കോടിക്കണക്കിനാളുകള്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടിയാല്‍
മതിയെന്നാഗ്രഹിക്കുന്ന ലോകത്ത് മറ്റൊരു വലിയ വിഭാഗം തടി കുറയ്ക്കുവാന്‍ വെമ്പല്‍
കൊള്ളുന്നതൊരു വൈരുദ്ധ്യമാണ്. ശരീയായ രീതിയിലുള്ള ഭക്ഷണ ശീലങ്ങളിലിത്താതിനാല്‍
മനുഷ്യന്‍ ജിവിത ശൈലീ രോഗങ്ങള്‍ക്ക് വളരെ വേഗം അടിമപ്പെടുന്നുവെന്നതൊരു യാഥാര്‍ഥ്യമാണ്.
ഇത് തുറന്ന് തരുന്ന ഒരു കരിയറാണ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് എന്നുള്ളത്.
എന്താണ് ജോലി?
അമിത വണ്ണം നിയന്ത്രിക്കുക മാത്രമല്ല മറിച്ച് വിവിധ രോഗങ്ങളാല്‍
ചികിത്സക്ക് വിധേയരാകുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും അനുയോജ്യമായ ആഹാര രീതികള്‍
നിര്‍ദ്ദേശിക്കുന്നതും ഒരു ഡയറ്റീഷ്യന്‍റെ ജോലിയാണ്. ശരിയായ രീതിയിലുള്ള ഭക്ഷണ
രീതിയിലൂടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ മാത്രമല്ല ജനിതക രോഗങ്ങളെ വരെ
നിയന്ത്രിക്കാമെന്ന് ഡയറ്റീഷ്യന്‍മാര്‍ പറയുന്നു.
ന്യൂട്രീഷ്യന്‍ കരിയറില്‍ത്തന്നെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍,
മാനേജ്മെന്‍റ് ഡയറ്റീഷ്യന്‍, റിസര്‍വ് ഡയറ്റീഷ്യന്‍, കമ്യൂണിറ്റി ഡയറ്റീഷ്യന്‍,
കണ്‍സള്‍ട്ടന്‍റ് ഡയറ്റീഷ്യന്‍ എന്നിങ്ങനെ ഉപ വിഭാഗങ്ങളുണ്ട്.
ജോലി സാധ്യതകള്‍ എവിടെയെല്ലാം?
ഇന്ന് ആശുപത്രികള്‍ മാത്രമല്ല, ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോട്ടുകള്‍,
ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫുഡ് കമ്പനികള്‍, പബ്ലിക് ഹെല്‍ത്ത് ഏജന്‍സികള്‍,
ഒബിസിറ്റി ക്ലിനിക്കുകള്‍ തുടങ്ങിയവയിലെല്ലാം ഇവരുടെ സേവനം ആവശ്യമാണ്.
എന്തൊക്കെയാണ് പഠന വിഷയങ്ങള്‍?
ഡയജസ്റ്റീവ് സിസ്റ്റം, മൈക്രോ ന്യൂട്രിയന്‍റ്സ്, വിറ്റമിന്‍സ്,
ഫങ്ഷണല്‍ ഫുഡ്, എനര്‍ജി മെറ്റാബോളിസം, ന്യൂട്രീഷ്യന്‍ ഇന്‍ ചൈല്‍ഡ് ഹുഡ്, അഡോളസന്‍സ്
ന്യൂട്രീഷ്യന്‍, ജറിയാട്രിക് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ ആന്‍ഡ് വെയ്റ്റ്
മാനേജ്മെന്‍റ്, സ്പോര്‍ട്സ് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ കൌണ്‍സലിങ്ങ്, ഫുഡ്
അലര്‍ജി, ഫുഡ് പ്രൊഡക്ഷന്‍, ഫാര്‍മകോ ന്യൂട്രീഷ്യന്‍ എന്നിവയാഴ് പ്രധാന പഠന
വിഷയങ്ങള്‍.
എങ്ങനെ പഠിക്കാം?
ബയോളജി ഒരു വിഷയമായുള്ള പ്ലസ് ടുവാണ് ബി എസ് സിക്ക് ചേരുവാനുള്ള
യോഗ്യത. എം ബി ബി എസോ, കെമിസ്ട്രി, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ഹോം സയന്‍സ്,
സൂവോളജി, ഫുഡ് സയന്‍സ് എന്നി വിഷയങ്ങളിലുള്ള ബിരുദമോ, ബി ഫാമോ ആണ് എം എസ് സി
കോഴ്സിനുള്ള യോഗ്യത. പ്രവേശന പരീക്ഷയുണ്ടാകും. ബിരുദത്തിന് ശേഷമുള്ള പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമയും ഈ രംഗത്തേക്കുള്ള കവാടമാണ്. വിദൂര വിദ്യാഭ്യാസം ഈ
രംഗത്തുണ്ടുവെങ്കിലും നേരിട്ട് പഠിക്കുന്നതാണ് നല്ലത്.
എവിടെ പഠിക്കാം?
ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ (http://ninindia.org/) ആണ് ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനം. മധുര കാമരാജ് യൂണിവേഴ്സിറ്റി
(http://mkuniversity.org/direct/), മദ്രാസ് യൂണിവേഴ്സിറ്റി (http://www.unom.ac.in/), മുംബൈ യുണിവേഴ്സിറ്റി (http://mu.ac.in/portal/) എന്നീ സ്ഥാപനങ്ങള്‍ മികച്ച ഡിപ്ലോമ
കോഴ്സുകള്‍ നടത്തുന്നുണ്ട്.
മറ്റു പ്രധാന സ്ഥാപനങ്ങള്‍
2. M.M.M
College of Health Sciences, Chennai (http://www.mmmchs.org/course.php) - MSc Clinical Nutrition
3. PSG College of Arts and Science Coimbatore (http://psgcas.ac.in/) - MSc - Food & Nutrition, MSc - Clinical
Nutrition & Dietetics
പഠനം കേരളത്തില്‍
1.
St. Teresa’s College
Ernakulam (http://teresas.ac.in/) – MSc
Food Science & Nutrition
2.
BCM College Kottayam (http://www.bcmcollege.org) – B.Sc.
Clinical Nutrition, Dietetics and Catering Management
3.
College of Horticulture Vellanikkara, Thrissur (http://www.kau.in/) - M.Sc. Home Science (Food Science & Nutrition)
No comments:
Post a Comment