Monday, 2 March 2015

ശോഭനമായ ഒരു കരിയറിന് റിമോട്ട് സെന്സിെങ്ങ്




ഭാവിയുടെ തൊഴില്‍ മേഖലയായി കരുതാവുന്നതാണ് റിമോട്ട് സെന്‍സിങ്ങും അതുമായി ബന്ധപ്പെട്ട മറ്റു ശാഖകളും. ഒരു വസ്തുവിനെ ദൂരെ നിന്നു പരിശോധിച്ച് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേകരിക്കുന്ന ശാസ്ത്ര ശാഖക്കാണ് റിമോട്ട് സെന്‍സിങ്ങ എന്ന് പറയുന്നത്. വസ്തുവില്‍ നിന്നും കുറേ ദൂരെ നില്‍ക്കുന്ന ഒരു സെന്‍സര്‍ ഉപയോഗിച്ചാണ് ആ വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞ് പിടിക്കുന്നത്. ഉപഗ്രഹത്തിലോ വിമാനത്തിലോ ഘടിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും പുറം തള്ളപ്പെടുന്ന ഇലക്ട്രോ മാഗനറ്റിക് റേഡിയോഷന്‍ പരിശോധിക്കുന്ന രീതിയാണ് റിമോട്ട് സെന്‍സിങ്ങ്. ഭൌമോപരിതലത്തെക്കുറിച്ചറിയാനുള്ള പല മാര്‍ഗ്ഗങ്ങലിലൊന്നാണിത്. ജല വിഭവ ശേഷി മുതല്‍ പരിസ്ഥിതി മലിനീകരണത്തിന്‍റെ അളവു വരെ റിമോട്ട് സെന്‍സിങ്ങിലൂടെ ലഭിക്കുന്നു. കാട്ടു തീ, എണ്ണപ്പാട തുടങ്ങിയ ദുരിതങ്ങള്‍ ഉണ്ടാവുന്ന സമയത്ത് കൃത്യമായി ഇടപെടാന്‍ ഇത് സഹായിക്കുന്നു. എന്‍വിയോണ്‍മെന്‍റല്‍ മോണിറ്ററിങ്ങ്, മാപ്പിങ്ങ്, കാലാവസ്ഥാ പ്രവചനം, ലോഹപര്യവേക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം റിമോട്ട് സെന്‍സിങ്ങ് ഇന്ന് ഉപയോഗപ്പെടുത്തി വരുന്നു. 

ഭൂമിശാസ്ത്ര പരമായ വിവരങ്ങള്‍ ശേഖരിക്കുക, സൂക്ഷിക്കുക, വിശകലനം ചെയ്യുക അത് പഠനത്തിന് സഹായകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുക ഇതാണ് ജി ഐ എസ് മേഖലയിലെ ജോലിയുടെ സ്വഭാവം. ഫോട്ടോഗ്രാഫമെട്രിയും ഇതിന്‍റെ ഒരു അനുബന്ധ വിഭാഗമാണ്. അകലെ നിന്ന് ഫോട്ടോ എടുത്തതിന് ശേഷം അതുപയോഗിച്ച് അളവുകള്‍ നിജപ്പെടുത്തുന്ന പഠന ശാഖയാണിത്. ബയോമെഡിക്കല്‍ റിസേര്‍ച്ചിന്‍റെ അവിഭാജ്യഘടകമായി ഇത് തീര്‍ന്നിരിക്കുന്നു. ജി ഐ എസ്, റിമോട്ട് സെന്‍സിങ്ങ്, ഫോട്ടോഗ്രോമെട്രി, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി – ഇതെല്ലാം സംയോജിപ്പിക്കുന്ന ജിയോ ഇന്‍ഫോര്‍മാറ്റിക്സും ഒരു പഠന ശാഖയായി മാറിയിട്ടുണ്ട്. 

പഠന യോഗ്യതയും കോഴ്സുകളും

ജിയോളജി ബിരുദ കോഴ്സ് പൂര്‍ത്തിയോക്കിയ ഒരാള്‍ക്ക് ഉപരി പഠനത്തിനായി റിമോട്ട് സെന്‍‌സിങ്ങ് തിരഞ്ഞെടുക്കാവുന്നതാണ്. എര്‍ത്ത് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദമാണ് റിമോട്ട് സെന്‍സിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിനുള്ള യോഗ്യത. ജിയോളജി, ജ്യോഗ്രഫി, അഗ്രിക്കള്‍ച്ചര്‍ എന്നിവയ്ക്ക് പുറമേ ഐ ടി, എഞ്ചിനിയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്കും റിമോട്ട് സെന്‍സിങ്ങില്‍ പി ജി ബിരുദം എടുക്കാവുന്നതാണ്. റിമോട്ട് സെന്‍സിങ്ങിന് പുറമേ ജ്യോഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റത്തിലും (ജി ഐ എസ്), ജിയോ ഇന്‍ഫര്‍മാറ്റിക്സിലും അവസരങ്ങളുണ്ട്.

പ്രമുഖ സ്ഥാപനങ്ങള്‍

ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്ങ് ആണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനം.  M.Sc. in Geo-information Science and Earth Observation, M.Tech in Remote Sensing and GIS applications, Postgraduate Diploma in Remote Sensing & GIS എന്നിവയാണിവിടുത്തെ പ്രധാന കോഴ്സുകള്‍. ഗവേഷണത്തിനും അവസരമുണ്ട്. ISRO യുടെ കീഴിലുള്ള സ്ഥാപനമാണിത്. വിശദ വിവരങ്ങള്‍ക്ക് http://www.iirs.gov.in സന്ദര്‍ശിക്കുക.

ഡെറാഡൂണിലെത്തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് ടെക്നോളജി(www.igtindia.in), മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്‍റ്റ് ഓഫ് ജ്യോഗ്രഫി (http://www.unom.ac.in/), അഹമ്മദാബാദിലെ സ്കാന്‍ പോയിന്‍റ് എഡ്യുക്കേഷന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (www.seri.net.in), ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി, അഹമ്മദാബാദിലെ മോട്ടിലാല്‍ നെഹൃ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജി (http://mnnit.ac.in/), ചെന്നൈയിലെ ഇന്ത്യന്‍ ജിയോ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര് (http://www.indiangeo.in/), ഡെല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാമെട്രി ആന്‍ഡ് ജിയോ ഇന്‍ഫോര്‍മാറ്റിക്സ് (http://www.ipgi.in/) തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ ഈ മേഖലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്.

തൊഴില്‍ സാധ്യതകള്‍

വിവിധ തൊഴില്‍ മേഖലകള്‍ ഈ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. മാര്‍ക്കറ്റ് റിസേര്‍ച്ച്, എന്‍വയോണ്‍മെന്‍റല്‍ അനാലിസിസ്, സോഷ്യല്‍ ആന്‍ഡ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയവയെല്ലാം ജി ഐ എസും റിമോട്ട് സെന്‍സിങ്ങും ഉപയോഗപ്പെടുത്തുന്നു. റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്‍റിന് ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ജി ഐ എസ് മാറിക്കഴിഞ്ഞു. ഗവണ്‍മെന്‍റ് ഏജന്‍സികളിലും ഡിഫന്‍സിലും അനന്ത സാധ്യതകളാണിന്നുള്ളത്. 

വിവിധ വിഭാഗങ്ങളിലുള്ള പ്രൊഫഷണല്‍സിന് ഈ മേഖലയിലേക്ക് കരിയര്‍ തിരിച്ച് വിടോവുന്നതാണ്. ആര്‍ക്കിയോളജി, ഇക്കോളജി, എഞ്ചിനിയറിങ്ങ്, അര്‍ബന്‍ ആന്‍ഡ് റീജിയണല്‍ പ്ലാനിങ്ങ്, ഫോറസ്ട്രി, ജിയോളജി, വൈല്‍ഡ് ലൈഫ് മാനേജ്മെന്‍റ്, മെറ്റീരിയോളജി, ഓഷ്യാനോഗ്രാഫി ഈ മേഖലകളുമായൊക്കെ ബന്ധപ്പെടുന്ന രീതിയില്‍ പുത്തന്‍ ശാസ്ത്രശാഖയായി റിമോട്ട് സെന്‍സിങ്ങ് വളര്‍ന്ന് കഴിഞ്ഞു.

No comments:

Post a Comment