ഓൺലൈൻ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂത
പൂർവ്വമായ വളർച്ചയും വല്ലാർപ്പാടവും, വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികളും തുറന്നിട്ട
വളരെ വ്യത്യസ്തമായ ഒരു മാനേജ്മെൻറ്റ് പഠന ശാഖയാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ്. ഒരു കമ്പനിയുടെ വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും
അത് സംബന്ധിച്ച വിവരങ്ങളും ഉൽപ്പാദന ഉറവിടത്തിൽ നിന്ന് വിപണിയിലെത്തിക്കാനായി ചെയ്യുന്ന
മാനേജ്മെൻറ്റ് ധർമ്മത്തേയും നിയന്ത്രണത്തേയുമാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ് എന്ന്
പറയുന്നത്. കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ
വിദേശ രാജ്യങ്ങളിൽ നിന്നടക്കം കേടുപാടുകൾ കൂടാതെ അപായ സാധ്യതകൾ കുറച്ച് കമ്പനിയിലെത്തിക്കുന്നതും,
ഇതേ കാര്യക്ഷമതയോടെ കമ്പനി ഉൽപ്പന്നങ്ങൾ ലോകത്തിൻറ്റെ ഏത് കോണിലുമുള്ള വിതരണക്കാരിലും
കസ്റ്റമേഴ്സിലെത്തിക്കുന്നതും ലോജിസ്റ്റിക്കിൻറ്റെ പരിധിയിൽ വരുന്നു.
പഠനാവസരങ്ങൾ
ലോജിസ്റ്റിക് മാനേജ്മെൻറ്റിൽ വിവിധ
തലത്തിലുള്ള കോഴ്സുകൾ ഇന്ന് ലഭ്യമാണു. ഭാവിയിൽ
ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു മാനേജ്മെൻറ്റ് പഠന മേഖലയെന്ന നിലയിൽ ഇന്ത്യയിലെ
മാനേജ്മെൻറ്റ് രംഗത്ത് മുൻ നിര സ്ഥാപനമായ ഐ ഐ എം കൊൽക്കത്ത (www.iimcal.ac.in/) Advanced Program In Supply Chain Management എന്ന ഒരു കോഴ്സ് 3 വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബിരുദദാരികൾക്കായി
തുടങ്ങിയിട്ടുണ്ട്. 55 ശതമാനം മാർക്ക്
വേണം.
ചെന്നയിലെ CII Institute of Logistics ഈ രംഗത്ത് ഏറ്റവും പ്രമുഖമായ ഒരു സ്ഥാപനമാണു. ലോജിസ്റ്റിക് മാനേജ്മെൻറ്റ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്റ്,
കോമ്പറ്റിറ്റീവ് സപ്ലൈ ചെയിൻ മാനേജ്മെൻറ്റ് എന്നിവയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി
ജി ഡിപ്ലോമ പ്രോഗ്രാമുകൾ ഇവിടെയുണ്ട്. ഒന്നര
വർഷത്തെ പി ജി ഡിപ്ലോമക്ക് ഡിഗ്രിയാണു യോഗ്യത.
എം ബി എ പോലുള്ള മാനേജ്മെൻറ്റ് യോഗ്യതയുള്ളവർക്ക് രണ്ടാമത്തെ സെമസ്റ്ററിലേക്ക്
നേരിട്ട് പ്രവേശനം ലഭിക്കും. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിനു ഡിഗ്രിയാണു യോഗ്യത. പത്താം ക്ലാസും 2 വർഷത്തെ പ്രവൃത്തി പരിചയമോ,
+2, ഡിഗ്രി, ഡിപ്ലോമ തുടങ്ങി ഏതെങ്കിലും യോഗ്യതയുള്ളവർക്കോ 6 മാസത്തെ സർട്ടിഫിക്കറ്റ്
കോഴ്സിനു ചേരാം. വിശദ വിവരങ്ങൾക്ക് www.ciilogistics.com സന്ദർശിക്കുക.
ന്യൂഡൽഹി
ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ്
ട്രാൻസ്പോർട്ട് മറ്റൊരു പ്രമുഖ സ്ഥാപനമാണു. International Certificate, International Diploma,
International Advanced Diploma എന്നീ 3 പ്രോഗ്രാമുകളാണിവിടെയുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് www.ciltindia.co.in
സന്ദർശിക്കുക.
ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് ഗാസിയാബാദ് (www.ims-ghaziabad.ac.in),
സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് പൂനൈ (www.sibm.edu/) എന്നിവിടങ്ങളിൽ ലോജിസ്റ്റിക് മാനേജ്മെൻറ്റ്
ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്.
മുംബൈയിലെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽ മാനേജ്മെൻറ്റിൽ കറസ്പോണ്ടൻസായി പി ജി ഡിപ്ലോമ
ഇൻ ലോജിസ്റ്റിക് മാനേജ്മെൻറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഒരു വർഷമാണു ദൈർഖ്യം. ഡിഗ്രിയും 3 വർഷത്തെ പ്രവൃത്തി പരിചയമോ, എഞ്ചിനിയറിങ്ങ്
ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.iimmmumbai.org.
വല്ലാർപാടം
പോലുള്ള വൻകിട കണ്ടെയ്നർ ടെർമിനലുകൾ, ഷിപ്പിങ്ങ് കമ്പനികൾ, ഇ കൊമേഴ്സ് പോർട്ടലുകൾ തുടങ്ങി
അസംസ്കൃത വസ്തുക്കൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സാധാരണ കമ്പനികൾ വരെ ലോജിസ്റ്റിക്കിനെ
ആശ്രയിക്കുന്നു. ആയതിനാൽ തന്നെ വളർന്ന് വരുന്ന
ഒരു തൊഴിൽ മേഖലയാണിത്. ലോക വ്യാപാരത്തിൻറ്റെ
90 ശതമാനവും കപ്പലുകളിലൂടെയാണെന്നതും ഈ രംഗത്തെ പ്രൊഫഷണലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
No comments:
Post a Comment