Monday, 2 March 2015

അനന്ത സാധ്യതകളുമായി ഭൌമ ശാസ്ത്രം




സമയ ബന്ധിതമല്ലാതെ ജോലി ചെയ്യുവാന്‍ തയ്യാറാണോ? മാസങ്ങളോളം വീട്ടില്‍ നിന്നും അകന്ന് നിന്ന് ഫീല്‍ഡില്‍ ജോലി ചെയ്യുവാനുള്ള സന്നദ്ധതയുണ്ടോ? കഠിനാദ്ധ്വാനം ചെയ്യുവാനുള്ള മനസ്സും പ്രകൃതിയില്‍ ഒളിച്ചിരിക്കുന്ന അറിവുകള്‍ അനാവരണം ചെയ്യുവാനുള്ള ത്വരയുമുള്ളവര്‍ക്കായി ആകര്‍ഷകമായ ഒരു കരിയര്‍. അതാണ് ജിയോളജിസ്റ്റിന്‍റേത്. ഒരു നാടിന്‍റെ സംസ്കാരം മുതല്‍ മണ്ണിനെ വരെ അറിയുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഒരു ജിയോളജിസ്റ്റിന്‍റേത്. ഗവേഷണ തല്‍പ്പരര്‍ക്കിണങ്ങുന്ന മേഖലയാണിത്.

ജിയോളജി, കടലിനെക്കുറിച്ചുള്ള പഠനശാഖയായ ഓഷ്യാനോഗ്രഫി, മറൈന്‍ ജിയോളജി, ഭൂമിയിലെ ജലസ്രോതസിനെക്കുറിച്ചുള്ള പഠനശാഖയായ ഹൈഡ്രോളജി, അറ്റ്മോസ്ഫെറിക് സയന്‍സ് (മെറ്റീരിയോളജി, ക്ലൈമറ്റോളജി, വെതര്‍), ഫോസില്‍ പഠനം അഥവാ പാലിയെന്‍റോളജി, ക്രിസ്റ്റലോഗ്രാഫി, ഗ്ലേസിയോളജി, ലിംനോളജി, ജ്യോഗ്രഫി (ഫിസിക്കല്‍ ജ്യോഗ്രഫി, പൊളിറ്റിക്കല്‍ ജ്യോഗ്രഫി, ഹിസ്റ്റോറിക്കല്‍ ജ്യോഗ്രഫി, ഇക്കണോമിക്കല്‍ ജ്യോഗ്രഫി), ജിയോകെമിസ്ട്രി, ജിയോസ്റ്റാറ്റിസ്റ്റിക്സ്, റിമോട്ട് സെന്‍സിങ്ങ് ഇവയെല്ലാം ഈ മേഖലയുമായി ബന്ധപ്പെട്ട പഠന ശാഖകളാണ്. 

കോഴ്സുകള്‍

പ്ലസ്ടു നേടിയതിന് ശേഷം ചേരാവുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളുണ്ട്. കേരളത്തില്‍ ജ്യോഗ്രഫി, ജിയോളജി എന്നീ ബിരുദ കോഴ്സുകളാണ് കൂടുതലുള്ളത്. എം ഫില്‍, പി എച്ച് ഡി സൌകര്യമുള്ള മികച്ച സര്‍വകലാശാലകള്‍ ഇന്ത്യയിലുണ്ട്. ചില പ്രത്യേക വിഷയങ്ങളില്‍ എം ടെക് കോഴ്സുകളും നിലവിലുണ്ട്. ജ്യോഗ്രഫിയില്‍ എം എ കോഴ്സുകളും എ എസ്  എസ്സി കോഴ്സുകളുമുണ്ട്. സയന്‍സ് പ്രത്യേകിച്ച് ഗണിതം ഒരു വിഷയമായി പഠിച്ച പ്ലസ്ടുവാണ് ജിയോളജി ബിരുദ കോഴ്സിന്‍റെ അടിസ്ഥാന യോഗ്യത.

പ്രമുഖ സ്ഥാപനങ്ങള്‍

1.      ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സ് ധന്‍ബാദ്, ജാര്‍ഖണ്ഡ് (http://www.ismdhanbad.ac.in/)
അഞ്ച് വര്‍ഷത്തെ Integrated M.Sc. Tech. Applied Geology, Integrated M.Sc. Tech. Applied Geophysics കോഴ്സുകളും Mineral Engineering, Mining Machinery Engineering, Mining Engineering എന്നീ B.Tech കോഴ്സുകളുമിവിടെയുണ്ട്. എര്‍ത്ത് സയന്‍സ് വിഷയങ്ങളില്‍ എം ടെക്, എം ഫില്‍, പി എച്ച് ഡി എന്നി പഠന സൌകര്യങ്ങളുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനമാണിത്.

2.     Manipur University, Cachipur Imphal (http://en.manipuruniv.ac.in/)
     എര്‍ത്ത് സയന്‍സില്‍ എം എസ് സി, പി എച്ച് ഡി എന്നിവ ഇവിടെയുണ്ട്.

3.      Barkatullah University, Hoshangabad Road Bhopal, Madyapradesh (http://bubhopal.nic.in/)
     എര്‍ത്ത് സയന്‍സ്, റിമോട്ട് സെന്‍സിങ്ങ്, ജിയോ ഇന്‍ഫോര്‍മാറ്റിക്സ് 
     എന്നിവയില്‍  എം എസ് സി കോഴ്സുകളാണിവിടെയുള്ളത്

4.     Indian Institute of Remote sensing, Dehradun, Uttarakhand (http://www.iirs.gov.in/)
ISRO യുടെ സ്ഥാപനമായ ഇവിടെ റിമോട്ട് സെന്‍സിങ്ങ് ആന്‍ഡ് ജിയോ ഇന്‍ഫോര്‍മാറ്റിക്സ് വിഷയങ്ങളില്‍ എം ടെക് കോഴ്സുകളും വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. എട്ട് ആഴ്ച, നാലു മാസം, 10 മാസം ദൈര്‍ഖ്യമുള്ളവയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍. റിമോട്ട് സെന്‍സിങ്ങ് – ജ്യോഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര പ്രസിദ്ധിയുള്ള സ്ഥാപനമാണിത്. 

5.     Annamalia University. Tamilnadu (http://annamalaiuniversity.ac.in/)
എം എസ് സി മറൈന്‍ ബയോളജി ആന്‍ഡ് ഓഷ്യാനോഗ്രാഫി ആണ് ഇവിടുത്തെ കോഴ്സ്.

6.     University of Pune. Ganeshkhindha Road, Pune (http://www.unipune.ac.in/)
ജിയോളജിയില്‍ എം എ/എം എസ് സി. ജിയോ ഇന്‍ഫോര്‍മാറ്റിക്സില്‍ എം എസ് സി. ആണ് ഇവിടുത്തെ കോഴ്സ്.

7.     University Of Delhi Dept Of Geology (http://geology.du.ac.in/)
എം എസ് സി ജിയോളജി, എം എസ് സി ഇന്‍റഗ്രറ്റേഡ് എര്‍ത്ത് സയന്‍സ് എന്നിവയാണിവിടുത്തെ കോഴ്സുകള്‍.

8.     Banaras Hindu University, Varanasi (http://www.bhu.ac.in)
ബി എസ് സി ജിയോളജി, എം എസ് സി (ടെക്നോളജി) ജിയോളജി, എം എസ് സി പെട്രോളിയം ജിയോസയന്‍സ് എനനിവയോണിവിടത്തെ കോഴ്സുകള്‍. റിസേര്‍ച്ചിനും സൌകര്യമുണ്ട്.

9.     Presidency College Kolkata (http://www.presiuniv.ac.in)
ബി എസ് സി ജിയോളജി, എം എസ് സി  അപ്ലൈഡ് ജിയോളജി ആണ് ഇവിടുത്തെ കോഴ്സ്.

പഠനം കേരളത്തില്‍

1.        ശ്രീ നാരായണ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം (http://sncollegechempazhanthy.org/)
ബി എസ് സി ജിയോളജി

2.        ശ്രീ നാരായണ കോളേജ് വര്‍ക്കല, തിരുവനന്തപുരം (http://www.sncollegevarkala.org/)
ബി എസ് സി ജിയോളജി

3.        യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (http://www.universitycollege.ac.in)
ബി എസ് സി ജ്യോഗ്രഫി, ജിയോളജി

4.        ഗവ. കോളേജ് കാര്യവട്ടം, തിരുവനന്തപുരം (www.govtcollegekariavattom.in/)
ബി എസ് സി ജ്യോഗ്രഫി

5.        ഇമ്മാനുവേല്‍ കോളേജ് വാഴിച്ചല്‍ തിരുവനന്തപുരം
     ബി എസ് സി ജ്യോഗ്രഫി
 
6.        ബി കെ കോളേജ് ഫോര്‍ വിമന്‍, അമലഗിരി, കോട്ടയം (http://www.bkcollege.org/)
     ബി എസ് സി ജിയോളജി വാട്ടര്‍ മാനേജ്മെന്‍റ്
 
7.        ഗവ. കോളേജ് നാട്ടകം, കോട്ടയം (http://www.gckottayam.in/)
     ബി എസ് സി ജിയോളജി, എം എസ് സി ജിയോളജി

8.        എ ഡബ്ലു എച്ച് സ്പെഷ്യല്‍ കോളേജ് കല്ലായി, കോഴിക്കോട് (http://awhspecialcollege.info/)
     ബി എസ് സി ജിയോളജി
 
9.        എം ഇ എസ് കോളേജ് പൊന്നാനി, മലപ്പുറം (http://www.mesponnanicollege.org/)
     ബി എസ് സി ജിയോളജി, എം എസ് സി അപ്ലൈഡ് ജിയോളജി
 
10.     എച്ച് എം കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി മഞ്ചേരി, മലപ്പുറം
     ബി എസ് സി ജ്യോഗ്രഫി, എം എസ് സി ജ്യോഗ്രഫി
 
11.  ഗവ. കോളേജ് ചിറ്റൂര്‍, പാലക്കാട് (http://chitturcollege.ac.in)
ബി എസ് സി ജ്യോഗ്രഫി, എം എസ് സി ജ്യോഗ്രഫി

12.     ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, തൃശൂര്‍ (http://christcollegeijk.edu.in)
     ബി എസ് സി ജിയോളജി, എം എസ് സി ജിയോളജി 

13.     ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജ്യോഗ്രഫി, കണ്ണൂര്‍ യൂണിവേഴ്സിറ്റി കണ്ണൂര്‍
     എം എസ് സി ജ്യോഗ്രഫി (ജിയോ ഇന്‍ഫോര്‍മാറ്റിക്സ്)
 
14.     ഗവ.കോളേജ് കാസര്‍കോട്
ബി എസ് സി ജിയോളജി, എം എസ് സി ജിയോളജി

15.     നളന്ദ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പെര്‍ള, കാസര്‍കോട്
     ബി എസ് സി ജ്യോഗ്രഫി
 
16.     കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെകനോളജി, എറണാകുളം (http://www.cusat.ac.in/)
     എം എസ് സി മറൈന്‍ ജിയോളജി
 
ജോലി സാധ്യതകള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട ജോലി സാധ്യതകളുണ്ട്. മൈനിങ്ങും എണ്ണ പര്യവേഷണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍, സെന്‍ട്രല്‍ ഗ്രൌണ്ട് വാട്ടര്‍ അഥോറിറ്റി, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ജോലി ചെയ്യുവാനാവും. സര്‍വകലാശാലകളിലെ അധ്യാപനവും ഗവേഷണവും മികച്ച സാധ്യതകള്‍ തന്നെയാണ്. 



ജിയോളജിസ്റ്റ് എക്സാമിനേഷൻ


ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേയും ഗ്രൗണ്ട് വാട്ടർ ബോർഡിലേയും നിയമനത്തിനായിട്ടാണു ഈ എക്സാം നടത്തുന്നത്. 21 നും 32 ഇടയിൽ പ്രായമുള്ളവരാവണം.  

ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈൻ ജിയോളജി/മിനറല് എക്സ്പ്ലൊറേഷൻ/ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കോ അല്ലെങ്കിൽ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് നൽകുന്ന ഡിപ്ലോമ ഓഫ് അസോസിയേറ്റ്ഷിപ്പ് ഇൻ അപ്ലൈഡ് ജിയോളജി യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. എഴുത്ത് പരീക്ഷയും ഇൻറ്റർവ്യൂവും ഉണ്ടാവും. 

1.     General English                                                             100 മാർക്ക്
2.     Geology Paper I                      200 മാർക്ക്
3.     Geology Paper II                      200 മാർക്ക്
4.     Geology Paper III                     200 മാർക്ക്
5.     Hydrology                           200 മാർക്ക്

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേക്കുള്ളത് കാറ്റഗറി 1 ആയിട്ടും ഗ്രൗണ്ട് വാട്ടർ ബോർഡിലേക്കുള്ള ടെസ്റ്റ് കാറ്റഗറി 2 ആയിട്ടും കണക്കാക്കപ്പെടുന്നു. കാറ്റഗറി 1 തിരഞ്ഞെടുക്കുന്നവർ 1, 4 പേപ്പറുകളും കാറ്റഗറി 2 തിരഞ്ഞെടുക്കുന്നവർ 1,2,3,5 പേപ്പറുകളും മാത്രം എഴുതിയാൽ മതിയാകും. 200 മാർക്കിൻറ്റെ ഇൻറ്റർവ്യൂവും പേഴ്സണാലിറ്റി ടെസ്റ്റുമുണ്ടാവും. സാധാരണയായി ജൂണിൽ അറിയിപ്പുണ്ടായി നവംബറിൽ പരീക്ഷ നടത്തുകയാണു ചെയ്യാറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/ സന്ദർശിക്കുക.
 

No comments:

Post a Comment