മറ്റ് എഞ്ചിനിയറിങ്ങ് കോഴ്സുകളുടെ കുത്തൊഴുക്കിൽ നാം പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നയൊന്നാണു
മറൈൻ എഞ്ചിനിയറിങ്ങും അനുബണ്ഡ തൊഴിൽ മേഖലകളും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിനു
കീഴിലെ സർവകലാശാലയാണു ഇന്ത്യൻ മാരി ടൈം യൂണിവേഴ്സിറ്റി (IMU). അതിൻറ്റെ വിവിധ കാമ്പസുകളിലും നിരവധി പഠന ശാലകളിലുമായി
മറൈൻ എഞ്ചിനിയറിങ്ങും മറ്റു അനവധി വ്യത്യസ്ത കോഴ്സുകളും നടത്തുന്നുണ്ട്. തൊഴിൽ വിപണിയിൽ ഏറെ മൂല്യമുള്ളവയാണെല്ലാം തന്നെ. കാരണം ലോക വ്യാപാരത്തിൻറ്റെ 90 ശതമാനവും കപ്പൽ വഴിയാണു
നടക്കുന്നത്.
School of Nautical Sciences, School
of Naval Architecture & Ocean Engineering, School of Marine
Engineering, School of Maritime
Management, School of Maritime Law എന്നിങ്ങനെ 5 സ്കൂളുകളായിട്ടാണിതിൻറ്റെ
പ്രവർത്തനം. ചെന്നൈ, കണ്ടലാപോർട്ട്, കൊൽക്കത്ത, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലാണു
കാമ്പസുകൾ. കൂടാതെ കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അനവധി സെൻറ്ററുകളിലും കോഴ്സുകൾ
ലഭ്യമാണു.
കോഴ്സുകളും യോഗ്യതകളും
School
of Nautical Sciences ൻറ്റെ
കീഴിൽ
B.Sc.
Nautical Science, B Sc Maritime
Science, Diploma in Nautical Science
leading to B.Sc. Nautical Science എന്നീ ത്രിവൽസര കോഴ്സുകളാണുള്ളത്. 60 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്,
കെമിസ്ട്രി എന്നിവയുൾപ്പെട്ട +2 വാണു
യോഗ്യത. ഇംഗ്ലീഷിനു
പ്രത്യേകമായി 50 ശതമാനം മാർക്ക് വേണം.
School
of Naval Architecture & Ocean Engineering
ൻറ്റെ കീഴിൽ 3 വർഷത്തെ B.Sc
Ship Building and Repair, 4 വർഷത്തെ B.Tech Naval
Architecture and Ocean Engineering, ദ്വിവൽസര
കോഴ്സുകളായ M.Tech Naval
Architecture and Ocean Engineering,
M.Tech Dredging and Harbour and Engineering എന്നീ കോഴ്സുകളാണുള്ളത്. കൂടാതെ Naval Architecture
ൽ P.hD യുമുണ്ട്. 55 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്,
കെമിസ്ട്രി എന്നിവയുൾപ്പെട്ട +2 വാണു B.Sc Ship Building and Repair ൻറ്റെ യോഗ്യത. ഇംഗ്ലീഷിനു
പ്രത്യേകമായി 50 ശതമാനം മാർക്ക് വേണം. B.Tech Naval
Architecture and Ocean Engineering നു 60 ശതമാനം മാർക്ക് വേണം. Naval
Architecture, Marine Engineering എന്നിവയിലേതെങ്കിലുമൊന്നിൽ
B.Tech പാസായവർക്ക് M.Tech നു ചേരാം.
നാലു
വർഷത്തെ
B.Tech Marine
Engineering, ഒരു വർഷത്തെ PG Diploma in Marine Engineering എന്നിവയാണു School of Marine Engineering ൻറ്റെ
കീഴിലുള്ള കോഴ്സുകൾ. മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ എഞ്ചിനിയറിങ്ങ്
എന്നിവയിലേതെങ്കിലുമൊന്നിൽ B.Tech കഴിഞ്ഞവർക്ക് PG Diploma യ്ക്ക് ചേരാം. 60 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുൾപ്പെട്ട
+2 വാണു
B.Tech Marine
Engineering ൻറ്റെ യോഗ്യത. ഇംഗ്ലീഷിനു പ്രത്യേകമായി 50 ശതമാനം
മാർക്ക് വേണം.
School of Maritime Management ലാണു മാനേജ്മെൻറ്റ്
കോഴ്സുകളുള്ളത്. 2
വർഷത്തെ M.B.A. Port and Shipping, M.B.A. Logistics, M.B.A. Infrastructure എന്നീ
2 വർഷത്തെ കോഴ്സുകൾക്ക്
ഏതെങ്കിലും ഡിഗ്രി മതിയാകും. 50 ശതമാനം മാർക്കോടെ മാനേജ്മെൻറ്റിൽ പി ജി കഴിഞ്ഞവർക്ക്
പി എച്ച് ഡിക്ക് ചേരാം.
School of Maritime Law യുടെ
കീഴിൽ നിയമ കോഴ്സുകളാണുള്ളത്. 2 വർഷത്തെ LLM (Maritime Law) ക്ക് ചേരുവാൻ നിയമത്തിൽ ഡിഗ്രിയാണു വേണ്ടത്.
നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കായി PhD in Maritime Law ഉടനടി
തുടങ്ങുന്നുണ്ട്.
Diploma
in Nautical Science leading to B.Sc എന്ന
കോഴ്സ് 3 ഘട്ടങ്ങളായാണു നടത്തുന്നത്. ആദ്യ രണ്ട് സെമസ്റ്റർ കരയിലെ പരിശീലനമാണു. ഇത് വിജയകരമായി
പൂർത്തിയാക്കുന്നവർക്ക് Diploma
in Nautical Science നൽകും. പിന്നീട് ഒന്നര വർഷം കടലിലാണു പരിശീലനം. ഇത് പൂർത്തിയാക്കിയാൽ Advanced Diploma
in Nautical Science നു അർഹനാകും. പിന്നീട് 6 മാസം കൂടി പഠനം തുടർന്നാൽ
ബി എസ് സി ബിരുദം ലഭിക്കും.
പ്രവേശനം
എല്ലാ വർഷവും ജൂണിൽ നടത്തുന്ന കോമൺ എൻട്രൻസ്
ടെസ്റ്റ് (CET) വഴിയാണു
പ്രവേശനം. വ്യത്യസ്ത സ്വഭാവമുള്ള
കോഴ്സുകൾക്ക് പ്രത്യേക CET ആണുള്ളത്. ഓൺലൈൻ ആയി അപേക്ഷിക്കുവാൻ കഴിയും. 25 വയസാണു ഉയർന്ന
പ്രായ പരിധി.
തൊഴിൽ മേഖലകൾ
ഡെക്കിൽ നാവിഗേറ്റിങ്ങ് ഓഫീസറായിൽ 18
വയസിൽ തന്നെ കരിയർ തുടങ്ങാവുന്നതാണു. പടിപടിയായി ക്യാപറ്റൻ വരെ ആകുവാൻ കഴിയും.
എഞ്ചിൻ മേഖലയിലാണെങ്കിൽ ചീഫ് എഞ്ചിനിയർ വരെ ഉയരുവാൻ കഴിയും. കപ്പൽ ഓടിക്കലും അതിലെ
യാത്രക്കാരേയും ചരക്കുകളേയും സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുകയാണു
നാവിഗേറ്റിങ്ങ് ഓഫീസറുടെ ചുമതല. ബി എസ് സി
നോട്ടിക്കൽ സയൻസോ ബി എസ് സി മാരി ടൈം സയൻസോ ആണു ഇതിനായി പഠിക്കേണ്ടത്.
എഞ്ചിനും കപ്പലിലെ മറ്റ് യന്ത്രങ്ങളും
പ്രവർത്തനക്ഷമമാക്കി നിറുത്തുകയാണു മറൈൻ എഞ്ചിനിയറിങ്ങ് ഓഫീസറുടെ ചുമതല.
മർച്ചൻറ്റ് നേവിയിൽ ഡക്ക്
കേഡറ്റുകളായി +2 തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്
പഠിച്ചവർക്ക് നേരിട്ട് നിയമനം ലഭിക്കാം.
Mechanical/Mechanical
& Automation/Naval Architecture എന്നീ ഏതെങ്കിലും എഞ്ചിനിയറിങ്ങ് ഡിഗ്രി
ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് കൊച്ചി ഷിപ്പിയാർഡ് ഉൾപ്പെടെ അംഗീകൃത സ്ഥാപനങ്ങൾ
വഴി നടത്തുന്ന ബേസിക് പ്രീ സി ട്രെയിനിങ്ങിനു ശേഷം മർച്ചൻറ്റ് നേവിയിൽ എഞ്ചിൻ
കേഡറ്റുകളായും നിയമനം ലഭിക്കാം. കാമ്പസുകൾ, മറ്റ് സെൻറ്ററുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാമറിയുവാൻ
www.imu.edu.in/
സന്ദർശിക്കുക.
No comments:
Post a Comment