Sunday, 5 June 2016

പ്രകാശത്തെപ്പറ്റി പഠിക്കാന്‍ ഇല്യൂമിനേഷന്‍ എഞ്ചിനിയറിങ്ങ്


എഞ്ചിനിയറിങ്ങ്, അത് ഏത് ബ്രാഞ്ചുമായിക്കൊള്ളട്ടെ അതൊരു അടിസ്ഥാന പഠനം മാത്രമാണ്. പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുമ്പോള്‍ മാത്രമെ ഒരു സബ്ജക്ട് ആഴത്തില്‍ പഠിക്കുവാന്‍ കഴിയുകയുള്ളു. ആയതിനാലാണ് തുടര്‍ പഠനത്തില്‍ ഓരോ ബ്രാഞ്ചുകളിലും ബി ടെകിന് പഠിക്കുന്ന ഓരോ സബ്ജക്ടിലും പി ജി കോഴ്സുള്ളത്. അത്തരത്തില്‍ ഇലക്ട്രിക് എഞ്ചിനിയറിങ്ങിലെ ഒരു സ്പെഷ്യലൈസഡ് സബ്ജക്ടാണ് ഇല്യൂമിനേഷന്‍ എഞ്ചിനിയറിങ്ങ് എന്നുളളത്.

എന്താണ് ഇല്യൂമിനേഷന്‍ എഞ്ചിനിയറിങ്ങ്

പ്രധാനമായും ലൈറ്റിനെപ്പറ്റിയുള്ള പഠനമാണ് ഇല്യൂമിനേഷന്‍ എഞ്ചിനിയറിങ്ങ്. വ്യത്യസ്ത ലൈറ്റ് സോഴ്സുകളെപ്പറ്റിയും, ഇല്യൂമിനേഷന്‍ സിസ്റ്റത്തെപ്പറ്റിയുമെല്ലാം പഠിക്കേണ്ടതായിട്ടുണ്ട്. പ്രകാശോര്‍ജ്ജത്തിന്‍റെ സാധ്യകളും, എല്‍ ഇ ഡി ലൈറ്റുകള്‍ പോലുള്ള പുത്തന്‍ സാധ്യതകളും പഠന വിഷയങ്ങളില്‍ ഉള്‍പ്പെടും.

എങ്ങനെ പഠിക്കാം?

എം ടെക് ലെവലിലാണ് ഈ കോഴ്സുള്ളത്. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമാണ് പ്രവേശന യോഗ്യത. കോല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സുള്ളത്. ഇല്യൂമിനേഷന്‍ എഞ്ചിനിയറിങ്ങില്‍ 2 വര്‍ഷത്തെ എം ഇ കോഴ്സും (20 സീറ്റ്), ഇല്യൂമിനേഷന്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ സായാഹ്ന കോഴ്സായി 3 വര്‍ഷത്തെ എം ടെക് കോഴ്സും (18 സീറ്റ്) ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.jaduniv.edu.in/ സന്ദര്‍ശിക്കുക. 

No comments:

Post a Comment