ഇത് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. ഇത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍
വന്നിരിക്കുന്നത് ആരോഗ്യ രംഗത്താണ്. മുന്‍ കാലങ്ങളില്‍ നേഴ്സുമാരെ മാത്രം
കണ്ടിരുന്ന കാലത്തില്‍ നിന്നും ഓരോ വിഭാഗത്തിനും നിരവധി എന്ന തോതില്‍
സ്പെഷ്യലൈസേഷനുകള്‍ ഉടലെടുത്തിരിക്കുന്നു. അതില്‍ പ്രാമുഖ്യമുള്ളയൊന്നാണ് പെര്‍ഫ്യൂഷന്‍
ടെക്നോളജി.
എന്താണ് പെര്‍ഫ്യൂഷന്‍ ടെക്നോളജി?
ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളേയും അവയുടെ പ്രവര്‍ത്തനങ്ങളേയും
നിയന്ത്രിക്കുന്നത് ഫെര്‍ഫ്യൂഷന്‍ ടെക്നോളജിസ്റ്റുകളാണ്. ഹൃദയ ശസ്ത്രക്രിയയും
മറ്റ് ശസ്ത്രക്രിയകളും നടക്കുന്നിടത്താണ് ഇവരുടെ ആവശ്യം വരിക. സര്‍ജന്‍ ഓപ്പറേഷന്‍
നടത്തുമ്പോള്‍ രോഗിയുടെ ശാരിരിക അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതും വേണ്ടതായ മുന്‍കരുതലുകളെടുക്കേണ്ടതും
ഇവരാണ്. ശസ്ത്രക്രിയാ സമയത്ത് രോഗിയുടെ ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍റെ
നിയന്ത്രണം, ഐ വി ഫ്ലൂയിഡ് നല്‍കുക, രക്തം കട്ടി പിടിക്കാതെ നോക്കുക തുടങ്ങി
നിരവധി കാര്യങ്ങളില്‍ ശ്സത്രക്രിയാ വിദഗ്ദനെ സഹായിക്കേണ്ട കര്‍ത്തവ്യമാണിവര്‍ക്ക്.
ഹൃദയം, ശ്വാസകോശം തുടങ്ങിയവ മാറ്റി വയ്ക്കുക തുടങ്ങിയ അതി സങ്കീര്‍ണ്ണമായ
ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ ഇവരുടെ സേവനം ഏറ്റവും പ്രധാനപ്പെട്ടയൊന്നാണ്.
ജോലി സാധ്യത
ശസ്ത്രക്രിയകള്‍ നടക്കുന്ന ആശുപത്രികളിലും കാര്‍ഡിയാക്
യൂണിറ്റുകളിലുമാണ് ജോലി സാധ്യത. ഹെല്‍ത്ത് ടൂറിസം ഒരു ബിസിനസ്സ് സംരംഭം എന്ന
നിലയില്‍ ഉയര്‍ന്ന് വരുമ്പോള്‍ ഈ പ്രൊഫഷനന് കൂടുതല്‍ ഡിമാന്‍ഡുണ്ടാവുമെന്ന്
കണക്കാക്കപ്പെടുന്നു. വിദേശങ്ങലിലും നിരവധി അവസരങ്ങളുണ്ട്. നേഴ്സുമാരുമായി
താരതമ്യം ചെയ്താല്‍ അവസരങ്ങള്‍ കുറവാണെങ്കിലും യോഗ്യത നേടുന്നവര്‍ തീരെ
കുറവാണെന്നതാണ് വസ്തുത. അധ്യാപകരായും പ്രവര്‍ത്തിക്കാം.
കോഴ്സുകളും യോഗ്യതയും
അമ്പത് ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി,
ബയോളജി എന്നിവ പഠിച്ച് നേടിയ പ്ലസ്ടു വാണ് ബി എസ് സി ഫെര്‍ഫ്യൂഷന്‍ ടെക്നോളജിക്ക്
വേണ്ടത്. 3 വര്‍ഷമാണ് കാലാവധി. 6 മാസത്തെ ഇന്‍റേണ്‍ഷിപ്പും ഉണ്ടാകാം. ഏതെങ്കിലും
വിഷയത്തില്‍ ബി എസ് സി കഴിഞ്ഞവര്‍ക്ക് എം എസ് സിക്ക് ചേരാം. ബി എസ് സി നേഴ്സിങ്ങ്,
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ജനറല്‍ നേഴ്സിങ്ങ് കാര്‍ക്കും പി ജി
ഡിപ്ലോമക്ക് ചേരാം. പി ജി കോഴ്സുകളുടെ കാലാവധി 2 വര്‍ഷമാണ്.
സ്ഥാപനങ്ങള്‍
ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്നോളജി
മറ്റ് പ്രധാന സ്ഥാപനങ്ങള്‍
2.
സെന്‍റ്.
ജോണ്‍സ് മെഡിക്കല്‍ കോളേജ് ബാംഗ്ലൂര്‍ (http://www.stjohns.in/) – (ബി എസേ സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍
ടെക്നോളജി) - 5 സീറ്റ്
3.
ശ്രീ.
ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്കുലര്‍ സയന്‍സ് ആന്‍റ് റിസേര്‍ച്ച്,
ബാംഗ്ലൂര്‍ - 10 സീറ്റ് (http://www.jayadevacardiology.com/)
4. ഫ്രോണ്‍ടിയര്‍
ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, തിരുവള്ളൂര്‍, തമിഴ്നാട് – (http://www.frontierlifeline.com/)
5.
ക്രിസ്ത്യന്‍
മെഡിക്കല്‍ കോളേജ് വെല്ലൂര്‍ - ബി എസ് സി കാര്‍ഡിയോ പള്‍മിനറി പെര്‍ഫ്യീഷന്‍
ടെക്നോളജി - http://www.cmch-vellore.edu/)
6. നാരായണ
ഹൃദയാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബാംഗ്ലൂര്‍ (http://www.narayanahealth.org/)
7.
ജെവഹര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ്
റിസേര്‍ച്ച് പോണ്ടിച്ചേരി (http://jipmer.edu.in/)
8.
അമൃത
ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് – ബി എസ് സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍
ടെക്നോളജി (https://www.amrita.edu/)
പി ജി പഠന സ്ഥാപനങ്ങള്‍
1.
ശ്രീ
ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം –
പി ജി ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ ടെക്നോളജി (http://calicutmedicalcollege.ac.in/)
2.
അമൃത
ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് – എം എസ് സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍
ടെക്നോളജി
3.
നൈസാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹൈദരാബാദ് - പി ജി ഡിപ്ലോമാ ഇന്‍ കാര്‍ഡിയാക്
പള്‍മിനറി പെര്‍ഫ്യൂഷന്‍ ടെക്നോളജി – (http://www.nims.edu.in/)
4.
ശ്രീ
വെങ്കിടേശ്വരാ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് തിരുപ്പതി,
ആന്ധ്രാപ്രദേശ് - പി ജി ഡിപ്ലോമാ ഇന്‍ കാര്‍ഡിയാക് പള്‍മിനറി പെര്‍ഫ്യൂഷന്‍
ടെക്നോളജി (http://svimstpt.ap.nic.in/)
No comments:
Post a Comment