Wednesday, 1 June 2016

പോര്‍ട്ട് ആന്‍റ് ഷിപ്പിങ്ങ് മാനേജ്മെന്‍റ് – ഒരു വ്യത്യസ്തമായ മാനേജ്മെന്‍റ് പഠന ശാഖ

മാനേജ്മെന്‍റ് രംഗം എന്നും വൈവിധ്യങ്ങളുടേതാണ്. ആധുനിക കാലഘട്ടത്തില്‍ ഈ രംഗത്ത് നിരവധി സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. ഇതില്‍ വേറിട്ട് നില്‍ക്കുന്നഒന്നാണ് പോര്‍ട്ട് ആന്‍റ് ഷിപ്പിങ്ങ് മാനേജ്മെന്‍റ്.

പഠന വിഷയങ്ങളും ജോലി സാധ്യതകളും

ആഡംബരക്കപ്പലുകളും, കണ്ടയ്നര്‍ ഷിപ്പുകളും ചെറിയ ഉല്ലാസ നൌകകളും ഉള്‍പ്പെടെ ലോകത്താകമാനം 5 ലക്ഷത്തില്‍പ്പരം ജലവാഹനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ലക്ഷക്കണക്കിനുണ്ട്. ഇവരുടെയെല്ലാം ഇന്‍ഷുറന്‍സ്, തൊഴില്‍ നിയമങ്ങള്‍, തുറമുഖ നിയമങ്ങള്‍ ഇവയെല്ലാം പഠന വിഷയങ്ങളാണ്. മെറ്റീരിയല്‍ ഹാന്‍ഡിലിങ്ങ്, സേഫ്റ്റി, മാര്‍ക്കറ്റിങ്ങ്, മറ്റു പോര്‍ട്ടുമായിട്ടുള്ള സഹകരണം തുടങ്ങിയവയുമെല്ലാം പഠിക്കേണ്ടതായിട്ടുണ്ട്.

പോര്‍ട്ട് മാനേജര്‍, പോര്‍ട്ട് ക്യാപ്റ്റന്‍, ഷിപ്പ് മാനേജര്‍, മെര്‍ച്ചന്‍റ് ഓഫീസര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ജോലി ചെയ്യാം. ഷിപ്പിങ്ങ് കമ്പനികളിലും, തുറമുഖങ്ങളിലും, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് സ്ഥാപനങ്ങളിലുമൊക്കെ ജോലി ചെയ്യാം.

കോഴ്സുകളും സ്ഥാപനങ്ങളും

ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂണിവേഴ്സിറ്റി 2 എം ബി എ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രിയാണ് പ്രവേശന യോഗ്യത. യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. CAT/MAT/CMAT തുടങ്ങിയവയും പരിഗണിക്കും. കേരളത്തില്‍ കൊച്ചിയില്‍ പരീക്ഷാ കേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imu.edu.inകോഴ്സുകള്‍

A.       MBA in Port and Shipping Management

B.       MBA in International Transportation and Logistics Management

No comments:

Post a Comment