/)

6.   University of Rajasthan (http://uniraj.ac.in/)

7.   Aligarh Muslim University (http://www.amu.ac.in/)

ജോലി സാധ്യതകള്‍

ഏകദേശം ആയിരത്തിലധികം മ്യൂസിയങ്ങള്‍ ഇന്ത്യയിലുണ്ട്. മ്യൂസിയം ഡയറക്ടര്‍, ക്യുറേറ്റര്‍, എഡ്യൂക്കേറ്റര്‍, എക്സിബിഷന്‍ ഡിസൈനര്‍, കണ്‍സര്‍വേഷന്‍ സ്പഷ്യലിസ്റ്റ് തുടങ്ങി നിരവധി തസ്കികകളുണ്ട്. ഗവണ്‍മെന്‍റ് മേഖലയില്‍ത്തന്നെയാണ് കൂടുതലും മ്യൂസിയങ്ങളുള്ളത്. അധ്യാപന രംഗത്തും, ഗവേഷണ രംഗത്തും അവസരങ്ങളുണ്ട്.


No comments:

Post a Comment